Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

29 വയസ്സായ സ്ത്രീയല്ലേ…ഒരു വൃത്തിയും വെടിപ്പുമില്ല; ബിഗ് ബോസിൽ വന്നപ്പോൾ ഇട്ട ഡ്രസ് ഇതുവരെ അലക്കിയിട്ടില്ല: ഡ്രസ് അന്നുതൊട്ട് അഴുക്കൊക്കെ പിടിച്ച് ബെഡിന്റെ തലയ്‌ക്കാപുറത്ത് കിടക്കുന്നുണ്ട്! അതിന്റെ മണം കാരണം ഉറങ്ങാൻ പറ്റുന്നില്ല... കൊതുക് കടിച്ചിട്ട് അവിടെ ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ്- അമൃതയ്ക്ക് വൃത്തിയില്ലെന്ന് തുറന്നടിച്ച് ദയ

10 MARCH 2020 11:10 AM IST
മലയാളി വാര്‍ത്ത

എലിമിനേഷനിടെ അമൃതയ്‌ക്കെതിരെ ബിഗ്‌ബോസ് വീട്ടിൽ ദയ. ഇത്തവണ എലിമിനേഷൻ വ്യത്യസ്‌ത രീതിയിലായിരുന്നു. രണ്ട് പേരെവച്ച് കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ചു. അവരിൽ ഒരാളെ രണ്ട് പേരും ചേർന്ന് തീരുമാനിക്കണം. എന്നിട്ട് അയാളുടെ പേര് നോമിനേറ്റ് ചെയ്യണം. ഇതായിരുന്നു ഇത്തവണത്തെ നോമിനേഷൻ രീതി. ഈ സമയത്തായിരുന്നു ദയയുടെ തുറന്നുപറച്ചിൽ. ദയയും എലീനയും ഒന്നിച്ചാണ് കൺഫഷൻ റൂമിലേക്ക് എത്തിയത്.

ദയയുടെ അനുമതിയോടെ എലീന ദയയുടെ പേര് നോമിനേറ്റ് ചെയ്‌തു. എലീന തുടർന്നും ബിഗ് ബോസിൽ ഉണ്ടാകണമെന്നും ദയ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ, വളരെ അടുപ്പമുള്ള എലീനക്കൊപ്പം തന്നെ വിട്ടതിൽ ദയ പരാതി പറഞ്ഞു. ഒരാളെ നോമിനേറ്റ് ചെയ്യണമെന്നായിരുന്നേൽ അമൃതക്കൊപ്പം വന്ന് അമൃതയെ നോമിനേറ്റ് ചെയ്‌തേനെ എന്നു ദയ പറഞ്ഞു. ഇതിന് ശേഷമായാണ് താരം അമൃതയെക്കുറിച്ച് പറഞ്ഞത്. ബിഗ് ബോസ് ഹൗസില്‍ വൃത്തിയും വെടിപ്പുമില്ലാതെയാണ് അമൃതയും അഭിരാമിയും കഴിയുന്നതെന്നായിരുന്നു ദയ ചൂണ്ടിക്കാണിച്ചത്.

ദയയുടെ വാക്കുകൾ ഇങ്ങനെ...

അമൃതയുടെ കൂടെ നിന്നാൽ മതിയായിരുന്നു. എലിനയെ എനിക്ക് ഭയങ്കര ഇഷ്‌ടമാണ്. കുറവുകൾ ഉള്ളവർ പുറത്തുനിൽക്കുന്നുണ്ട്. അമൃതയുടെ പേരേ ഞാൻ പറയൂ. അവളിട്ട ഡ്രസ് ഇതുവരെ അലക്കിയിട്ടില്ല. ബിഗ് ബോസിൽ വന്നപ്പോൾ ഇട്ട ഡ്രസ് അന്നുതൊട്ട് അഴുക്കൊക്കെ പിടിച്ച് ബെഡിന്റെ തലയ്‌ക്കാപുറത്ത് കിടക്കുന്നുണ്ട്. അതിന്റെ മണം കാരണം ഉറങ്ങാൻ പറ്റുന്നില്ല. കൊതുക് കടിച്ചിട്ട് അവിടെ ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ്. 29 വയസ്സായ സ്ത്രീയല്ലേ…

ഒരു വൃത്തിയും വെടിപ്പുമില്ല. കെെക്ക് വയ്യാതെ ഇരിക്കുന്ന മാഷ് പോലും (രജിത്) അലക്കി. മാഷിന്റെ കൂടെ എപ്പോഴും നടക്കുന്ന ആളല്ലേ. ആ മാഷിന്റെ ഡ്രസ് അലക്കി കൊടുത്തൂടെ. കണ്ണിനു വയ്യാതെ പോയില്ലായിരുന്നേൽ മാഷിനു കെെക്ക് സുഖമില്ലാത്തപ്പോൾ ഞാൻ അലക്കി കൊടുത്തേനെ. ഇവിടെ നിന്ന് പുറത്താകണമെങ്കിൽ ഞാൻ അമൃതയുടെ പേര് പറയും. പാട്ട് പാടലൊന്നുമല്ല വലിയ കാര്യം. ബിഗ് ബോസ് വീട്ടിൽ വേണ്ടത് വൃത്തിയും വെടിപ്പുമാണ്. അത് അമൃതക്കും അശ്വതിക്കും തീരെ ഇല്ല ബിഗ് ബോസേ…”

രഘുവിനെക്കുറിച്ചും ദയ പറഞ്ഞിരുന്നു. താനുമായി വഴക്കിടുന്നതിനിടയില്‍ ഒറ്റതന്തയ്ക്ക് പിറന്നവനാണ് താനെന്ന് രഘു പറഞ്ഞിരുന്നു. മൂന്നാം വയസ്സില്‍ അച്ഛനെ നഷ്ടമായതാണ്. ജീവിതകഥ പറയുന്നതിനിടയില്‍ ഇതേക്കുറിച്ച് താന്‍ പറഞ്ഞിരുന്നു. എന്നിട്ടും രഘു ഇങ്ങനെ പറഞ്ഞപ്പോള്‍ തന്‍റെ പിതൃത്വത്തെ ചോദ്യം ചെയ്യുന്നത് പോലെയാണ് തോന്നിയതെന്നും ദയ പറഞ്ഞിരുന്നു. തന്നെ വല്ലാതെ വേദനിപ്പിച്ച സംഭവമായിരുന്നു ഇത്. രഘുവാണ് ഒപ്പമുണ്ടായിരുന്നതെങ്കില്‍ നോമിനേറ്റ് ചെയ്യാന്‍ എളുപ്പമായേനെയെന്ന് ദയ പറയുന്നു. എലീനയുമായി അടുത്ത സൗഹൃദമാണ് ദയ അശ്വതിക്ക്. വികാരവിക്ഷോഭത്താല്‍ പൊട്ടിത്തെറിക്കുകയും കരയുകയുമൊക്കെ ചെയ്യുന്ന ദയയെ ആശ്വസിപ്പിക്കാനായി എലീന എത്താറുണ്ട്. എലീന ബിഗ് ബോസ് ഹൗസില്‍ ജയിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും താരം തുറന്നുപറഞ്ഞിരുന്നു.


നോമിനേഷൻ സമയത്ത് ആദ്യമെത്തിയത് ഷാജിയും ആര്യയുമാണ്. നിങ്ങളിൽ ഒരാളെ പരസ്‌പരം രണ്ടുപേരും ആലോചിച്ച് തീരുമാനിക്കണമെന്ന് ഷാജിയോടും ആര്യയോടും പറഞ്ഞു. ഒടുവിൽ ഷാജിയെ നോമിനേറ്റ് ചെയ്‌തു. ഏറെ ദുഃഖമുണ്ടെന്ന് പറഞ്ഞാണ് ആര്യ ഷാജിയെ നോമിനേറ്റ് ചെയ്‌തത്. തന്നെ നോമിനേറ്റ് ചെയ്യണമെന്ന് ഷാജി ആവശ്യപ്പെടുകയായിരുന്നു.

പിന്നീട് രഘുവും സുജോയും ഒരുമിച്ചെത്തി. തന്നെ നോമിനേറ്റ് ചെയ്യണമെന്ന് സുജോയോട് രഘു പറഞ്ഞു. ഫുക്രുവും രേഷ്‌മയും ഒന്നിച്ചെത്തി. താൻ നോമിനേഷനിൽ എത്തിയാൽ പ്രശ്‌നമാകുമെന്നും രേഷ്‌മ നോമിനേഷനിൽ എത്തിയാൽ പ്രശ്‌നമില്ലെന്നും ഫുക്രു പറഞ്ഞു. ഒടുവിൽ രേഷ്‌മ രേഷ്‌മയെ തന്നെ നോമിനേറ്റ് ചെയ്‌തു. അമൃതയും അശ്വതിയും ഒന്നിച്ചെത്തി, അവർക്കൊപ്പം വന്നത് അലസാണ്ട്രയായിരുന്നു. അമൃതയും അശ്വതിയും അവരെ തന്നെ നോമിനേറ്റ് ചെയ്‌തു. ദയയും എലീനയും ഒന്നിച്ചെത്തി. ദയയുടെ അനുമതിയോടെ എലീന ദയയുടെ പേര് നോമിനേറ്റ് ചെയ്‌തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (3 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (3 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (3 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (3 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (3 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (4 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (4 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (4 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (4 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (4 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (4 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (5 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (5 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (5 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (5 hours ago)

Malayali Vartha Recommends