Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവർ ദേഷ്യപെടുകയാണോ വിഷമം പറയുകയാണോ എന്താന്ന് മനസിലായില്ല... അങ്ങനെ ആയിരുന്നു അവരുടെ സംസാരം... ഞാൻ അതെല്ലാം കേട്ടു... അവസാനം എന്റെ ഇളയ മകൻ പറഞ്ഞത് ഒരിക്കലും മാപ്പ് തരില്ലെന്നാണ്... എന്നിട്ട് അവൻ കരയുകയിരുന്നു..' 'ഇതെല്ലാം കൂടി ആയപ്പോൾ എന്റെ കയ്യിൽ നിന്ന് പോയി! ഓണത്തിന് പൊട്ടിക്കരഞ്ഞ മുകേഷിനെ ചേർത്തുപിടിച്ച് മോഹൻലാൽ; ഒടുവിൽ അത് പരസ്യമായി തന്നെ വെളിപ്പെടുത്തി മുകേഷ്...

10 SEPTEMBER 2022 06:40 AM IST
മലയാളി വാര്‍ത്ത

1982-ൽ പുറത്തിറങ്ങിയ ബലൂൺ എന്ന ചിത്രത്തിലൂടെയാണ് മുകേഷ് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത നിരവധി ഹാസ്യചിത്രങ്ങളിൽ വേഷമിട്ടു. 1989-ൽ സിദ്ദിക്ക് ലാൽ സംവിധാനം ചെയ്ത റാംജിറാവ് സ്പീക്കിങ് എന്ന ചിത്രമാണ് മുകേഷിന്റെ ചലച്ചിത്രജീവിതത്തിൽ വഴിത്തിരിവായത്. നെടുമുടി വേണു, ലിസ്സി, ജഗതിഷ് തുടങ്ങിയവരോടോത്ത് മുകേഷ് അഭിനയിച്ച മുത്താരംകുന്ന് പി ഓ എന്ന ചിത്രം വളരെ നല്ല പ്രശംസ പിടിച്ചു പറ്റിയിരുന്നു. 1990-ൽ മുകേഷ് നായകനായി പുറത്തിറങ്ങിയ ഇൻ ഹരിഹർ നഗർ എന്ന ചിത്രം കേരളത്തിലെ പ്രേക്ഷകർക്ക് ചിരിയുടെ ഒരു പുത്തൻ അനുഭവം പകർന്നു നൽകി. ഇതിന്റെ തുടർച്ചയായി ടൂ ഹരിഹർ നഗർ, ഇൻ ഗോസ്റ്റ് ഹൌസ് ഇൻ എന്ന രണ്ടു ചിത്രങ്ങൾ കൂടി പുറത്തിറങ്ങി. 2016ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം നിയമസഭാ മണ്ഡലത്തില്‍ നിന്നും സി.പി.എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുകേഷ് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്തു. ഇത്രയുമധികം തിരക്കുകളുള്ള ഒരു നടന് സംഭവിക്കാവുന്ന കാര്യങ്ങൾ തന്നെയാണ് മുകേഷ് ഇപ്പോൾ വെളിപ്പെടുത്തുന്നത്. തന്നെ കരയിച്ച ഒരു ഓണക്കാലത്തിന്റെ ഓർമ്മയാണ് മുകേഷ് തന്റെ സ്‌പീക്കിങ് എന്ന യൂട്യൂബ് ചാനലിലൂടെ മുകേഷ് പറഞ്ഞത്. അമേരിക്കയിൽ ഒരു പരിപാടി വന്നു. ജൂൺ ജൂലൈ മാസത്തിൽ തീരുമാനിച്ചതാണ്. ഞാൻ, മോഹൻലാൽ, കെ പി എ സി ലളിത ചേച്ചി, ശോഭന അങ്ങനെ ഒരുപാട് പേർ പങ്കെടുക്കുന്നുണ്ട്. ജൂൺ ജൂലൈയിൽ നടത്താനിരുന്ന പരിപാടി വിസ പ്രശ്‌നങ്ങൾ കാരണം ഓഗസ്റ്റ് സെപ്റ്റംബർ ഒക്കെ ആയി. ഓണം ഈ സമയത്ത് ആണെന്നുള്ളത് വിട്ടു പോയി. പിന്നീടാണ് ഓണം ആണല്ലോ എന്ന് ഓർത്തത്. അലെങ്കിൽ സമ്മതിക്കിലായിരുന്നു.' 'പിന്നീട് ഓണം ആണല്ലോ ചോദിച്ചു അവരെ വിളിക്കുന്നത്. അപ്പോഴേക്കും അവർ അതിന്റെ കാര്യങ്ങൾ ഒക്കെ ചെയ്ത തുടങ്ങി. ഇനി ഒഴുവാക്കിയാൽ നഷ്ടം വരുമെന്ന് അറിയിച്ചു. അങ്ങനെ അമേരിക്കയ്ക്ക് പോയി. വർഷങ്ങൾക്ക് ശേഷം നാട്ടിൽ നിന്ന് മാറി നിൽക്കുന്ന ഓണക്കാലം ആയിരുന്നു അത്. അങ്ങനെ ഓണ നാൾ ആയപ്പോൾ സ്‌പോൺസറുടെ വക ഓണ സദ്യ ഒക്കെ ഉണ്ടായി. അതെല്ലാം കഴിഞ്ഞു ഒന്ന് വീട്ടിലേക്ക് വിളിക്കാം എന്ന് കരുതി അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് നാട്ടിലേക്ക് വിളിച്ചു.' മൂത്തമകനാണ് ഫോൺ എടുത്തത്. അവൻ വെക്കേഷന് വീട്ടിൽ എത്തിയപ്പോഴാണ് ഞാൻ ഓണത്തിന് ഇല്ലെന്ന് അറിയുന്നത്. പിന്നീട് ഇളയമോനും എല്ലാവരും സംസാരിച്ചു. അവർ ദേഷ്യപെടുകയാണോ വിഷമം പറയുകയാണോ എന്താന്ന് മനസിലായില്ല. അങ്ങനെ ആയിരുന്നു അവരുടെ സംസാരം. ഞാൻ അതെല്ലാം കേട്ടു. അവസാനം എന്റെ ഇളയ മകൻ പറഞ്ഞത് ഒരിക്കലും മാപ്പ് തരില്ലെന്നാണ്. എന്നിട്ട് അവൻ കരയുകയിരുന്നു.' 'ഇതെല്ലാം കൂടി ആയപ്പോൾ എന്റെ കയ്യിൽ നിന്ന് പോയി. ഞാൻ ഫോൺ വച്ച് സങ്കടത്തോടെ പുറത്തേക്ക് നോക്കി നിക്കുമ്പോൾ ഒരാൾ വന്ന് എന്റെ പുറകിൽ പിടിച്ചു. മോഹൻലാൽ ആയിരുന്നു. ഫോണിൽ പറഞ്ഞതൊക്കെ കേട്ടു. എന്തായിരുന്നു എന്ന് ചോദിച്ചു. ഞാൻ കാര്യം പറഞ്ഞു. അപ്പോഴേക്കും ഞാൻ പൊട്ടിപ്പോയി. അപ്പോൾ മോഹൻലാൽ എന്നെ ചേർത്ത് പിടിച്ചു. മോഹൻലാലിന്റെ കണ്ണിലും നനവ് കാണാമായിരുന്നു. അമ്മ വിളിച്ചപ്പോഴും ഇതാണ് പറഞ്ഞത്. ഓണത്തിനെങ്കിലും വീട്ടിൽ ഉണ്ടായിക്കൂടെ എന്നാണ് ചോദിച്ചത്. ഞാനും സങ്കടത്തിലായിരുന്നു എന്ന് അദ്ദേഹവും പറഞ്ഞു. ഇത് കൂടാതെ ഓണം മലയാളികൾക്ക് എത്ര പ്രിയപ്പെട്ടതാണെന്നതിന്റെ ഉദാഹരമാണ് ഇതെന്ന് പറഞ്ഞാണ് മുകേഷ് വീഡിയോ അവസാനിപ്പിക്കുന്നത്. ഓണനാൾ കുടുംബത്തോടൊപ്പം ആഘോഷിക്കുന്നതിന് പരിപാടികൾ ഒഴിവാക്കിയതിനെ കുറിച്ചും. ഓണം കഴിഞ്ഞു ഒരു മാസത്തിനപ്പുറം വിദേശ രാജ്യങ്ങളിൽ മലയാളികൾ നടത്തുന്ന ഓണാഘോഷങ്ങളെ കുറിച്ചും മുകേഷ് വീഡിയോയിൽ പറയുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends