കേരളം ബംഗാളാകുമെന്ന് സി.പി.എം പറഞ്ഞത് സത്യമായി

കേരളം ബംഗാളാകുമെന്ന് സി.പി.എം പറഞ്ഞത് സത്യമായെന്ന് നടന്‍ ശ്രീനിവാസന്‍. കാരണം ബംഗാളിലെ സി.പിഎം പ്രവര്‍ത്തകരും പ്രദേശിക നേതാക്കളും ഇന്ന് തൊഴില്‍ തേടി കേരളത്തിലെത്തിയിരിക്കുകയാണ്. ശ്രീനിവാസന്‍ പുറത്തു നിന്ന് അപൂര്‍വമായി ഭക്ഷണം കഴിക്കുന്നത് കോഴിക്കോട്ടുള്ള കോയയുടെ ഹോട്ടലില്‍ നിന്നാണ്. ബംഗാളിലെ ഒരു ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ് അവിടെ പൊറോട്ട അടിക്കുന്നത്. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് പാപമാണെന്ന് വിശ്വസിക്കുന്നയാളാണ് കോയ.
ഭക്ഷണത്തിന്റെ രുചി കൊണ്ട് ആളുകള്‍ തിങ്ങിക്കൂടിയിരുന്ന ഒരു ഹോട്ടലിലെ തൊഴിലാളി മുതലാളിയുമായി ഉടക്കി കോയയുടെ ഹോട്ടലില്‍ ജോലി തേടിയെത്തി. അയാളെത്തി ഒരാഴ്ച കൊണ്ട് കോയയുടെ കടയിലും ആള് കൂടി. പുതിയ പാചകക്കാരന്‍ അജിനോമോട്ടോ ഉപയോഗിച്ചു തുടങ്ങി. കോയ വിലക്കിയതോടെ നിര്‍ത്തി. പിന്നെയും ആള് കൂടിയതോടെ കോയ രഹസ്യമായി അന്വേഷണം നടത്തി. അജിനോമോട്ടോ പാചകക്കാരന്റെ മടിക്കുത്തില്‍ നിന്ന് കണ്ടെത്തി. കോയ കൊടുക്കുന്ന കൂലിയില്‍ നിന്ന് പണം കണ്ടെത്തിയാണ് അയാള്‍ അജിനോമോട്ടോ വാങ്ങിയിരുന്നത്. അതോടെ അയാളെ പിരിച്ചുവിട്ടു. പകരമാണ് ബംഗാളിയെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha