Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാവ്യമാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയില്‍ പള്‍സര്‍ സുനി എത്തി ഒരു കവര്‍ കൈമാറിയെന്ന് സാഗർ! പിന്നാലെ അഭിഭാഷകന്‍ ഫിലിപ്പ് ടി വര്‍ഗീസിന്റെ ഇടപെടൽ, ഡിവെെഎസ്പി ബൈജു പൗലോസ് സമർപ്പിച്ച കുറ്റപത്രം നിർണായകം; നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം പിടിവിടാതെ ക്രെെംബ്രാഞ്ച്

23 JULY 2022 09:28 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിൻറെ തുടരന്വേഷണം സംബന്ധിച്ച അധിക കുറ്റപത്രം അന്വേഷണ സംഘം കഴിഞ്ഞ ദിവസം തന്നെ കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്. അങ്കമാലി മജിസ്ട്രേറ്റ് കോടതി അവധിയായതിാൽ ചുമതലയുള്ള പെരുമ്പാവൂർ മജിസ്ട്രേറ്റിന് മുന്നിലാണ് കുറ്റപത്രം സമർപ്പിച്ചത്. സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് ഇനി നടപടിക്രമങ്ങളിലൂടെ വിചാരണ കോടതിക്ക് കൈമാറും. അതേസമയം കേസിൽ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം തുടരുമെന്ന് തറപ്പിച്ച് പറയുകയാണ് ക്രൈംബ്രാഞ്ച്. പ്രതികളുടെ അഭിഭാഷകർക്ക് എതിരെ അന്വേഷണം തുടരുമെന്ന് അന്വേഷണസംഘം സമർപ്പിച്ച അധിക കുറ്റപത്രത്തിൽ വ്യക്തമാക്കി. രണ്ടായിരത്തോളം പേജുള്ള കുറ്റപത്രം അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സമർപ്പിച്ചത്.

കേസിലെ എട്ടാം പ്രതി ദിലീപിന്റെ ഉറ്റ സുഹൃത്ത് ശരത്തിനെയും പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറാണ് കേസിലെ മുഖ്യസാക്ഷി. ബാലചന്ദ്ര കുമാറിന്റെ നിർണ്ണായക വെളിപ്പെടുത്തലിൽ ആറ് മാസത്തെ അന്വേഷണത്തിന് ഒടുവിലാണ് ക്രൈംബ്രാഞ്ച് സംഘം അധിക കുറ്റപത്രം സമർപ്പിച്ചത്. എട്ടാം പ്രതി ദിലീപിന്റെ സുഹൃത്തായ ശരത്തിനെതിരെ തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. രണ്ടായിരത്തോളം പേജുള്ള കുറ്റപത്രത്തിൽ 104 സാക്ഷികളുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാറാണ് മുഖ്യസാക്ഷി. നടി കാവ്യ മാധവൻ, മഞ്ജു വാരിയർ, ശോഭന, സായ് ശങ്കർ, പൾസർ സുനിയുടെ അമ്മ, ദിലീപിന്റെ വീട്ടു ജോലിക്കാരൻ തുടങ്ങിയവരെയും കേസിൽ സാക്ഷികളാക്കിയിട്ടുണ്ട്. പീഡന ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നാണ് അന്വേഷണ സംഘം കുറ്റപത്രത്തിൽ പരാമർശിക്കുന്നത്. ദൃശ്യങ്ങൾ ആലുവയിലെ വീട്ടിൽ ദിലീപും സംഘവും കാണുന്നതിന് താൻ സാക്ഷിയായിരുന്നു എന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ആലുവയിലെ വീട്ടിൽ വച്ച് 2017 ൽ ശരത്തിനും മറ്റു ചിലർക്കുമൊപ്പം ദിലീപ് കണ്ടതിനു താൻ ദൃക്സാക്ഷിയാണെന്ന ബാലചന്ദ്രകുമാറിന്റെ മൊഴി സാധൂകരിക്കുന്ന തെളിവുകൾ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്നു ലഭിച്ചതായി ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ പറയുന്നു.

അതേസമയം പൾസർ സുനിയെ ദിലീപിൻറെ വീട്ടിൽ പൾസൾ സുനിയെ കണ്ടതായുള്ള രഞ്ജു രഞ്ചിമാറിന്റെ നിർണ്ണായക മൊഴിയും കുറ്റപത്രത്തിലുണ്ട്. നേരത്തെ മൊഴിമാറ്റിയ സാക്ഷി സാഗർ വിൻസെന്റ് പ്രോസിക്യൂഷന് അനുകൂലമായി നൽകിയ മൊഴിയും ഉൾപ്പെടുത്തിയാണ് കുറ്റപത്രം. സിനിമാ താരങ്ങള്‍ ഉള്‍പ്പെട്ട കേസായതിനാല്‍ കേസിലെ സാക്ഷികളില്‍ കൂടുതലും സിനിമാ ബന്ധമുള്ളവരായിരുന്നു. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് കുരുക്കാകുന്ന പല മൊഴികളും അന്വേഷണ സംഘത്തിന് ലഭിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ വിചാരണ ഘട്ടത്തില്‍ പലരും കൂറുമാറി പ്രതിഭാഗത്തിന് അനുകൂലമാകുന്ന രീതിയില്‍ മൊഴി മാറ്റി. ഇതാണ് കേസിനെ കൂടുതല്‍ ദുര്‍ബലമാക്കിയത്. കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളായിരുന്നു സാഗര്‍ വിന്‍സെന്റ്. കാവ്യമാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇയാള്‍. ലക്ഷ്യയില്‍ പള്‍സര്‍ സുനി എത്തി ഒരു കവര്‍ കൈമാറി എന്നായിരുന്നു ഇയാളുടെ ആദ്യ മൊഴി. അതേസമയം പീഡന ദൃശ്യങ്ങളുടെ വിവരണം ദിലീപിൻറെ സഹോദരൻറെ ഫോണിൽ നിന്നും കണ്ടെത്തിയ സംഭവത്തിലെ എഫ്എസ്എൽ റിപ്പോർട്ട് ലഭിക്കുന്നതിന് മുമ്പാണ് അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന ആവശ്യം കോടതി അംഗീകരിക്കാത്തതിനെ തുടർന്നായിരുന്നു തിരക്കിട്ട് ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം തയ്യാറാക്കിയത്. വിചാരണ കോടതി ഈ മാസം 27 ന് കുറ്റപത്രം പരിഗണിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends