Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

മദ്യപാനം ശീലം തുടക്കത്തില്‍ ഉണ്ടായിരുന്നില്ല... എല്ലാം തുടങ്ങിയത് ആദ്യ ഭർത്താവിന്റെ വീട്ടിൽ നിന്നും... ആദ്യ വിവാഹത്തിന് ശേഷം സംഭവിച്ചത് ഇതാണ്... ഉർവശിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

26 JUNE 2020 10:31 AM IST
മലയാളി വാര്‍ത്ത

പ്രേക്ഷകര്‍ക്ക് മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ച അഭിനേത്രിയാണ് നടി ഉര്‍വശി. ഏതു വേഷങ്ങളും മനോഹരമായി അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള ഉര്‍വശിയെ പോലെയൊരു നടി എണ്‍പതുകളുടെ മലയാള സിനിമയുടെ സൗഭാഗ്യമായിരുന്നു. സത്യന്‍ അന്തിക്കാട് സിനിമകളിലാണ് ഉര്‍വശി തന്റെ അഭിനയ വൈദഗ്ദ്ധ്യം കൂടുതല്‍ പ്രകടമാക്കിയിട്ടുള്ളത്. ബാലചന്ദ്രമേനോന്‍ സിനിമയിലൂടെ തുടങ്ങിയ ഉര്‍വശിയുടെ അഭിനയ ജീവിതം മലയാളത്തിലെ പ്രമുഖ സംവിധായകരുടെ സിനിമകളിലെ പ്രധാന നടിയായി ഉര്‍വശിയെ പിന്നീട് അടയാളപ്പെടുത്തുകയായിരുന്നു.

അടുത്ത കാലത്തായി അമ്മ വേഷത്തിലാണ് കൂടുതലായും നടി അഭിനയിക്കുന്നത്. ഇപ്പോഴിതാ തന്റെ മദ്യപാനത്തെ കുറിച്ചും മകളെ പറ്റിയും ഉര്‍വശി തുറന്നു പറഞ്ഞ പഴയ അഭിമുഖം വീണ്ടും ചര്‍ച്ചയാകുന്നു. നടന്‍ മനോജ്‌ കെ ജയനാണ് താരത്തിന്റെ ആദ്യഭര്‍ത്താവ്. മദ്യപാനം ശീലം തുടക്കത്തില്‍ ഉണ്ടായിരുന്നില്ലെന്നും വിവാഹത്തിന് ശേഷമാണ് തുടങ്ങിയതെന്നും താരം പറയുന്നു.

മനോജ്‌ കെ ജയന്റെ വീട്ടില്‍ എല്ലാവരും ഒരുമിച്ചിരിരുന്നാണ് മദ്യപിക്കാറുള്ളത് അങ്ങനെയാണ് ഇ ശീലം തുടങ്ങിയത്, ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ എല്ലാം തന്റെ ആത്മകഥയില്‍ തുറന്ന് എഴുത്തുമെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. തന്റെ മകള്‍ കുഞ്ഞാറ്റയെ സിനിമയില്‍ അഭിനയിക്കാന്‍ വിടില്ലന്നും താന്‍ സിനിമയില്‍ എത്തിയത് ഇതിനോടുള്ള ഇഷ്ടംകൊണ്ടല്ല അതു കൊണ്ട് മകളും സിനിമയില്‍ എത്തുന്നതിനോട് താല്പര്യമില്ലെന്നും ഉര്‍വശി പറയുന്നു.

ഉര്‍വശിയെ എന്ന നടിയെക്കുറിച്ച് ജയറാം ഉള്‍പ്പടെയുള്ള താരങ്ങള്‍ അത്ഭുത നായിക എന്ന് വിശേഷിപ്പിക്കുമ്പോള്‍ താരത്തിന്റെ മുന്‍ ഭര്‍ത്താവും പ്രമുഖ നടനുമായ മനോജ്‌ കെ ജയനും ഉര്‍വശി എന്ന നായികയെക്കുറിച്ച് മറ്റൊരു അഭിപ്രായമില്ല. ഉര്‍വശി വളരെ ബ്രില്ല്യന്റ് ആയ നടിയാണെന്നും ആക്റ്റിംഗിലെ സ്വാഭാവികത അവരെ മറ്റു നടിമാരില്‍ നിന്ന് ഏറെ മുന്നില്‍ നിര്‍ത്തുവെന്നും ഉര്‍വശിയിലെ അഭിനയ പ്രതിഭയെ വിലയിരുത്തി കൊണ്ട് മനോജ്‌ കെ ജയന്‍ പറയുന്നു. ‘ആയിരം മേനി’, ‘സ്നേഹ സാഗരം’, ‘വെങ്കലം’, ‘പിടക്കോഴി കൂവുന്ന നൂറ്റാണ്ട്’ തുടങ്ങിയ സിനിമകളില്‍ മനോജ്‌ കെ ജയനും ഉര്‍വശിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

