Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്ത്രീകളെ എത്തിച്ച് നൽകിയിരുന്ന ഇടപാടുകാരനുമായി യുവതിയെ ചൊല്ലി തർക്കം: മദ്യലഹരിയിൽ ആയിരുന്ന സിനിമാ നിർമാതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് ഉപേക്ഷിച്ച പെൺവാണിഭ സംഘത്തിലെ കണ്ണി അറസ്റ്റിൽ

05 SEPTEMBER 2022 03:28 PM IST
മലയാളി വാര്‍ത്ത

സിനിമാ മേഖലയിലെ പണമിടപാടുകാരനും, വ്യവസായിയുമായ ഭാസ്‌കരന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഭാസ്കരന് സ്ത്രീകളെ എത്തിച്ചുകൊടുക്കുന്ന ഇടപാടുകാരൻ ഗണേശനെയാണ് വിരുഗംപാക്കം പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. കൈകാലുകൾ ബന്ധിച്ച് വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം. ശനിയാഴ്ച രാവിലെ ശുചീകരണ ജോലിക്കെത്തിയ നഗരസഭാ ജീവനക്കാർ കൂവം പുഴയോരത്തെ ചിന്മയനഗറിൽ പ്ലാസ്റ്റിക് ബാഗ് കണ്ടെടുക്കുകയായിരുന്നു. അകത്ത് മൃതദേഹം ഉണ്ടെന്ന് മനസ്സിലാക്കിയ ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വിരുഗമ്പാക്കം പോലീസ് നടത്തിയ അന്വേഷണത്തിൽ ചെന്നൈ സ്വദേശിയും പണമിടപാടുകാരനുമായ ഭാസ്‌കരനാണ് മരിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.


വെള്ളിയാഴ്ച വൈകീട്ട് ഭാസ്‌കരൻ ഗണേശനെ കാണാൻ പോയെന്നാണ് പോലീസ് പറയുന്നത്. പെൺവാണിഭ സംഘത്തിലെ കണ്ണിയായ ഗണേശൻ രണ്ടുവർഷമായി ഭാസ്‌കരന് സ്ത്രീകളെ എത്തിച്ചുനൽകുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഗണേശന്റെ വീട്ടിൽ ഏതോ സ്ത്രീയെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. മദ്യലഹരിയിലായിരുന്ന ഭാസ്കരനെ ഗണേശൻ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് കൂവം പുഴയിൽ തള്ളുകയായിരുന്നു.


സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളെ ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങളും ഭാസ്കരന്റെ എടിഎമ്മും കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ച സ്ഥലത്തെ ദൃശ്യങ്ങളാണ് ഗണേശനിലേക്ക് അന്വേഷണം നയിച്ചത്. സെപ്തംബർ രണ്ടിന് ശേഷം ഭാസ്കരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങളാണ് പിൻവലിച്ചത്. കൊലപാതകം നടന്ന ദിവസം 20,000 രൂപ പിൻവലിച്ചു. ആറ് ടീമുകളായി തിരിഞ്ഞാണ് പോലീസ് കേസ് അന്വേഷിച്ചത്. 1990-കളുടെ തുടക്കത്തിൽ രാംകിയും വിനിതയും അഭിനയിച്ച ഒരു സിനിമയുൾപ്പെടെ കുറച്ച് തമിഴ് സിനിമകൾ ഭാസ്കരൻ നിർമ്മിച്ചിരുന്നു, പിന്നീട് നിർമ്മാണ വികസന ബിസിനസ്സിലേക്ക് തിരിയുകയായിരുന്നു. സിനിമാ നിർമ്മാണ യൂണിറ്റുകൾക്ക് പണം നൽകുന്ന ഒരു ഫിനാൻസിയർ കൂടിയായിരുന്നു ഭാസ്‌ക്കരൻ.


വെള്ളിയാഴ്ച ഭാസ്‌കറും ഭാര്യയും വിവാഹ സത്കാരത്തിന് പോകാനിരിക്കുകയായിരുന്നു. വൈകിട്ട് നാലോടെ സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഭാസ്കരൻ തിരിച്ചെത്തിയില്ല. ഇതോടെ പരിഭ്രാന്തനായ ഭാര്യ ആദമ്പാക്കം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മൃതദേഹം ഉപേക്ഷിച്ച സ്ഥലത്തിന് ഏതാനും മീറ്റർ അകലെ ജിപിഎസ് സിഗ്നലിന്റെ സഹായത്തോടെ ഭാസ്‌കറിന്റെ കാർ പോലീസ് കണ്ടെത്തിയിരുന്നു. വടപളനിയിലെ രണ്ട് വ്യത്യസ്ത എടിഎമ്മുകളിൽ നിന്ന് ഭാസ്ക്കറിന്റെ എടിഎം കാർഡ് ഉപയോഗിക്കുകയും 10,000 രൂപ രണ്ടുതവണ പിൻവലിച്ചിരുന്നു. ഈ സ്ഥലത്തെ ദൃശ്യങ്ങളാണ് ഗണേശനിലേക്ക് അന്വേഷണം കൊണ്ടെത്തിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends