Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കാവ്യയൊക്കെ അതിബുദ്ധിമതിയാണെന്ന് വേണം മനസിലാക്കാൻ... എത്രയൊക്കെ തെളിവ് നശിപ്പിച്ചാലും ഇവരെ പൂട്ടാനുള്ള ഒരു തെളിവെങ്കിലും അവശേഷിക്കും... നാണം കെട്ട് നിൽക്കുകയാണ് അവർ! തുറന്നടിച്ച് ധന്യ രാമൻ

20 MAY 2022 02:01 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തെളിവ് ഹാജരാക്കാന്‍ വിചാരണക്കോടതി പ്രോസിക്യൂഷന് ഒരവസരംകൂടി അനുവദിച്ചിരിക്കുകയാണ്. കൃത്യമായ തെളിവുകള്‍ ഹാജരാക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി വ്യാഴാഴ്ചയും പ്രോസിക്യൂഷനെ വിമര്‍ശിച്ച സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി ഹര്‍ജി 26-ലേക്കു മാറ്റിയിരിക്കുകയാണ്. തെളിവുകള്‍ ഹാജരാക്കാനുള്ള അവസാന അവസരമാണിതെന്ന് കോടതി മുന്നറിയിപ്പും നല്‍കി. മാത്രമല്ല കേസിലെ പുനരന്വേഷണ റിപ്പോർട്ടും സമർപ്പിക്കേണ്ട ദിവസം അടുത്തിരിക്കുകയാണ്. അതുകൊണ്ട് വരും ദിവസങ്ങൾ വളരെ നിർണായകമാണ്. അതേസമയം കേസിൽ പണവും പദവിയും ഉപയോഗിച്ച് പ്രതികൾ എത്രയൊക്കെ നല്ലവരാകാൻ ശ്രമിച്ചാലും അതൊരുനാൾ പൊളിഞ്ഞ് വീഴുമെന്ന് തുറന്നടിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റ് ധന്യ രാമൻ. തെളിവുകളെല്ലാം തുടക്കമുതലേ നശിപ്പിച്ചിരിക്കുകയാണ്. അത് തെളിയിക്കാൻ പ്രോസിക്യൂഷൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. എത്രയൊക്കെ തെളിവ് നശിപ്പിച്ചാലും ഇവരെ പൂട്ടാനുള്ള ഒരു തെളിവെങ്കിലും അവശേഷിക്കുന്നുണ്ടാകമെന്നും ധന്യ പറഞ്ഞു.

ധന്യയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു...

ദിലീപും കാവ്യയും ട്രയിന്ഡ് ആണ്. പോലീസ് ചോദിച്ച എല്ലാ ചോദ്യത്തിനും കാവ്യ അറിയില്ല ഇല്ല എന്നൊക്കെയായിരുന്നു മറുപടി നൽകിയത്. ദിലീപിന്റേയും ചോദ്യം ചെയ്യലിലെ സമീപനം അത്തരത്തിലുള്ളതായിരുന്നു. കാവ്യയൊക്കെ അതിബുദ്ധിമതിയാണെന്ന് വേണം മനസിലാക്കാൻ. എത്രയൊക്കെ തെളിവ് നശിപ്പിച്ചാലും ഇവരെ പൂട്ടാനുള്ള ഒരു തെളിവെങ്കിലും അവശേഷിക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. തെറ്റ് ചെയ്തിട്ടില്ലേങ്കിൽ അതിൽ നിന്നും ഊരി പോരാനുള്ള ശ്രമമാണ് ഏതൊരാളും നടത്തുക. നാണം കെട്ട് നിൽക്കുകയാണ് അവർ. എത്രയും വേഗം നിരപരാധിത്വം തെളിയിക്കുന്നതിന് പകരം ചോദ്യം ചെയ്യാൻ ഹാജരാകാതെ നുണ കണ്ടെത്താനൊക്കെ മാസങ്ങളെടുത്ത് നീട്ടിക്കൊണ്ട് പോകുകയാണ്. പ്രോസിക്യൂഷൻ അല്ല കേസ് നീട്ടി കൊണ്ടുപോകുന്നത്. പ്രതികളാണ്. കോടതിയുടെ പിന്തുണയും അവർക്ക് കിട്ടുന്നുണ്ട്. പ്രതികൾ സ്വത്തും പദവിയും ഉപയോഗിച്ച് എത്ര നല്ലവനായി നിൽക്കാൻ ശ്രമിച്ചാലും അതൊക്കെ വീഴും.കാവ്യയുടെ മൊഴിയിൽ പൊരുത്തക്കേടുകളുണ്ട്. ഉപയോഗിച്ചോണ്ടിരുന്ന ഫോൺ അടക്കമാണ് ദിലീപ് നശിപ്പിച്ചത്. 1200 ഓളം ചാറ്റുകൾ നശിപ്പിച്ചിരിക്കുകയാണ്.

ഫോണിൽ നിന്നും സാധാരണ ഗതിയിൽ അത്രയും ചാറ്റുകൾ നശിപ്പിക്കേണ്ട സാഹചര്യം ഇല്ലല്ലോ. തെളിവുകളെല്ലാം തുടക്കമുതലേ നശിപ്പിച്ചിരിക്കുകയാണ്. അത് തെളിയിക്കാൻ പ്രോസിക്യൂഷൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇനിയും തെളിവുകൾ ബാക്കിയുണ്ടാകും. അതെല്ലാം കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിക്കുമെന്നാണ് കരുതുന്നത്. എന്തുകൊണ്ടും പ്രോസിക്യൂഷനെ വിലക്കെടുക്കാത്ത കോടതിയാണ് ഇവിടെയുള്ളത്. പോലീസ് പണിയെടുത്തിട്ടും അത് പരിഗണിക്കാൻ കോടതി തയ്യാറാകുന്നില്ല. കോടതിയെ ഭയന്നിട്ടാണ് എല്ലാവരും മിണ്ടാതിരിക്കുന്നത്. കോടതി അലക്ഷ്യം ഉണ്ടാകുമോയെന്നതാണ് എല്ലാവരും ഭയക്കുന്നത്. ഇവിടെ നിയമസംവിധാനത്തിൽ നിന്നുള്ള പിന്തുണ പ്രതിക്ക് കിട്ടുന്നുണ്ട്. അതുകൊണ്ട് മാത്രമാണ് പ്രോസിക്യൂഷനും പോലീസും ഇത്രയധികം ബുദ്ധിമുട്ടുന്നതെന്നും ധന്യ രാമൻ പറഞ്ഞു .

അതേസമയം കേസിൽ തെളിവുകൾ സമർപ്പിച്ചും തെളിവുകൾ ഒന്നുമില്ലെന്നാണ് കോടതി പറയുന്നതെന്നും ഈ ഘട്ടത്തിൽ പ്രോസിക്യൂഷന് എന്താണ് ചെയ്യാൻ സാധിക്കുകയെന്നും ചർച്ചയിൽ പങ്കെടുത്ത അഡ്വ ടിബി മിനി ചോദിച്ചു. ടിബി മിനിയുടെ വാക്കുകളിലേക്ക്-'കേസിൽ നിരവധി തെളിവുകൾ സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഫോണുകളുടെ സിഡിആർ, ഫോൺ വിവരങ്ങൾ , സിഡി എന്നിവയും ചില കാര്യങ്ങൾ രേഖമൂലവും കോടതിയിൽ എഴുതി കൊടുത്തിട്ടുണ്ട്. ഈ തെളിവുകൾ വെച്ച് കൊണ്ടും കോടതി പറയുകയാണ് തെളിവുകൾ ഒന്നുമില്ലെന്ന്. അപ്പോൾ പ്രോസിക്യൂഷന് എന്താണ് ചെയ്യാൻ സാധിക്കുക'. 'കേസിലെ സാക്ഷിയായ വിപിൻ ലാലിന്റെ ബന്ധുവായ ഗിരീഷിനെ കാണുന്നതിന് വേണ്ടി ഗണേഷ് കുമാറിന്റെ പിഎ പോയിട്ടുണ്ട്. ഗിരീഷിനോട് പിഎ പറഞ്ഞത് ദിലീപിന് അനുകൂലമായി മൊഴി മാറ്റിയാൽ വിപിൻ ലാലിന് ദിലീപ് വീട് വെച്ച് നൽകാം എന്നാണ്. ഈ തെളിവ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

ഗിരീഷിനെ കാണാൻ പോകുമ്പോൾ ഗണേഷ് കുമാറിന്റെ പിഎ ദിലീപിന്റെ ഡ്രൈവറായ അപ്പുണ്ണിയുടെ ഫോണിലേക്ക് അഞ്ച് പ്രവാശ്യവും തിരിച്ച് വരുമ്പോൾ മൂന്ന് തവണയും വിളിച്ചിട്ടുണ്ട്'. 'അപ്പുണ്ണിയെ ഫോൺ വിളിച്ചിട്ടുണ്ടെങ്കിൽ ദിലീപിന്റെ ഡ്രൈവർ ആയത് കൊണ്ട് തന്നെ കേസിൽ വലിയ പ്രാധാന്യം ഉണ്ട്. ജയിലിൽ നിന്നും പൾസർ സുനി കത്ത് കൊടുത്തുവിട്ട വിഷ്ണുവിനെ കാണാൻ ആദ്യം പോയത് ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണിയാണ്. പ്രതിയോ പ്രതിയുടെ ഏജന്റുമാരെ സാക്ഷികളെ സ്വാധീനിക്കരുതെന്ന് വ്യക്തമാക്കിയാണ് ദിലീപിന് കോടതി ജാമ്യം അനുവദിച്ചത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചത് ക്രിമിനൽ കുറ്റമാണ്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് ഈ കേസിൽ കുറ്റം ചുമത്തുകയോ അല്ലേങ്കിൽ മറ്റൊരു കേസ് എടുക്കുകയോ ചെയ്യണം'. 'ഈ കേസുമായി ബന്ധപ്പെട്ട് അഭിഭാഷകർ ഇടപെട്ട് തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നിട്ടുണ്ടെങ്കിൽ അവർക്കെതിരെ പോലീസ് കേസെടുക്കണം. അപ്പോൾ മാത്രമേ കോടതി അത് പരിഗണിക്കുകയുള്ളൂ. അല്ലാതെ അത് പരിഗണിക്കേണ്ട കാര്യമില്ല. ഇനി ദിലീപ് ബോംബെയിൽ കൊണ്ടുപോയി ഡിലീറ്റ് ചെയ്ത ചാറ്റുകൾ വീണ്ടെടുത്തിട്ടുണ്ടെങ്കിൽ അത് കേസുമായി ബന്ധപ്പെട്ടതാണോയെന്ന് തെളിയിക്കാൻ കഴിഞ്ഞാൽ മാത്രമേ കാര്യമുള്ളൂവെന്നും മിനി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (5 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (5 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (5 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (5 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (5 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (6 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (6 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (7 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (8 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (8 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (8 hours ago)

Malayali Vartha Recommends