ഉർവശി തന്റെ എട്ടാംവയസ്സിലാണ് അഭിനയമേഖലയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. 1978ൽ റിലീസ്ചെയ്ത മലയാളചലച്ചിത്രം വിടരുന്നമൊട്ടുകൾ ആയിരുന്നു ഉർവശിയുടെ അദ്യ ചിത്രം. ഉരവശിയുടെ സഹോദരി കൽപ്പനയുടെ ആദ്യ ചിത്രവും ഇതുതന്നെയായിരുന്നു. അതിനുശേഷം 1979ൽ കതിർമണ്ഡപം എന്ന സിനിമയിൽ ജയഭാരതിയുടെ മകളായി അഭിനയിച്ചു. 1980ൽ ശ്രീവിദ്യയുടെ ഡാൻസ് സ്റ്റുഡന്റായി ദിവ്ഗ്വിജയം എന്ന സിനിമയിലും അഭിനയിച്ചു. നിനൈവുകൾ മറൈവതില്ലൈ എന്ന തമിൾ ചിത്രഥ്റ്റിലും ഉരവശി ബാലനടിയായി അഭിനയിച്ചു, പക്ഷേ ആ ചിത്രം റിലീസായില്ല.

അതിനുശേഷം തന്റെ പതിമൂന്നാമത്തെവയസ്സിലാണ് നായികയായി ഉർവശി എത്തുന്നത്. കാർത്തിക് നായകനായ "തൊടരും ഉണർവ്" എന്ന ചിത്രത്തിൽ. 1983ൽ ഷൂട്ടിംഗ് പൂർത്തിയായ ചിത്രം റിലീസ് വൈകി 1986ലാണ് പുറത്തിറങ്ങിയത്.

ഉർവശി നായികയായി റിലീസ് ആയ ആദ്യചിത്രം 1983ൽ റിലീസ്ചെയ്ത ഭാഗ്യരാജ് സംവിധാനം ചെയ്ത തമിഴ്ചിത്രം "മുന്താണൈ മുടിച്ച്" ആയിരുന്നു. വൻ വിജയമായ മുന്താണൈ മുടിച്ച് ഉർവശിയുടെ സിനിമാജീവിതത്തിൽ ഒരു വഴിത്തിരിവായി. 1984 ൽ ഇറങ്ങിയ എതിർപ്പുകൾ ആണ് ഉർവശി നായികയായ ആദ്യ മലയാള സിനിമ.

1985 - 95 കാലത്ത് മലയാളത്തിൽ ഏറ്റവും തിരക്കുള്ള നടിയായിരുന്നു ഉർവശി. 500ൽ അധികം മലയാളചിത്രങ്ങളിൽ ഉർവശി അഭിനയിച്ചിട്ടുണ്ട്. മലയാളം,തമിഴ് എന്നിവകൂടാതെ തെലുങ്കു,കന്നഡ,ഹിന്ദി സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്. അഭിനേത്രിമാത്രമല്ല കഥാകൃത്തും കൂടിയാണ് ഉർവശി. ഉത്സവമേളം,പിടക്കോഴികൂവുന്ന നൂറ്റാണ്ട് എന്നീ സിനിമകളുടെകഥ ഉർവശി എഴുതിയതാണ്.

പിടക്കോഴികൂവുന്ന നൂറ്റാണ്ടിന്റെ നിർമ്മാതാവു കൂടിയാണ് ഉർവശി. അഞ്ച് തവണ മികച്ച നടിയ്ക്കുള്ള കേരളസംസ്ഥാന അവാർഡ് ഉർവശി നേടിയിട്ടുണ്ട്. ഒരുതവണ തമിഴ്നാട് സംസ്ഥാന അവാർഡുംനേടിയിട്ടുള്ള താരമാണ് ഉർവശി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (25 minutes ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (54 minutes ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (58 minutes ago)

ന്യൂനമർദ്ധം ചതിച്ചു..  (1 hour ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (1 hour ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (1 hour ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (1 hour ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (2 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (3 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (3 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (3 hours ago)

Malayali Vartha Recommends