ദിലീപിനെ പൂട്ടാൻ ചെമ്പൻ വിനോദും ആഷിഖ് അബുവും ഉൾപ്പടെ ഇറങ്ങി! 104 സാക്ഷികൾ ഉൾപ്പെട്ടിട്ടുള്ള രണ്ടായിരത്തോളം പേജുള്ള അനുബന്ധകുറ്റപത്രം നിർണായകം

നടിയെ ആക്രമിച്ച കേസിൽ രണ്ടായിരത്തോളം പേജുള്ള അനുബന്ധകുറ്റപത്രം കഴിഞ്ഞ ദിവസമാണ് അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. പല നിർണായകമായ വിവരങ്ങളുമായിരുന്നു അതോടെ പുറത്ത് വന്നത്. എന്നാൽ കുറ്റപത്രത്തിൽ സംവിധായകൻ ആഷിഖ് അബുവും നടൻ ചെമ്പൻ വിനോദും ഉൾപ്പടെ 104 സാക്ഷികളാണ് ഉൾപ്പെട്ടിട്ടുള്ളത്. നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ കാമ്പുണ്ടെന്നാണ് പൊലീസ് നിഗമനം. നടിയെ ആക്രമിച്ച കേസിന്റെ മുഖ്യ തെളിവായ വിഡിയോ ദൃശ്യം ദിലീപ് കണ്ടിട്ടുണ്ട് എന്നും അതിന്റെ തെളിവുകൾ ദിലീപ് നശിപ്പിച്ചെന്നും അധിക കുറ്റപത്രത്തിൽ പറയുന്നു. സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് നടപടിക്രമങ്ങളിലൂടെ വിചാരണക്കോടതിയിലേക്ക് എത്തും. മഞ്ജു വാര്യർ, മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ എന്നിവരും സാക്ഷികളാണ്.
നടി കാവ്യ മാധവൻ, സായ് ശങ്കർ, പൾസർ സുനിയുടെ അമ്മ, ദിലീപിന്റെ വീട്ടിജോലിക്കാരനായിരുന്ന ദാസൻ എന്നിവരെയും സാക്ഷി ചേർത്തിട്ടുണ്ട്. ദിലീപും ബാലചന്ദ്രകുമാറും തമ്മിലുള്ള ബന്ധത്തിൽ തെളിവ് ലഭിച്ചെന്നും പൾസർ സുനിയുമായി ദിലീപിന് സാമ്പത്തിക ഇടപാടുണ്ടെന്നതിനും തെളിവ് കിട്ടിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ദൃശ്യങ്ങൾ പൾസർ സുനി വഴിയാണോ അതോ മറ്റേതെങ്കിലും മാർഗ്ഗത്തിലൂടെയാണോ ദിലീപിന് ലഭിച്ചതെന്ന് കുറ്റപത്രത്തിൽ പരാമർശമില്ലെന്നാണ് റിപ്പോർട്ട്. അതേസമയം പൾസർ സുനിയെ ദിലീപിൻറെ വീട്ടിൽ പൾസൾ സുനിയെ കണ്ടതായുള്ള രഞ്ജു രഞ്ചിമാറിന്റെ നിർണ്ണായക മൊഴിയും കുറ്റപത്രത്തിലുണ്ട്. നേരത്തെ മൊഴിമാറ്റിയ സാക്ഷി സാഗർ വിൻസെന്റ് പ്രോസിക്യൂഷന് അനുകൂലമായി നൽകിയ മൊഴിയും ഉൾപ്പെടുത്തിയാണ് കുറ്റപത്രം. സിനിമാ താരങ്ങള്‍ ഉള്‍പ്പെട്ട കേസായതിനാല്‍ കേസിലെ സാക്ഷികളില്‍ കൂടുതലും സിനിമാ ബന്ധമുള്ളവരായിരുന്നു. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് കുരുക്കാകുന്ന പല മൊഴികളും അന്വേഷണ സംഘത്തിന് ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിചാരണ ഘട്ടത്തില്‍ പലരും കൂറുമാറി പ്രതിഭാഗത്തിന് അനുകൂലമാകുന്ന രീതിയില്‍ മൊഴി മാറ്റി.
ഇതാണ് കേസിനെ കൂടുതല്‍ ദുര്‍ബലമാക്കിയത്. കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളായിരുന്നു സാഗര്‍ വിന്‍സെന്റ്. കാവ്യമാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇയാള്‍. ലക്ഷ്യയില്‍ പള്‍സര്‍ സുനി എത്തി ഒരു കവര്‍ കൈമാറി എന്നായിരുന്നു ഇയാളുടെ ആദ്യ മൊഴി. അതേസമയം പീഡന ദൃശ്യങ്ങളുടെ വിവരണം ദിലീപിൻറെ സഹോദരൻറെ ഫോണിൽ നിന്നും കണ്ടെത്തിയ സംഭവത്തിലെ എഫ്എസ്എൽ റിപ്പോർട്ട് ലഭിക്കുന്നതിന് മുമ്പാണ് അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന ആവശ്യം കോടതി അംഗീകരിക്കാത്തതിനെ തുടർന്നായിരുന്നു തിരക്കിട്ട് ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം തയ്യാറാക്കിയത്. വിചാരണ കോടതി ഈ മാസം 27 ന് കുറ്റപത്രം പരിഗണിക്കും.
https://www.facebook.com/Malayalivartha


























