സുശാന്തിന്റെ ആദ്യ ആത്മഹത്യ ശ്രമം ബാത്ത്‌റോബില്‍; ജീവനെടുത്തത് രണ്ടാമത്തെ ശ്രമത്തില്‍...

ബോളിവുഡ് ചലച്ചിത്ര താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. സിനിമാലോകത്തിനു തന്നെ തീരാ നഷ്ടമാണ് സുശാന്ത് എന്ന നടൻ. സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യയില്‍ പോലീസ് അന്വേഷണം ശക്തമാക്കുകയാണ്. ജൂണ്‍ 14ന് ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സുശാന്ത് തൂങ്ങി മരിക്കാന്‍ ആദ്യം ബാത്ത്‌റോബ് ബെല്‍റ്റ് ഉപയോഗിച്ച് ശ്രമിച്ചുവെന്ന സംശയമാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മുറിയില്‍ രണ്ടായി കീറിയ നിലയില്‍ ഒരു ബാത്ത്‌റോബും കണ്ടെത്തിയിരുന്നു.
ഇതേതുടര്‍ന്നാണ് പോലീസ് ഈ വഴിക്ക് അന്വേഷിക്കുന്നത്. ആദ്യ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് കുര്‍ത്തയിലാണ് സുശാന്ത് തൂങ്ങിമരിച്ചത്. ഈ കുര്‍ത്ത കലിന ഫോറന്‍സിക് സയന്‍സ് ലാബില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സുശാന്തിന്റെ ശരീരഭാരം താങ്ങാന്‍ മാത്രം കുര്‍ത്തയ്ക്ക് ശേഷിയുണ്ടായിരുന്നോ എന്ന് പരിശോധിക്കുന്നതിനാണ് ലാബിലേക്ക് അയച്ചിരിക്കുന്നത്.
സുശാന്തിന്റെ മുറിയിലെ കേേബാര്‍ഡ് തുറന്ന നിലയിലായിരുന്നു ഇസ്തിരിയിട്ട് വച്ച വസ്ത്രങ്ങളെല്ലാം വലിച്ചുവരിയിട്ട നിലയിലും. ബാത്ത്‌റോബില്‍ തൂങ്ങി മരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് കുരുക്കിടാന്‍ പറ്റിയ വസ്ത്രം തിരഞ്ഞതാണ് കബോര്‍ഡ് അലങ്കോലമാകാന്‍ കാരണമെന്നാണ് പോലീസ് നിഗമനം.
സുശാന്ത് സിംഗ് രജ്പുത്തിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് മറ്റാരോ ഉപയോഗിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ രൂപ ഗാംഗുലി രംഗത്തെത്തി. തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് രൂപ ആരോപണം ചൂണ്ടിക്കാട്ടുന്നത്. സുശാന്തിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ നിന്നും ആരോ തങ്ങളുടെ കമന്റുകള്‍ നീക്കം ചെയ്യുന്നതായി ആരോപിച്ച് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
സുശാന്തിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ ഫോളോവേഴ്സിന്റെ കാര്യത്തിലും ചില മാറ്റങ്ങൾ വന്നതായി ആരാധകര്‍ പറയുന്നു. മുന്‍പ് താരം ഫോളോ ചെയ്തിരുന്ന ചില താരങ്ങളെ ഇപ്പോള്‍ ഫോളോവിംഗ് ലിസ്റ്റില്‍ കാണാന്‍ കഴിയുന്നില്ലെന്നും പരാതിയുണ്ട്. ഇതെല്ലം തെളിയിക്കുന്ന സ്ക്രീന്‍ഷോട്ടുകളും ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്. ഇതിനു പിന്നില്‍ മറ്റാരുടെയോ കരങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് ആരാധകര്‍ പറയുന്നത്. മുബൈ പൊലീസ് ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുശാന്തിന്റെ മരണത്തിനു കാരണക്കാരായവരെ കണ്ടെത്താനും അവര്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാനും സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് ആരാധകരുടെ ആവശ്യം. മുബൈയിലെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു സുശാന്തിനെ കണ്ടെത്തിയത്,
https://www.facebook.com/Malayalivartha
























