Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിറന്നാള്‍ ദിവസം എന്തൊക്കെയാണ് പരിപാടി എന്നറിയാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അവള്‍! ചില സാധനങ്ങളെക്കുറിച്ച് പറഞ്ഞ് അവള്‍ നമ്മളെ മാനസികമായി തളര്‍ത്തും.. അത് കിട്ടിയില്ലെങ്കില്‍ വാശി പിടിക്കുന്ന പതിവൊന്നുമില്ല, പക്ഷേ, അതിലേക്ക് അവളെത്തിക്കും..

22 SEPTEMBER 2022 11:01 AM IST
മലയാളി വാര്‍ത്ത

ഗോപി സുന്ദറും അമൃത സുരേഷും ഇപ്പോള്‍ എന്ത് പോസ്റ്റ് ചെയ്താലും അത് വൈറലാണ്. ഇരുവരുടെയും യാത്രകളും സംഗീതവും മറ്റ് വിശേഷങ്ങളും എല്ലാം നിരന്തരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നതില്‍ രണ്ട് പേര്‍ക്കും വിരോധവും ഇല്ല. ഇപ്പോഴിതാ അമൃതയുടെ മകൾ പാപ്പുവിന് പിറന്നാളിന് മുന്നോടിയായി സര്‍പ്രൈസ് സമ്മാനം നല്‍കിയിരിക്കുകയാണ് അമ്മൂമ്മ ലൈല സുരേഷ്. അഭിരാമി സുരേഷായിരുന്നു പുതിയ വീഡിയോയിലൂടെയായി ഇതേക്കുറിച്ച് പറഞ്ഞത്. പ്രത്യേകിച്ച് പ്ലാനിംഗില്ലാതെയാണ് താന്‍ വീഡിയോ പകര്‍ത്തിയതെന്നും അഭിരാമി വ്യക്തമാക്കിയിരുന്നു. പാപ്പുവിന്റെ ആദ്യത്തെ സര്‍പ്രൈസ് ഗിഫ്റ്റ് എന്ന ക്യാപ്ഷനോടെയായാണ് അഭിരാമി പുതിയ വീഡിയോ പോസ്റ്റ് ചെയ്തത്.

പാപ്പുവിന്റെ വ്‌ളോഗിലെ സ്ഥിരം സാന്നിധ്യമാണ് ലൈല സുരേഷ്. പാപ്പു എപ്പോഴും സൈക്കിളിനെക്കുറിച്ച് പറയാറുണ്ടെന്നും അത് തന്നെ മേടിക്കാനായി തീരുമാനിക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു. അവള്‍ക്ക് സൈക്കിളുണ്ട്, അത് ചെറുതായിത്തുടങ്ങി. ചില സാധനങ്ങളെക്കുറിച്ച് പറഞ്ഞ് അവള്‍ നമ്മളെ മാനസികമായി തളര്‍ത്തും. അത് കിട്ടിയില്ലെങ്കില്‍ വാശി പിടിക്കുന്ന പതിവൊന്നുമില്ല, പക്ഷേ, അതിലേക്ക് അവളെത്തിക്കും. അതെവിടെ നിന്ന് കിട്ടിയ സ്വഭാവമാണെന്നറിയില്ല. ഞാനൊക്കെ എത്ര ശ്രമിച്ചാലും ആ നില്‍ക്കുന്ന സ്ത്രീയില്ലേ എനിക്ക് മേടിച്ച് തരില്ലെന്നായിരുന്നു അഭിരാമി പറഞ്ഞത്. വെറുതയാണേ, എല്ലാം മേടിച്ച് തരുന്നയാളാണ് അമ്മയെന്നായിരുന്നു അഭിരാമി പിന്നീട് പറഞ്ഞത്. ഞങ്ങളിങ്ങോട്ട് വരുന്ന സമയത്ത് തന്നെ അവളെന്നോട് സൈക്കിളാണോ മേടിക്കുന്നത് എന്ന് ചോദിച്ചിരുന്നു. അവളുടെ ഊഹം ശരിയായിരുന്നു. അഭിരാമിയായിരുന്നു സൈക്കിള്‍ ഓടിച്ച് പരീക്ഷിച്ചത്. വീട്ടിലേക്ക് സൈക്കിള്‍ കൊണ്ടുവരുന്നതും അത് കണ്ടപ്പോഴുള്ള പാപ്പുവിന്റെ സന്തോഷവുമെല്ലാം വീഡിയോയില്‍ കാണിച്ചിരുന്നു. പിറന്നാള്‍ ദിവസം എന്തൊക്കെയാണ് പരിപാടി എന്നറിയാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അവള്‍. മമ്മി എനിക്ക് സൈക്കിള്‍ മേടിച്ച് തന്നില്ല, പഴയത് മാറ്റണമെന്ന് അവളിപ്പോള്‍ എന്നോട് പറഞ്ഞതേയുള്ളൂയെന്നായിരുന്നു അമൃത പറഞ്ഞത്. ഇഷ്ടപ്പെട്ടോയെന്ന് ചോദിച്ചപ്പോള്‍ അതേയെന്നായിരുന്നു പാപ്പു പറഞ്ഞത്. ഇതൊരു തുടക്കം മാത്രമായിട്ടേയുള്ളൂയെന്നും മമ്മിയൊക്കെ എന്തൊക്കെയോ ചെയ്യുന്നുണ്ടെന്നും അഭിരാമി പാപ്പുവിനോട് പറഞ്ഞിരുന്നു. എന്തായാലും സർപ്രൈസ് ഗിഫ്റ്റിനായി കാത്തിരിക്കുകയാണ് ആരാധകരും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends