Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപ് സിനിമാ തിരക്കിലേക്ക് കടക്കുകയാണ്... എല്ലാം എഴുതികണക്ക് കൂട്ടിയ നിലയിലാണ് കാര്യങ്ങൾ മുൻപോട്ട് പോങ്ങുന്നത്'... 'തേടിയവള്ളി കാലിൽ ചുറ്റി'എന്ന് വിചാരണ കോടതി ജഡ്ജിയെ കുറിച്ചുള്ള ഒരു പരാമർശമുള്ള ഓഡിയോ കോടതിയിൽ സമർപ്പിക്കപ്പെട്ടിരുന്നു... വിചാരണ കോടതി ജഡ്ജി സ്വയം ഒഴിയാൻ തയ്യാറാകാത്തതിന് പിന്നിൽ ദൂരൂഹത ഉണ്ടെന്ന ആരോപണവുമായി സംവിധായകൻ ബൈജു കൊട്ടാരക്കര

04 SEPTEMBER 2022 03:39 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിലെ ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ജഡ്ജി ഹണി എം വര്‍ഗീസിനെ വിചാരണ ചുമതലയില്‍ നിന്ന് മാറ്റണമെന്നായിരുന്നു അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞത്. എന്നാല്‍ ഈ ഹര്‍ജി ഹൈക്കോടതി തള്ളുകയും സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് തന്നെ വിചാരണ നടത്തണമെന്ന ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം വിചാരണ നടപടികൾ തുടങ്ങുന്നതിന് മുൻപ് പ്രോസിക്യൂഷന്‌റെയും അതിജീവിതയുടേയും ഭാഗത്ത് നിന്ന് പുതിയ നീക്കവും ഉണ്ടായി. നടി ആക്രമിക്കപ്പെട്ട കേസിൽ രണ്ടാം ഘട്ട വിചാരണ നടപടികൾ ആരംഭിച്ചപ്പോഴും വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ് മാറണമെന്ന് ആവശ്യം പ്രോസിക്യൂഷനും അതിജീവതയും ആവർത്തിച്ചിരുന്നു. കേസ് പ്രത്യേക കോടതിയിലേക്ക് തന്നെ മാറ്റണം. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. ഇത് ഭാവിയിൽ ചിലപ്പോൾ കേസിനെ ദോഷകരമായി ബാധിക്കുമെന്നും പ്രോസിക്യൂഷനും അതിജീവതയും വാദിച്ചു. എന്നാൽ ജഡ്ജി മാറണമെന്ന ആവശ്യത്തെ എതിർത്ത് പ്രതിഭാഗവും രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാലിപ്പോഴിതാ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടും അതിജീവിത ഉൾപ്പെടെ കോടതി മാറ്റം ആവശ്യപ്പെട്ടിട്ടും നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി ജഡ്ജി സ്വയം ഒഴിയാൻ തയ്യാറാകാത്തതിന് പിന്നിൽ ദൂരൂഹത ഉണ്ടെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര ഉറപ്പിച്ച് പറയുകയാണ്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു..

'നടി ആക്രമിക്കപ്പെട്ട കേസിൽ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ്. സി ബി ഐ കോടതിയിൽ വാദം കേട്ടുകൊണ്ടിരുന്ന കേസ് വിചാരണ കോടതി ജഡ്ജായിരുന്ന ഹണി എം വർഗീസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് പോയപ്പോൾ ആ കേസും കൂടെ കൊണ്ടുപോകുകയായിരുന്നു. കേസ് പ്രിൻസിപ്പിൽ കോടതിയിലേക്ക് മാറ്റി ഹൈക്കോടതി രജിസ്റ്റാർ ഉത്തരവും നൽകി. ഇതിനെതിരെ അതിജീവിത ഹൈക്കോടതിയേയും സമീപിച്ചിട്ടുണ്ട്'. 'വിചാരണ കോടതി ജഡ്ജിക്ക് കീഴിൽ നീതി ലഭിക്കില്ലെന്നും അവരെ മാറ്റണമെന്നും ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജിയിൽ അടച്ചിട്ട കോടതിയിൽ വാദം കേൾക്കുകയാണ് ഹൈക്കോടതി. കാരണം തുറന്ന് കോടതിയിൽ വാദം നടന്നാൽ അതിനുള്ള മറുമറുന്ന് കണ്ടുപിടിക്കാനും കള്ളത്തരങ്ങൾ ഉണ്ടാക്കാനും വാദിഭാഗം തയ്യാറാകും എന്നുള്ളത് കൊണ്ടാണ്'. 'ഇപ്പോൾ സുപ്രീം കോടതിയിൽ വിചാരണ കോടതി ജഡ്ജി ഒരു ഹർജി നൽകിയിരിക്കുകയാണ്. ഒരു മുഴം മുന്നേ എറിഞ്ഞത് പോലെയാണിത്. ആറ് മാസം കൂടി വിചാരണയ്ക്ക് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്'. 'ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിലാണ് രഹസ്യവാദം കേൾക്കാമെന്ന് ജഡ്ജി അംഗീകരിച്ചത്. അത് അന്ന് ദിലീപിന്റെ വക്കീൽ എതിർത്തു. അന്ന് നിശിതമായി ഹൈക്കോടതി ദിലീപിന്റെ അഭിഭാഷകനെ വിമർശിച്ചു.

നിങ്ങൾക്കെന്താണ് ഇതിൽ കാര്യം എന്നായിരുന്നു കോടതി ചോദിച്ചത്. രഹസ്യവാദം ഇപ്പോൾ പരസ്യമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗം കൂടിയല്ലേ ഇത്'. 'സമയബന്ധിതമായി ഈ കേസ് തീർക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ദിലീപ് സിനിമാ തിരക്കിലേക്ക് കടക്കുകയാണ്. എല്ലാം എഴുതികണക്ക് കൂട്ടിയ നിലയിലാണ് കാര്യങ്ങൾ മുൻപോട്ട് പോങ്ങുന്നത്'. 'തേടിയവള്ളി കാലിൽ ചുറ്റി'എന്ന് വിചാരണ കോടതി ജഡ്ജിയെ കുറിച്ചുള്ള ഒരു പരാമർശമുള്ള ഓഡിയോ കോടതിയിൽ സമർപ്പിക്കപ്പെട്ടിരുന്നു. അത്തരം ഒരു ആരോപണം ഉയർന്നപ്പോൾ തന്നെ സ്വയം ഒഴിയാൻ വിചാരണകോടതി തയ്യാറാവേണ്ടതായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല ഇപ്പോൾ സുപ്രീം കോടതിയേയും സമീപിച്ചിരിക്കുകയാണ്'. 'നിരവധി ആരോപണങ്ങളാണ് വിചാരണ കോടതിക്കെതിരെ ഉയർന്നത്. എന്നിട്ടും അവർ സ്വയമേ ഒഴിയാൻ തയ്യാറാവാത്തത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല, നിയമവിദഗ്ദർ അടക്കം ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു. അതിജീവിത പോലും ഈ ജഡ്ജ് വേണ്ടെന്ന് വ്യക്തമാക്കിയിട്ടും അവർ ജഡ്ജിയായി തുടരുന്നതിലും കേസുമായി മുന്നോട്ട് കൊണ്ടുപോകുന്നതിലും എന്തൊക്കെയോ ദുരൂഹതകൾ ഉടലെടുക്കുന്നുണ്ടെന്ന് തന്നെയാണ് നിയമവിദഗ്ദരടക്കം ചൂണ്ടിക്കാട്ടുന്നതെന്നും ബൈജുകൊട്ടാരക്കര ചൂണ്ടിക്കാട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends