Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവരെല്ലാവരും ചേർന്ന് ദിലീപിനെ വെട്ടിലാക്കിയിരിക്കുയാണ്... 2010 ല്‍ ബലാത്സംഗം ചെയ്തുവെന്നാണ് പറയുന്നത്... സാഹചര്യങ്ങള്‍ തെളിവുകളെല്ലാം തന്നെ ഒന്നിന് പുറകെ ഒന്നായി ദിലീപിന് എതിരെയാണ് വന്നുകൊണ്ടിരിക്കുന്നത്... നമ്മളൊക്കെ ചോറുണ്ണുന്നവരാണല്ലോ. ഇതൊക്കെ കാണുമ്പോഴും കേള്‍ക്കുമ്പോഴും തോന്നുന്ന സംശയങ്ങളാണ് ഇതെല്ലം! അത് പ്രൂവ് ചെയ്യുക എന്നുള്ളത് ബാലചന്ദ്രകുമാറിന്റെ ആവശ്യം എന്നതിലുപരി ദിലീപിന്റെ കൂടെ ആവശ്യമാണ്...തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി

20 AUGUST 2022 08:18 AM IST
മലയാളി വാര്‍ത്ത

സംവിധായകന്‍ ബാലചന്ദ്രകുമാറനെതിരായ പീഡന പരാതി വ്യാജമാണെന്ന് കഴിഞ്ഞ ദിവസം പോലീസ് പറഞ്ഞിരുന്നു. കേസ് റദ്ദാക്കാന്‍ ഹൈക്കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെ ദിലീപിനെതിരെ വീണ്ടും ശക്തമായ വിമർശനങ്ങളാണ് ഉയരുന്നത്. അതേസമയം ബാലചന്ദ്രകുമാറിനെതിരെ വ്യാജപരാതി നല്‍കിയവർക്ക് പിന്നില്‍ പ്രവർത്തിച്ചവരെ പുറത്ത് കൊണ്ടുവരണമെന്ന് ശക്തമായി ആഞ്ഞടിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി. ബാലചന്ദ്രകുമാറിനെതിരെ പരാതി നല്‍കിയ സ്ത്രീയെ ഇറക്കിയവരെന്നും പറഞ്ഞ് കുറെ ആളുകളുടെ പേര് പൊലീസ് റിപ്പോർട്ടിലുണ്ട്. സംവിധായകന്‍ ശാന്തിവിള ദിനേശ് ഉള്‍പ്പടേയുള്ളവർ അക്കൂട്ടത്തിലുണ്ട്. ഇവരോടൊന്നും ബാലചന്ദ്രകുമാറിന് യാതൊരു വിധ ശത്രുതയും ഇല്ല. അങ്ങനെയുള്ള അവർ എന്തിനാണ് ബാലചന്ദ്രകുമാറിനെതിരെ ഇങ്ങനെ ഒരു സ്ത്രീയെ ഇറക്കിയതെന്ന ഒരു ചോദ്യം ഇവിടെ നിലനില്‍ക്കുന്നുണ്ട്. അദ്ദേഹവുമായി ഏതെങ്കിലും തരത്തിലുള്ള ശത്രുതയുണ്ടെങ്കില്‍ മാത്രമേ ഇത്തരമൊരു സ്ത്രീയെ വ്യാജമായി ഇറക്കേണ്ടതുള്ളുവെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെടുന്നു.

ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു...

പരാതിക്ക് പിന്നില്‍ പ്രവർത്തിച്ചവരെന്ന് പറയുന്നവരില്‍ ശാന്തിവിള ദിനേശിനെയൊക്കെ ബാലചന്ദ്രകുമാറിന് അറിയാം. മറ്റുള്ള ചിലരുണ്ട്, ദിലീപിന്റെ ബാല്യകാല സുഹൃത്തായ സംവിധായകന്‍, ഒരു യൂട്യൂബ് ചാനലിന്റെ ആളുകള്‍, ആരാധക സംഘടനയുടെ നേതൃത്വത്തിലുള്ളവർ, അങ്ങനെ ചിലർ. ഇവർ ആരും തന്നെ ബാലചന്ദ്രകുമാറുമായി ബന്ധമുള്ള ആളുകളല്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ദിലീപ് പറഞ്ഞിട്ടല്ല ഇത് ചെയ്തത്, ദിലീപിന് ഇതില്‍ ഒരു പങ്കും ഇല്ല എന്നാണെങ്കില്‍ അവർ എല്ലാവരും ദിലീപിനെതിരെ രംഗത്ത് ഇറങ്ങിയിരിക്കുകയാണെന്ന് പറയേണ്ടി വരും. അവരെല്ലാവരും ചേർന്ന് ദിലീപിനെ വെട്ടിലാക്കിയിരിക്കുയാണ്. 2010 ല്‍ ബലാത്സംഗം ചെയ്തുവെന്നാണ് പറയുന്നത്. ഇതുവരെ അത് സംബന്ധിച്ച് അവർ ഒന്നും പറഞ്ഞിരുന്നില്ല. എന്നിട്ട് ബാലചന്ദ്രകുമാർ ദിലീപിനെതിരെ സംസാരിച്ച് തുടങ്ങുമ്പോഴാണ് പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ അവർക്ക് ഇക്കാര്യം ഒർമ്മവരുന്നതും രംഗത്ത് വരുന്നത്. ഇതിന് പിന്നില്‍ ദിലീപ് അല്ലായെന്നൊക്കെ പറയാന്‍ നമുക്കും താല്‍പര്യമുണ്ട്. ആദ്യം മുതല്‍ തന്നെ ഇദ്ദേഹം ഇതില്‍ ഉണ്ടാവരുതെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ സാഹചര്യങ്ങള്‍ തെളിവുകളെല്ലാം തന്നെ ഒന്നിന് പുറകെ ഒന്നായി ദിലീപിന് എതിരെയാണ് വന്നുകൊണ്ടിരിക്കുന്നത്. നമ്മളൊക്കെ ചോറുണ്ണുന്നവരാണല്ലോ. ഇതൊക്കെ കാണുമ്പോഴും കേള്‍ക്കുമ്പോഴും തോന്നുന്ന സംശയങ്ങളാണ് ഇതെല്ലാമെന്നും ഭാഗ്യലക്ഷ്മി പറയുന്നു. എന്തുകൊണ്ട് ബാലചന്ദ്രകുമാറുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകള്‍ ബാലചന്ദ്രകുമാറിനെതിരെ ഇങ്ങനെ ഒരു പീഡന കേസ് കൊണ്ടുവന്നു. സ്വാഭാവികമായും ഈ സമയത്ത് ഇത്തരമൊരു കേസ് കൊടുത്താല്‍ അതിന്റെ സംശയമുന നേരിട്ട് പോവുന്നത് ദിലീപിലേക്ക് തന്നെയായിരിക്കും. അപ്പോള്‍ അത് പ്രൂവ് ചെയ്യുക എന്നുള്ളത് ബാലചന്ദ്രകുമാറിന്റെ ആവശ്യം എന്നതിലുപരി ദിലീപിന്റെ കൂടെ ആവശ്യമാണ്. അവർക്കും എനിക്കും യാതൊരു ബന്ധവും ഇല്ലെന്ന് തെളിയിക്കേണ്ടത് ദിലീപാണ്. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഈ കേസില്‍ ഏറ്റവും അധികം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് പണമാണ്. പണം വെച്ചാണ് ഈ കേസ് കളിച്ചുകൊണ്ടിരിക്കുന്നത്. ശാന്തിവിള ദിനേശ് എന്ന വ്യക്തി പണത്തിന് വേണ്ടി എന്ത് വൃത്തികേടും ആരെക്കുറിച്ചും പറയാന്‍ യാതൊരു മടിയും ഇല്ലാത്ത മനുഷ്യനാണ് അദ്ദേഹം. അതേ മനുഷ്യന്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ ഒരു ലാഭവും ഇല്ലാതെ ചെയ്യില്ല. യൂട്യൂബ് ചാനല്‍ എന്ന് പറയുന്ന ഒരു സാധനം കയ്യിലുണ്ടെങ്കില്‍ ഇവിടേയുള്ള ആരെക്കുറിച്ചും എന്തും പറയാമെന്നാണ് അവസ്ഥ. ഒരാളുടെ സ്വകാര്യ ജീവിതം, ഭാര്യ, മക്കള്‍, കുടുംബം, തൊഴിലിടം എന്നത് സംബന്ധിച്ചൊക്കെ എന്ത് വൃത്തികേടും പറയാനുള്ള സ്വാതന്ത്രം നമ്മുടെ തൊഴിലിടം അങ്ങ് കൊടുത്തിരിക്കുകയാണ്. ആരും ഇതിന് പിന്നാലെ മെനക്കെട്ട് പോവില്ലെന്നാണ് വിചാരം. ന്നാ താന്‍ പോയി കേസ് കൊട് എന്നാണ് അവരുടെ മനോഭാവം. ആ മനോഭാവം വെച്ചാണ് ഇവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends