മലയാള സിനിമക്ക് തീരാനഷ്ടം; സച്ചിയുടെ ആഗ്രഹം നിറവേറ്റാന്‍ അയ്യപ്പന്‍ നായരാവുമെന്ന് പാര്‍ത്ഥിപന്‍

മലയാള സിനിമക്ക് തീരാ നഷ്ടമാണ് സച്ചി. മലയാള സിനിമ സച്ചിൽ നിന്നും ഇനിയും കൂടുതൽ പ്രതീക്ഷിച്ചിരുന്നു. എന്നാൽ മരണത്തിന്റെ രൂപത്തിൽ വിധി അദ്ദേഹത്തെ അകാലത്തിൽ തട്ടിയെടുക്കുകയായിരുന്നു.
സച്ചിയുടെ ആഗ്രഹം നിറവേറ്റാന്‍ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അയ്യപ്പന്‍ നായരാവുമെന്ന് തെന്നിന്ത്യന്‍ നടന്‍ പാര്‍ത്ഥിപന്‍ വ്യക്തമാക്കിയിരിക്കുകയാണ്. സച്ചിക്ക് ആദരാഞാജലി നേര്‍ന്ന് പങ്കുവെച്ച കുറിപ്പിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. സച്ചിയുടെ സ്വപ്നം സത്യമാക്കാന്‍ താന്‍ സിനിമ കാണുകയാണെന്നും മലയാളികളുടെ സഹകരണം വേണമെന്നും പാര്‍ത്ഥിപന്‍ പറഞ്ഞു.
"അയ്യപ്പനും കോശിയും എന്ന സിനിമയില്‍ ബിജു മേനോന്‍ ചെയ്ത കഥാപാത്രം ഞാന്‍ ചെയ്താല്‍ നന്നാവുമെന്ന് പലരും പറഞ്ഞു. സച്ചിയും പറഞ്ഞിരുന്നു. എന്നാല്‍ ഇത്ര നേരത്തെ സച്ചിക്ക് വിട പറയേണ്ടി വരുമെന്ന് കരുതിയില്ല. ഇന്ന് ഞാന്‍ ആ സിനിമ കാണുന്നുണ്ട്. സച്ചിയുടെ ആഗ്രഹം നിറവേറ്റാന്‍ എന്നേകൊണ്ട് പറ്റും വിധം ശ്രമിക്കും. മലയാളി സുഹൃത്തുക്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു" പാര്‍ത്ഥിപന്‍ കുറിച്ചു.
സച്ചി സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയായിരുന്നു അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം മികച്ച വിജയം നേടിയിരുന്നു. ചിത്രം മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്യാനുള്ള ചര്‍ച്ചകള്‍ പുരോമഗമിക്കുന്നതിനിടെയായിരുന്നു സച്ചിയുടെ അപ്രതീക്ഷിത അന്ത്യം.തമിഴിലേക്ക് മാറ്റുമ്ബോള്‍ അയ്യപ്പന്‍ നായരായി പാര്‍ത്ഥിപനെയും കോശിയായി കാര്‍ത്തിയെയുമാണ് താന്‍ മനസില്‍ കണ്ടിരുന്നതെന്ന് സച്ചി പറഞ്ഞിരുന്നു.
കതിരേശനാണ് ചിത്രത്തിന്റെ തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കിയത്. ഹിന്ദി റീമേക്ക് അവകാശം നടന്‍ ജോണ്‍ എബ്രഹാമിന്റെ നിര്‍മാണ കമ്ബനിയുംസ്വന്തമാക്കിയിരുന്നു. പ്രമുഖ നിര്‍മാണ കമ്ബനിയായ സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തെലുങ്കില്‍ അയ്യപ്പന്‍ നായരുടെ വേഷത്തില്‍ നന്ദമുറി ബാലകൃഷ്ണയുംകോശി കുര്യനായി റാണ ദഗുബാട്ടിയും എത്തുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha
























