Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൾസർ സുനിയെ 2016 ഡിസംബർ 26ന് പദ്മസരോവരത്തിൽ വെച്ച് കണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു... എന്നാൽ തനിക്ക് സുനിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് ദിലീപ് പറഞ്ഞത്.. ഇപ്പോൾ പക്ഷേ പൾസർ സുനിയും ദിലീപുമായി ബന്ധമുണ്ടെന്നാണ് പുതിയ മൊഴി! അയാൾക്ക് എന്ത് വൈരാഗ്യമാണ് ദിലീപിനോട് ഉള്ളത്? പുതിയ കുറ്റപത്രത്തിലും പൾസർ സുനിയെ ദിലീപിനൊപ്പം കണ്ടുവെന്ന് രണ്ട് പേർ മൊഴി നൽകിയതായി പറയുന്നുണ്ട്... തുടരന്വേഷണത്തിൽ പൂർണ തൃപ്തനാണെന്ന് തുറന്ന് പറഞ്ഞ് സംവിധായകൻ ബാലചന്ദ്രകുമാർ...

23 JULY 2022 01:06 PM IST
മലയാളി വാര്‍ത്ത

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ 2021 ഡിസംബര്‍ 25 ന് നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നാലെ പുറത്ത് വന്നതൊക്കെ ട്വിസ്റ്റോടു ട്വിസ്റ്റായിരുന്നു. ഇപ്പോഴിതാ തുടരന്വേഷണത്തിൽ താൻ പൂർണ തൃപ്തനാണെന്ന് തുറന്ന് പറയുകയാണ് സംവിധായകൻ ബാലചന്ദ്രകുമാർ. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുമായി തനിക്ക് ബന്ധമില്ലെന്ന ദിലീപിന്റെ വാദങ്ങൾ പൊളിഞ്ഞിരിക്കുകയാണ്. ഇരുവരും തമ്മിൽ ബന്ധമുണ്ടെന്ന പുതിയ മൊഴികൾ പുറത്തുവന്നിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

ബാലചന്ദ്രകുമാറിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു...

2017 നവംബർ 15 നാണ് ദിലീപും കൂട്ടരും വീഡിയോ കണ്ടുവെന്നതാണ് താൻ പറഞ്ഞത്. 2017 ഡിസംബർ 15 നുതീയതി ഈ വീഡിയോയുടെ നാല് പേജ് വരുന്ന നിമിഷം പ്രതിയുള്ള നോട്ട് അനൂപിന്റെ ഫോണിൽ നിന്നും കണ്ടെത്തി. ഫോണിന്റെ ഫോറൻസിക് പരിശോധനയിലാണ് തീയതി കണ്ടെത്താൻ സാധിച്ചത്. വീഡിയോ കാണാതെ അത്തരമൊരു റിപ്പോർട്ട് തയ്യാറാക്കാൻ സാധിക്കില്ലെന്ന് എഫ്എസ്എൽ റിപ്പോർട്ടിൽ ഉണ്ട്. അതിൽ നിന്ന് അനുമാനിക്കാൻ സാധിക്കുന്നത് ദിലീപോ സഹോദരങ്ങളോ ആ വീഡിയോ വ്യക്തമായി കണ്ടിട്ടുണ്ട് എന്നാണ്'. 'പൾസർ സുനിയെ 2016 ഡിസംബർ 26 ന് പദ്മസരോവരത്തിൽ വെച്ച് കണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ തനിക്ക് സുനിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് ദിലീപ് പറഞ്ഞത്. ഇപ്പോൾ പക്ഷേ പൾസർ സുനിയും ദിലീപുമായി ബന്ധമുണ്ടെന്ന് പുതിയ മൊഴി വന്നിട്ടുണ്ട്. ബാലചന്ദ്രകുമാറിന് ദിലീപിന് വൈരാഗ്യം ഉണ്ടെന്നാണ് പലരും പറഞ്ഞത്. പൾസർ സുനിയെ ലക്ഷ്യയിൽ വെച്ച് കണ്ടെന്ന് ജീവനക്കാരനായ സാഗർ പറഞ്ഞിട്ടുണ്ട്.

അയാൾ മൊഴി മാറ്റിയിട്ടില്ല. അയാൾക്ക് എന്ത് വൈരാഗ്യമാണ് ദിലീപിനോട് ഉള്ളത്? പുതിയ കുറ്റപത്രത്തിലും പൾസർ സുനിയെ ദിലീപിനൊപ്പം കണ്ടുവെന്ന് രണ്ട് പേർ മൊഴി നൽകിയതായി പറയുന്നുണ്ട്. അവർക്ക് എന്ത് വൈരാഗ്യമാണ് ദിലീപിനോട് ഉള്ളത്', ബാലചന്ദ്രകുമാർ ചോദിച്ചു. 'നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ വിഷയത്തിലും ബാലചന്ദ്രകുമാർ പ്രതികരിച്ചു.'നടി ആക്രമിക്കപ്പെട്ട മെമ്മറി കാർഡിന്റെ ഹാഷ് വാല്യു ആണ് മാറിയത്, ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതായി എഫ്എസ്എൽ റിപ്പോർട്ടിൽ ഇല്ല. അക്കാര്യം സമ്മതിക്കുന്നു. ഇന്റിവിജ്വൽ ഫയൽസിന്റെ ഹാഷ് വാല്യു മാറണമെങ്കിൽ ഒന്നുകിൽ അത് ആൾട്ടർ ചെയ്യണം, അല്ലേങ്കിൽ അതിൽ കൃത്രിമം നടത്തണം, അക്കാര്യവും സമ്മതിക്കുന്നു.

പക്ഷേ മെമ്മറി കാർഡ് ഇട്ട ഫോണിൽ നിന്നും ദൃശ്യങ്ങൾ സ്ക്രീൻ കാപ്ചർ ചെയ്യാൻ സാധിക്കും.അതിന് യാതൊരു എഡിറ്റിങ്ങും ആവശ്യമില്ല.30 മിനിറ്റ് എന്തിനാണ് ദൃശ്യങ്ങൾ കുത്തിയതെന്നതിനുള്ള മറുപടി ലഭിക്കണം.' 'അന്വേഷണത്തിൽ താൻ പൂർണ തൃപ്തനാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.'നടി ആക്രമിക്കപ്പെട്ട കേസിൽ മാഡം കാവ്യ മാധവനാണെന്ന് താൻ എവിടേയും പറഞ്ഞിട്ടില്ല. അങ്ങനെ ഒരു മാഡത്തിന്റെ പേര് പറഞ്ഞത് പൾസർ സുനിയാണ്. പൾസർ സുനി പറഞ്ഞത് പറഞ്ഞതിവൽ എന്തെങ്കിലും സത്യം ഉണ്ടോയെന്ന് പരിശോധിക്കണം. ഒരു ജോലി ഏൽപ്പിച്ച് അത് പൂർത്തിയായി കഴിഞ്ഞാൽ നമ്മൾ കാണാൻ ചെല്ലുക ബോസിനെയാണ്. അങ്ങനെയാണോ പൾസർ സുനി ലക്ഷ്യയിൽ എത്തിയതെന്ന് അറിയണം'. 'പൾസർ സുനിക്ക് മാനസിക പ്രശ്നങ്ങൾ നേരിടുന്നവെന്നത് ജയിലിൽ വർഷങ്ങളായി കിടക്കുന്ന പ്രതി പറയുന്ന വാദങ്ങൾ കാണുന്നുള്ളൂ. ശ്രീജിത്ത് രവിയെന്ന നടൻ ഇപ്പോൾ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ അറസ്റ്റിലായപ്പോൾ മാനസിക പ്രശ്നം ഉന്നയിച്ച് ആണ് ജാമ്യം വാങ്ങിയത്. അത് സത്യമാണോ കളവാണോയെന്ന കാര്യം നമ്മുക്ക് അറിയില്ല. ഓരോരുത്തർക്ക് അവരുടേതായ വഴികൾ ഉണ്ടാകും. അത് സത്യമോ കളവോ അറിയില്ല'

'വിചാരണ തടവുകാരായി പലരും വർഷങ്ങളോളം ജയിലിൽ കിടന്നിട്ടുണ്ട്. അതുകൊണ്ട് പൾസർ സുനി കിടക്കുന്നതിൽ വിഷമിക്കേണ്ട കാര്യമൊന്നുമില്ല.ഈ കാലതാമസം സാങ്കേതികമാണെന്ന് മാത്രമാണ് താൻ വിശ്വസിക്കുന്നത്', ബാലചന്ദ്രകുമാർ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണം സംബന്ധിച്ച അനുബന്ധ കുറ്റപത്രത്തിലെ പ്രധാന സാക്ഷിയാണ് സംവിധായകൻ ബാലചന്ദ്രകുമാർ. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ദിലീപ് തന്റെ വീട്ടിൽ വെച്ച് കണ്ടുവെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു തുടരന്വേഷണം നടന്നത്. തുടരന്വേഷണത്തിൽ ദിലീപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. 120 ഓളം പേരെ സാക്ഷിയാക്കിയിട്ടുണ്ട്. മേയ്ക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ, നടൻ ചെമ്പൻ വിനോദ് എന്നിവരാണ് കേസിലെ പുതിയ സാക്ഷികൾ. കാവ്യയും പൾസർ സുനിയും തമ്മിൽ പരിചയമുണ്ടെന്നത് അറിയാമെന്നാണ് രഞ്ജി രഞ്ജിമാറിന്റെ മൊഴി. കാവ്യ മാധവൻ, മഞ്ജു വാര്യർ , നടൻ സിദ്ധിഖ്, ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരെല്ലാം സാക്ഷികളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends