സായ് ശങ്കറിന്റെ കോഴിക്കോടുളള വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്നും കണ്ടെത്തിയ ഐമാക്, ഐപാഡ്, ഐഫോൺ തുടങ്ങിയവ സായ് ശങ്കറിന് വിട്ട് കൊടുക്കണമെന്ന് കോടതി ഉത്തരവ്!

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സായ് ശങ്കറിന്റെ കമ്പ്യൂട്ടറും ഫോണും അടക്കം ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങള്‍ ഇവയിലുണ്ടാവുമെന്നായിരുന്നു പൊലീസിന്റെ പ്രതീക്ഷ. ഇതേ തുടർന്ന് വിശദമായ പരിശോധനയ്ക്കും ഈ ഉപകരണങ്ങള്‍ വിധേയമാക്കിയെങ്കിലും ഒന്നും തന്നെ കണ്ടെത്തനായില്ല. എന്നാലിപ്പോഴിതാ ദിലീപിന്റെ ഫോണിലെ രേഖകള്‍ നശിപ്പിക്കാന്‍ സഹായിച്ച സായ് ശങ്കറിന്റെ ലാപ്‌ടോപ് അടക്കമുളള ഉപകരണങ്ങള്‍ വിട്ട് കൊടുക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് ആലുവ കോടതി.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ ദിലീപിന്റെ ഫോണില്‍ ഉണ്ടായിരുന്നുവെന്നും അത് നശിപ്പിക്കാന്‍ സഹായിച്ചത് സായ് ശങ്കര്‍ ആണെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. കേസില്‍ പ്രതിയായിരുന്ന സായ് ശങ്കര്‍ ആദ്യം ഒളിവില്‍ പോവുകയും പിന്നീട് പോലീസ് പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് സായ് ശങ്കറിനെ പോലീസ് കേസില്‍ മാപ്പുസാക്ഷിയാക്കി. സായ് ശങ്കറിന്റെ കോഴിക്കോടുളള വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആണ് ഐമാക്, ഐപാഡ്, ഐഫോണ്‍ എന്നിവ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തത്. ഈ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഫോറന്‍സിക് പരിശോധന അന്വേഷണ സംഘം നടത്തിയിരുന്നു. എന്നാല്‍ കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പരിശോധനയുടെ റിപ്പോര്‍ട്ട് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. ഫോറന്‍സിക് പരിശോധന പൂര്‍ത്തിയായ സാഹചര്യത്തില്‍ കമ്പ്യൂട്ടറുകളും ഫോണുകളും സായ് ശങ്കറിന് വിട്ട് നല്‍കാനാണ് കോടതിയുടെ ഉത്തരവ്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ട് കെട്ടി വെച്ച ശേഷം സായ് ശങ്കറിന് ഉപകരണങ്ങള്‍ വീണ്ടെടുക്കാം. ദിലീപിന്റെ ഫോണില്‍ നിന്നും പല രേഖകളും നീക്കം ചെയ്തതായി സായ് ശങ്കര്‍ അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു.
എന്നാൽ ദിലീപിന്റെ അഭിഭാഷകനായ രാമന്‍പിളളയാണ് ഡിജിറ്റല്‍ തെളിവുകള്‍ മായ്ച്ച് കളയാനുളള നിര്‍ദേശം നല്‍കിയത് എന്നും സായ് ശങ്കര്‍ വെളിപ്പെടുത്തിയിരുന്നു . രാമന്‍പിളളയുടെ ഓഫീസില്‍ വെച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത് എന്നും ദിലീപ് അവിടെ ഉണ്ടായിരുന്നു എന്നും സായ് ശങ്കര്‍ മൊഴി നല്‍കി. ചില കോടതി രേഖകള്‍ ദിലീപിന്റെ ഫോണില്‍ കണ്ടതായും സായ് ശങ്കര്‍ വെളിപ്പെടുത്തിയിരുന്നു. ഫോണിലെ ഗാലറിയില്‍ ഉണ്ടായിരുന്ന ഈ രേഖകളും ചില ഓഡിയോ ക്ലിപ്പുകളും മായ്ച് കളഞ്ഞിട്ടുണ്ട്. ഹോട്ടല്‍ ഹയാത്തില്‍ മുറിയെടുത്ത് രണ്ട് ദിവസം കൊണ്ടാണ് ഫോണിലെ ഡാറ്റ മായ്ച് കളഞ്ഞത് എന്നും സായ് ശങ്കര്‍ വെളിപ്പെടുത്തി. അന്വേഷണ സംഘത്തിന് ലഭിക്കരുത് എന്ന് ആഗ്രഹിക്കുന്ന ഡാറ്റയ്ക്ക് മുകളില്‍ ജങ്ക് ഡാറ്റ ഇട്ട് നിറയ്ക്കുന്ന രീതിയിലാണ് ചെയ്തത് എന്നും സായ് ശങ്കര്‍ വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha























