Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സമയബന്ധിതമായി ഒരു കേസ് തീർക്കണം എന്ന് പറയുന്നത് നമ്മളെ സംബന്ധിച്ചും ഗുണകരമായിട്ടുള്ള കാര്യമാണ്... ഇന്നയാള്‍ തന്നെ തീർക്കണം എന്നല്ല, ഈ കേസിന്റെ വിചാരണ ജനുവരി 31 ന് അകം തീർക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്... ഇത് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്ന ഒരു വിധി തന്നെയാണ്... തുറന്ന് പറഞ്ഞ് ടിബി മിനി

05 SEPTEMBER 2022 02:33 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ജനുവരി 31വരെ കൂടുതൽ സമയം അനുവദിച്ചിരിക്കുകയാണ് സുപ്രീം കോടതി. വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ കൂടുതൽ സമയം തേടി ജഡ്‍ജി ഹണി എം.വ‍ർഗീസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 6 മാസം കൂടിയാണ് സമയം തേടിയത്. ഹർജി പരിഗണിച്ച ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് ബേല എം.ത്രിവേദിയും ഉൾപ്പെട്ട ബെഞ്ചാണ് ഈ ആവശ്യം അംഗീകരിച്ചത്. എന്നാൽ വിചാരണയ്ക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്ന വിചാരണ കോടതിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചത് അതിജീവിതയെ സംബന്ധിച്ച് കുഴപ്പമുള്ള കാര്യമല്ലെന്ന് പറയുകയാണ് അഡ്വ. ടിബി മിനി.

സമയബന്ധിതമായി ഒരു കേസ് തീർക്കണം എന്ന് പറയുന്നത് നമ്മളെ സംബന്ധിച്ചും ഗുണകരമായിട്ടുള്ള കാര്യമാണ്. ഇന്നയാള്‍ തന്നെ തീർക്കണം എന്നല്ല, ഈ കേസിന്റെ വിചാരണ ജനുവരി 31 ന് അകം തീർക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്ന ഒരു വിധി തന്നെയാണ്. വിധിപ്രസ്താവം പുറത്ത് വന്നാല്‍ മാത്രമേ അതേക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളുവെന്നും ടിബി മിനി വ്യക്തമാക്കുന്നു. വിചാരണ കോടതി ജഡ്ജി ആവശ്യപ്പെട്ടാല്‍ മാത്രമേ സമയം നീട്ടിനല്‍കുകയുള്ളു എന്നൊരു കാര്യമുണ്ടായിരുന്നു. വിചാരണ കോടതിക്ക് അത്രയും സമയം അനുവദിച്ചു എന്ന് പറയുന്നത് പോസിറ്റീവായ കാര്യമാണ്.

രണ്ടരവർഷം കഴിഞ്ഞ് പോയ കേസാണിത്. അത്തരമൊരു കേസിലാണ് പുതിയ സമയപരിധിവെച്ചിരിക്കുന്നത്. അപ്പോള്‍ സ്വഭാവികമായ ഒരു കാര്യമാണ് ഇവിടെ വന്നിരിക്കുന്നതെന്നും ടിബി മിനി പറയുന്നു. വിചാരണക്കോടതി ജഡ്ജിക്കെതിരായ ആക്ഷേപങ്ങളും ആരോപണങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഈ ജഡ്ജി തന്നെ ചെയ്യണമെന്ന് കോടതി പറഞ്ഞിട്ടില്ല. വിചാരണ നടക്കുന്ന കോടതിയാണ് സമയം കൂടുതല്‍ ചോദിച്ചത്. ദിലീപിന്റെ വക്കീലും ഹർജി കൊടുത്തിട്ടുണ്ട്. അത് രണ്ടും കൂടി പരിഗണിച്ചാണ് ഒരു സമയ പരിധി നിശ്ചയിച്ചിരിക്കുന്നത്. ട്രാന്‍സ്ഫർ പെറ്റീഷനുമായുള്ള കാര്യത്തിലും രണ്ട് മൂന്ന് ദിവസത്തോടെ വ്യക്തത വരും. സമയം നീട്ടിക്കൊടുക്കുകയെന്ന സ്വാഭാവികമായ കാര്യം മാത്രമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. അത് ആര് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് കേരള ഹൈക്കോടതിയാണ്. അക്കാര്യത്തില്‍ വിധി വരാനിരിക്കുന്നതേയുള്ളു. നിലവിലെ ഉത്തരവില്‍ ഈ ജഡ്ജി തന്നെ കേസ് തീർക്കണമെന്ന ഉത്തരവുണ്ടാവില്ല. വ്യാഖാനം നടത്തുന്നുവർക്ക് അത് എങ്ങനെ വേണമെങ്കിലും ആവാമെന്നും അഡ്വ. ടിബി മിനി വ്യക്തമാക്കുന്നു. സെഷന്‍ കോടതിയല്ല സി ബി ഐ കോടതിയിലാണ് വിചാരണ നടക്കേണ്ടത് എന്ന് പറഞ്ഞ് കൊടുത്തിരിക്കുന്ന ഹർജിയുമായി ഇതിന് യാതൊരു ബന്ധവുമില്ല. രണ്ടും രണ്ടാണ്. എന്നെ തന്നെ ഈ കേസ് കേള്‍ക്കാന് അനുവദിക്കണം എന്നാവശ്യപ്പെട്ട ജഡ്ജ് പോയിരിക്കുന്നത്. വിചാരണ കോടതിയാണ് സമയം കൂടുതല്‍ തേടിയിരിക്കുന്നത്. കോടതിയും സമയപരിധിയെ വെച്ചിട്ടുള്ളു. അല്ലാതെ ഈ ജഡ്ജി എന്നൊന്നും പറഞ്ഞിട്ടില്ലെന്നും അവർ കൂട്ടിച്ചേർക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends