മോദിക്ക് പിന്തുണയുമായി ഹന്‍സിക ചൂലെടുക്കുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണയുമായി ഹന്‍സിക ചൂലെടുക്കുന്നു. സ്വച്ഛ് ഭാരത് പദ്ധതിയ്ക്ക് ഒരു പുതിയ മുഖമായിരിക്കും ഹന്‍സികയെന്ന് പലരും വിലയിരുത്തുന്നു. രാം പ്രകാശ് രായപ്പ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താരം ഈ ദൗത്യം ഏറ്റെടുക്കുന്നത്. ചിത്രത്തില്‍ സ്വച്ഛ് ഭാരത് പദ്ധതിയുടെ സേവകയായി ഹന്‍സിക എത്തുമ്പോള്‍ നായക വേഷത്തിലെത്തുന്നത് ജീവയാണ്. എസ്‌കെടി സ്റ്റുഡിയോസിന്റെ ബാനറില്‍ പിടി സെല്‍വകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് ഇതുവരെ പേര് തീരമാനിച്ചിട്ടില്ല.
തിരുന്നാള്‍ എന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കുകയാണ് ജീവ. നയന്‍ താരയാണ് ചിത്രത്തിലെ നായിക. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിന് ശേഷം പുതിയ ചിത്രം ആരംഭിക്കും. വൃത്തിയും വെടുപ്പുമുള്ള ഇന്ത്യ എന്ന സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിവച്ച പദ്ധതിയക്ക് പ്രമുഖ സിനിമാ താരങ്ങളും, കായിക താരങ്ങള്‍ അടക്കം നിരവധി പേര്‍ പിന്തുണയുമായി എത്തിയിരുന്നു. എന്നാല്‍ വെള്ളിത്തിരയില്‍ ഇത്തരമൊരു ദൗത്യം ഏറ്റടുക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് അധിയായ സന്തോഷമുണ്ടെന്ന് ഹന്‍സിക പറഞ്ഞു.
തമിഴ്‌നാട് ഭരിക്കുന്ന ജയലളിത മോദിയുമായി അടുത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു കഥാപാത്രം വ്യക്തിപരമായി തനിക്ക് ഗുണം ചെയ്യുമെന്ന് ഹന്‍സിക വിശ്വസിക്കുന്നു. മന്‍ കി ബാത്ത് പോലെയുള്ള പരിപാടികളിലൂടെ പോപ്പുലറായിക്കൊണ്ടിരിക്കുന്ന പ്രധാനമന്ത്രിക്ക് പിന്തുണ നല്‍കുക എന്നത് ഓരോ പൗരന്റെയും കടമയാണെന്നും താരം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha