എന്നെ വീട്ടില്‍ വന്ന് പെണ്ണു ചോദിച്ചു... കല്യാണ വിശേഷങ്ങളുമായി അസിന്‍

രാഹുലിനെ ആദ്യമായി കാണുന്നത് എയര്‍പോര്‍ട്ടില്‍വച്ചാണെന്ന് അസിന്‍ പറഞ്ഞു. അക്ഷയ്കുമാറിന്റെ സുഹൃത്ത് എന്നുപറഞ്ഞാണ് പരിചയപ്പെട്ടത്. പിന്നീട് വിമാനത്തില്‍ കയറിയ ശേഷമാണ് രാഹുല്‍ ചാര്‍ട്ട് ചെയ്തതാണെന്നും ഇവന്റ് സ്‌പോണ്‍സര്‍ രാഹുലാണെന്നും അറിഞ്ഞത്, അസിന്‍ പറയുന്നു.
നിങ്ങള്‍ രണ്ടുപേരും ഒരുമിച്ചാല്‍ നന്നായിരിക്കുമെന്ന് ആദ്യം പറഞ്ഞത് അക്ഷയ് കുമാറാണ്. സെറ്റിലും മറ്റും മിക്കവാറും തമാശകള്‍ പറയുന്ന വ്യക്തിയാണ് അക്ഷയ് കുമാര്‍. ഇതും അത്തരത്തിലൊരു തമാശയായി മാത്രമാണ് താന്‍ കണ്ടിരുന്നതെന്നും അസിന്‍ പറയുന്നു.
പിന്നീട് ഞങ്ങള്‍ രണ്ടു, മൂന്നു തവണ ഫോണില്‍ സംസാരിച്ചിരുന്നു. ഒടുവില്‍ രാഹുല്‍ തന്നെയാണ് വീട്ടില്‍വന്ന് മാതാപിതാക്കളെ കണ്ട് സംസാരിക്കട്ടേയെന്ന് ചോദിച്ചത്. എനിക്കത് മാന്യമായ പെരുമാറ്റമായി തോന്നി.
രാഹുല്‍വന്ന് മാതാപിതാക്കളുമായി സംസാരിച്ചു. എന്റെ അഭിപ്രായം ചോദിച്ചപ്പോള്‍ അല്‍പ്പംകൂടി സമയം വേണമെന്നാണ് ഞാന്‍ മറുപടി നല്‍കിയത്. ശേഷം ഞങ്ങള്‍ കൂടുതല്‍ അടുത്തു. പിന്നീട് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അസിന്‍ വ്യക്തമാക്കി.
മൈക്രോമാക്‌സ് സഹസ്ഥാപകന്‍ കൂടിയായ രാഹുലുമായുള്ള വിവാഹത്തിനുശേഷം താല്‍ക്കാലികമായെങ്കിലും സിനിമയില്‍നിന്നും വിട്ടുനില്‍ക്കുമെന്നാണ് അസിന്‍ നല്‍കുന്ന സൂചന. വിവാഹശേഷം മികച്ച ഭാര്യയാകാനാണ് താരത്തിനിഷ്ടം. ഈ വര്‍ഷം അവസാനത്തോടെ വിവാഹമുണ്ടാകുമെന്നും അസിന്‍ സൂചന നല്‍കുന്നു. തൊടുപുഴ സ്വദേശി ജോസഫ് തോട്ടുങ്കലിന്റെയും സെലിന്റെയും മകളാണ് അസിന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha