ആര്യ രമേഷ് പിഷാരടിയുടെ ഭാര്യയോ?

ബഡായി ബംഗ്ലാവ് ഫെയിമും മോഡലുമായ ആര്യ രമേഷ് പിഷാരടിയുടെ ഭാര്യയാണെന്നാ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. അടുത്തിടെ ആര്യ നടത്തിയ ഫോട്ടോ ഷൂട്ടിന്റെ വീഡിയോ വൈറല്‍ ആയതോടെയാണ് സോഷ്യല്‍ മീഡിയയില്‍ പലരും ആര്യയ്‌ക്കെതിരെ രംഗത്ത് എത്തിയത്. ഭാര്യയും അമ്മയുമായ നിങ്ങള്‍ ഇങ്ങിനെയൊക്കെ ചെയ്യാമോ എന്നൊക്കെയായിരുന്നു കമന്റുകള്‍. ഇതോടെയാണ് താന്‍ രമേഷ് പിഷാരടിയുടെ ഭാര്യയാണെന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് താരം വെളിപ്പെടുത്തിയത്. താനൊരു മോഡലാണ് അതിനാലാണ് ഫോട്ടോ ഷൂട്ട് നടത്തിയത്. അമ്മയായാല്‍ മോഡലിംഗ് തുടരാനൊക്കില്ലേ? അതോ വിവാഹ ശേഷം സ്ത്രീകള്‍ക്ക് ഇതൊന്നും പറ്റില്ലെന്നാണോ പറയുന്നത്? താരം ചോദിച്ചു.
മോഡലിംഗ് രംഗത്തൂടെയാണ് ആര്യ ചാനല്‍ ഷോയിലേക്ക് വരുന്നത്. പിന്നീടാണ് ലൈലാ ഓ ലൈല എന്ന ചിത്രത്തില്‍ അഭിനയിച്ചത്. ഫോട്ടോ ഷൂട്ട് എടുത്ത സമയത്ത് അതിന്റെ വീഡിയോയും എടുത്തിരുന്നു. എന്നാല്‍ താനോ ഫോട്ടോഗ്രാഫറോ അറിയാതെ ഒരു വെബ് സൈറ്റ് അത് നെറ്റില്‍ അപ് ലോഡ് ചെയ്യുകയായിരുന്നെന്ന് താരം പറഞ്ഞു. ഇതിനെതിരെ വെബ്‌സൈറ്റ് അധികൃതരെ സമീപിച്ചു. ആര്യയുടെ പ്യബ്ലിസിറ്റിക്ക് വേണ്ടിയാണ് അപ്‌ലോഡ് ചെയ്തതെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ എഡിറ്റ് ചെയ്യാതെയാണ് വീഡിയോ ഇട്ടതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും ആര്യ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha