പറ്റിപ്പോയി… ആന്‍ഡ്രിയയ്ക്ക് വച്ചത് നയന്‍സിന് കിട്ടി

ആന്‍ഡ്രിയ പറ്റിപ്പോയ അബദ്ധത്തില്‍ മനം നൊന്തിരിക്കുകയാണ്. കൈയ്യില്‍ കിട്ടിയ നല്ല വേഷം തെരഞ്ഞെടുക്കാന്‍ പറ്റാത്തതിലെ അമര്‍ഷവും ആന്‍ഡ്രിയയ്ക്കുണ്ട്.
തമിഴിലും തെലുങ്കിലും സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുന്ന ഹൊറര്‍ ത്രില്ലറായ മായയാണ് ആന്‍ഡ്രിയയില്‍ നിന്നും കൈവിട്ട് പോയത്.. ചിത്രത്തിലെ അഭിനയത്തിന് നിരവധി പ്രമുഖര്‍ നയന്‍താരയ്ക്ക് ആശംസകളും നേര്‍ന്നു. എന്നാല്‍ ചിത്രത്തിനായി ആദ്യം സമീപബിച്ചത് തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം ആന്‍ഡ്രിയെയായിരുന്നു. എന്നാല്‍ ഒരു പുതുമുഖ സംവിധായകനായതിനാലും കഥയോടുള്ള വിശ്വാസക്കുറവും മൂലം ആന്‍ഡ്രിയ ചിത്രം വേണ്ടെന്ന് വെക്കുകയായിരുന്നു.
ആന്‍ഡ്രിയ പിന്‍മാറിയതിന ശേഷം അണിയറപ്രവര്‍ത്തകര്‍ രണ്ടാമത് സമീപിച്ചത് നയന്‍സിനെയായിരുന്നു. കഥ കേട്ട് ഇഷ്ടപ്പെട്ട ഉടന്‍ ചിത്രത്തിനായി താരം കരാര്‍ ഒപ്പിട്ടു.നവാഗതനായ അശ്വിന്‍ ശരവണന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ നയന്‍താരയെ വെച്ചുള്ള രംഗങ്ങള്‍ സംവിധായകന്‍ ചിത്രീകരിച്ച് തീര്‍ക്കുകയും ചെയ്തു. വളരെ കുറഞ്ഞമുതല്‍മുടക്കാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ചിത്രം 20 കോടിക്കടുത്ത് ബോക്‌സോഫീസ് കളക്ഷന്‍ നേടി കഴിഞ്ഞു. തെലുങ്കില്‍ മയൂരി എന്നാണ് ചിത്രത്തിന് പേരിട്ടിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha