റോമയുടെ രണ്ടാംവരവ് പാളി

രണ്ടാം വരവില്‍ പല താരങ്ങളും തിളങ്ങുമ്പോള്‍ റോമ പാളിപ്പോയി. ആദ്യ ചിത്രമായ നോട്ട്ബുക്കിലൂടെ വലിയൊരു തരംഗ സൃഷ്ടിച്ച നടിയാണ് റോമ. ജൂലൈ4, ചോക്ലേറ്റ്, ലോലി പോപ്പ്, കളേഴ്‌സ് പോലുള്ള ചിത്രങ്ങളിലൂടെ റോമ മുന്നേറി.
വളരെ പെട്ടന്നാണ് റോമയ്ക്ക് മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം ജോഡിചേര്‍ന്ന് അഭിനയിക്കാന്‍ കഴിഞ്ഞത്. ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ നായകന്മാര്‍ക്കൊപ്പം പ്രധാന്യമുള്ള നായിക വേഷത്തില്‍ തന്നെ റോമയും എത്തി. എന്നാല്‍ പെട്ടെന്ന് താരം ഒരു ഇടവേള എടുക്കണമെന്ന് റോമയ്ക്ക് തോന്നിയത്.
ഇടവേളയെടുത്ത് തുടികുറച്ച് സുന്ദരിയായി റോമ വീണ്ടും വന്നു. വിട്ടു നിന്ന സമയത്ത് മലയാളത്തില്‍ ഒത്തിരി മാറ്റങ്ങള്‍ സംഭവിച്ചു.
നമിത പ്രമോദ്, അപര്‍ണ ഗോപിനാഥ് തുടങ്ങിയവരെ പോലുള്ള നായികമാര്‍ അരങ്ങേറ്റം കുറിച്ചു. ഒപ്പം വന്ന പാര്‍വ്വതി തമിഴിലും മലയാളത്തിലും കന്നടയിലുമൊക്കെ മുന്നേറി. അതിനിടെയാണ് നമസ്‌തേ ബാലി എന്ന ചിത്രത്തിലൂടെ ഇവര്‍ക്കിടയിലേക്ക് ഒരു രണ്ടാം വരവിന് റോമ ശ്രമിച്ചത്. പക്ഷെ, അത് എട്ട് നിലയില്‍ പൊട്ടി. ബോളിവുഡില്‍ കങ്കണ അഭിനയിച്ച് ദേശീയ പുരസ്‌കാരം വാങ്ങിയ ക്വീന്‍ എന്ന ചിത്രത്തിന്റെ മലയാളം പതിപ്പുപോലെയായിരുന്നു നമസ്‌തേ ബാലി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha