സച്ചിയുടെ പരിശ്രമങ്ങൾക്കുള്ള അംഗീകാരമായി ഈ അവാർഡിനെ കാണുന്നു... സച്ചിക്ക് സമർപ്പിക്കുന്നു! സംസ്ഥാന അവാർഡിന്റെ തിളക്കത്തിൽ നിൽക്കവെ ഇരട്ടി മധുരമായി ബിജു മേനോന് ദേശീയ പുരസ്കാരം; സംയുക്താവർമ്മയുടെ പ്രതികരണം ഇങ്ങനെ..

തിരക്കഥാകൃത്തായി 2007ല്‍ അരങ്ങേറിയെങ്കിലും 2015ല്‍ സംവിധായകനായെങ്കിലും സച്ചിയെന്ന ചലച്ചിത്രകാരന് ഏറ്റവുമധികം പ്രേക്ഷകാംഗീകാരം നേടിക്കൊടുത്ത ചിത്രമായിരുന്നു അയ്യപ്പനും കോശിയും. പുറമേക്ക് പരുക്കനായ അയ്യപ്പന്‍ നായര്‍ എന്ന പൊലീസുകാരനെ അവതരിപ്പിക്കാന്‍ ഉറ്റ സുഹൃത്തായ ബിജുവിനെത്തന്നെയാണ് സച്ചി തീരുമാനിച്ചത്. ബിജു മേനോന്‍റെ കരിയറിലെ ജനപ്രിയ കഥാപാത്രങ്ങളില്‍ പ്രധാനമായും രണ്ട് തരത്തിലുള്ള മനുഷ്യരുണ്ട്. ഒന്ന് മധുരനൊമ്പരക്കാറ്റിലും മേഘമല്‍ഹാറിലും പ്രണയവര്‍ണ്ണങ്ങളിലുമൊക്കെ കണ്ട അല്‍പം ഉള്‍വലിവുള്ള കഥാപാത്രങ്ങള്‍, രണ്ട് പത്രത്തിലും ശിവത്തിലും മേരിക്കുണ്ടൊരു കുഞ്ഞാടിലും സീനിയേഴ്സിലുമൊക്കെ കണ്ടതുപോലെ എക്സ്ട്രോവെര്‍ട്ടുകള്‍ ആയവര്‍. പില്‍ക്കാലത്ത് ഇവയ്ക്ക് നടുവില്‍ ചുവടുറപ്പിച്ച, തികച്ചും സാധാരണക്കാരെന്ന് തോന്നുന്ന ചില കഥാപാത്രങ്ങളെയും ബിജു അവതരിപ്പിച്ചിട്ടുണ്ട്. രക്ഷാധികാരി ബൈജുവിലെ ടൈറ്റില്‍ റോള്‍ പോലെ. എന്നാല്‍ മുന്‍ മാതൃകകളുടെ ഈ ചതുരങ്ങളിലൊന്നും നില്‍ക്കാതെ തനതായ വ്യക്തിത്വമുള്ള കഥാപാത്രമായിരുന്നു സച്ചി സൃഷ്ടിച്ച അയ്യപ്പന്‍ നായര്‍. ബിജുവിനെ നടന്‍ ഇതുവരെ കടന്നുപോകാത്ത ഒരു വഴി. അതുവഴിയുള്ള നടത്തം അദ്ദേഹത്തിലെ അഭിനേതാവിന്‍റെ മറ്റൊരു തലവും പ്രേക്ഷകര്‍ക്ക് ദൃശ്യപ്പെടുത്തി. സംസ്ഥാന അവാർഡിന്റെ തിളക്കത്തിൽ നിൽക്കവെയാണ് ഇരട്ടി മധുരമായി ബിജു മേനോന് ദേശീയ പുരസ്കാരമെത്തിയത്. അയ്യപ്പനും കോശിയും ബിജുമേനോന് സഹനടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്തപ്പോൾ അവാർഡുകൾ വാരിക്കൂട്ടിയപ്പോൾ അത് കാണാൻ സംവിധായകൻ സച്ചി ഇല്ലാത്തത് നടനും നോവായി. ' സച്ചിയുടെ പരിശ്രമങ്ങൾക്കുള്ള അംഗീകാരമായി ഈ അവാർഡിനെ കാണുന്നു. സച്ചിക്ക് സമർപ്പിക്കുന്നുവെന്നും ബിജു മേനോൻ പ്രതികരിച്ചു. അവാർഡ് നേട്ടത്തിൽ ഭാര്യ സംയുക്താവർമ്മയ്ക്കും വളരെയധികം സന്തോഷമുണ്ടെന്ന് ബിജു മേനോൻ പറഞ്ഞു. ആദ്യമായാണ് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. ആർക്കറിയാം എന്ന ചിത്രത്തിൽ 72 വയസുള്ള ഇട്ടിയവിര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ബിജു സംസ്ഥാനത്തെ മികച്ച നടനായത്. 1997ലും 2020ലും രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡ് തേടിയെത്തിയിരുന്നു. ആദ്യത്തേത് കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിനും രണ്ടാമത്തേത് ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് 6 ബിക്കും.
https://www.facebook.com/Malayalivartha


























