സെലിനെ കിട്ടിയില്ല അലിനെ കിട്ടി; അല്‍ഫോന്‍സ് പുത്രന് മനസമ്മതം

പ്രേമം എന്ന ചിത്രത്തിന്റെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ പ്രേമം സിനിമയില്‍ ഇടിവാങ്ങി കൂട്ടിയതിന് കണക്കില്ല. സെലിനെ കെട്ടാനുള്ള പൂതി അതിരുവിട്ടപ്പോള്‍ നിവിന്‍ പോളിയുടെ ജോര്‍ജും സംഘവും അല്‍ഫോണ്‍സ് പുത്രനെ ഇടിച്ച് നിരപ്പാക്കുന്ന സീന്‍ മലയാളികളുടെ മനസില്‍ തന്നെയുണ്ട്. സെലിനെ കിട്ടിയില്ലെങ്കിലെന്താ ഇപ്പോള്‍ അലിനെ കിട്ടി
അല്‍ഫോന്‍സ് പുത്രന്റെ വിവാഹ നിശ്ചയം നടന്നു. പ്രശസ്ത നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകള്‍ അലീന ആന്റണിയാണ് വധു. എറണാകുളം ലിറ്റില്‍ ഫഌര്‍ ചര്‍ച്ചില്‍ വച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. ഓഗസ്റ്റ് 22നാണ് വിവാഹം.
ഉപരിപഠനത്തിനായി ചെന്നൈയിലാണ് അലീന ആന്റണി. ഇരുകുടുംബങ്ങളും തീരുമാനിച്ചുറപ്പിച്ച വിവാഹമാണിത്.
ആലുവ കളത്തില്‍ ലെയിന്‍ മാഞ്ഞൂരാന്‍ വീട്ടില്‍ പുത്രന്‍ പോളിന്റെയും ഡെയ്‌സി ചാക്കോയുടെയും മകനാണ് അല്‍ഫോണ്‍സ് പുത്രന്‍. ചെന്നൈയിലെ എസ്എഇ കോളേജില്‍ നിന്ന് ഡിജിറ്റല്‍ ഫിലിം മേക്കിങ് പഠിച്ച ശേഷമാണ് അല്‍ഫോണ്‍സ് സംവിധായകനായത്. സ്വതന്ത്ര സംവിധായകനായാണ് അല്‍ഫോന്‍സ് മലയാള തമിഴ് ചലച്ചിത്ര മേഖലയിലേക്ക് കടന്ന് വന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha