ഞങ്ങൾ പരസ്പരം സപ്പോർട്ടീവാണ്.. കലിപ്പന്റെ കാന്താരിയ.. അവൾ ഹാപ്പിയായി ഇരിക്കാൻ എന്തും ഞാൻ ചെയ്യും.. കലിപ്പന്റെ വാലിൽ തൂങ്ങി നടക്കുന്നയാളല്ല ഞാൻ.. ഞാൻ ഒരു സംരംഭകയാണ്.. എന്റേതായ ഒരുപാട് കാര്യങ്ങൾ ചെയ്യുന്ന ആളാണ് ഞാൻ.. ഒടുവിൽ അത് തുറന്ന് പറഞ്ഞ് റോബിനും ആരതിയും

ബിഗ് ബോസിന് ശേഷം നിരന്തരം ഉദ്ഘാടനങ്ങളും പരിപാടികളുമായി തിരക്കിലാണ് റോബിൻ. ആരതി തെലുങ്ക്, തമിഴ് സിനിമാ മേഖലകളിലാണ് സജീവമായിട്ടുള്ളത്. അടുത്തിടെയാണ് താൻ പ്രണയത്തിലാണെന്ന് റോബിൻ വെളിപ്പെടുത്തിയത്. നടിയും മോഡലും സംരംഭകയുമായ ആരതി പൊടിയെയാണ് താരം പ്രണയിക്കുന്നത്. ഇരുവരും വരുന്ന ഫെബ്രുവരിയിൽ വിവാഹിതരാകും. ഇപ്പോഴിത പ്രണയത്തിലാണെന്ന് പ്രഖ്യാപിച്ച ശേഷം ആദ്യമായി ഇരുവരും ഒരുമിച്ച് വിശേഷങ്ങൾ പങ്കുവെക്കുകയാണ്.
'ബിഗ് ബോസിൽ നിന്ന് ഇറങ്ങിയിട്ട് എനിക്ക് പത്ത്, പതിമൂന്ന് കിലോ ഭാരം കൂടി. അത് കുറക്കാനുള്ള ശ്രമത്തിലാണ്. പിന്നെ നമ്മൾ സ്നേഹിക്കുന്ന ആൾ നല്ല ഹൃദയമുള്ള ആളാണെങ്കിൽ നമ്മുടെ സൗന്ദര്യം ഓട്ടോമാറ്റിക്കായി കൂടും. ആരതിക്കൊരു കംഫേർട്ട് സോണുണ്ട്.''അവിടെ ആരതി നന്നായി സംസാരിക്കുകയും എക്സ്പ്രസീവാകുകയും ചെയ്യും. പക്ഷെ ആ കംഫർട്ട സോണിലേക്ക് വരണം. ഞാൻ ഒരു ഇന്റർവ്യൂവിനും കാശ് വാങ്ങാറില്ല. ഇന്റർവ്യൂ ചോദിച്ച് വരുന്നവർക്കെല്ലാം സമയം കൊടുക്കാറുണ്ട്. ഞാൻ ആരതിയെ അൺഎക്സ്പെറ്റഡായി കണ്ടതാണ്. ഇന്റർവ്യൂ ചെയ്യാൻ വന്നൊരു കുട്ടിയെന്ന് മാത്രമെ എനിക്കറിയുമായിരുന്നുള്ളു.' 'ടോം ഇമ്മട്ടിക്കും ആരതിക്കും ബിഗ് ബോസിനെ കുറിച്ച് വലുതായി ഒന്നും അറയില്ലെന്ന് എനിക്ക് മനസിലായപ്പോൾ ഞാൻ അത് കുറച്ച് എന്റർടെയ്നാക്കി. അങ്ങനെ പരിപാടി വൈറലായി. ഒരുപാട് ട്രോളുകൾ വന്നു.'
'ആരതി ആദ്യമായാണ് ട്രോളുകൾ ഫേസ് ചെയ്യുന്നത്. ഒരാഴ്ച ആയപ്പോഴേക്കും ട്രോളുകൾ ഫേസ് ചെയ്യാൻ പറ്റുന്നില്ലെന്നൊക്കെ എന്നോട് പറയുമായിരുന്നു' റോബിൻ പറഞ്ഞു. 'റോബിനൊപ്പം കൂടിയ ശേഷം ഫുഡ് കഴിക്കാൻ തുടങ്ങിയെന്നതാണ് മികച്ച കാര്യം' ആരതി പറഞ്ഞു. 'ആരതി അധികം ഫുഡ് കഴിക്കാറില്ലായിരുന്നു. ഇപ്പോൾ നന്നായി ഫുഡ് കഴിക്കും. നല്ല സ്മാർട്ടാണ്. ഭയങ്കര ക്രിയേറ്റീവാണ്. അവളുടെ വർക്കുകൾ അടിപൊളിയാണ്. മൂന്ന് വർഷമായി പൊടീസ് എന്നൊരു ബൊട്ടീക്ക് നടത്തുന്നുണ്ട്. മൂന്ന് മൂവി ഇതുവരെ അവൾ ചെയ്ത് കഴിഞ്ഞു.
അടുത്ത വർഷം കല്യാണമുണ്ടാകും. ഫെബ്രുവരിയാണ് തീരുമാനിച്ചിരിക്കുന്നത്. യാത്രയ്ക്കുള്ള സുഖത്തിന് വേണ്ടിയാണ് എറണാകുളത്ത് ഫ്ലാറ്റ് വാങ്ങിയത്. അച്ഛനും അമ്മയ്ക്കുമൊക്കെ പ്രൈവസി വേണ്ടവരാണ്.' 'അതുകൊണ്ടാണ് അവരുടെ ഇന്റർവ്യൂ വരാത്തത്. ആരതിയുടെ വീട്ടുകാരോട് ഞാനാണ് കാര്യം പറഞ്ഞത്. വളരെ സിംപിളായിരുന്നു. ആരതിയെ ഇഷ്ടമാണ്. കല്യാണം കഴിക്കണമെന്നുണ്ട്. നന്നായി നോക്കിക്കോളാമെന്ന് പറഞ്ഞു. അവർ ആലോചിച്ച് ഓക്കെ പറഞ്ഞു. അമ്മയ്ക്ക് ഞാൻ എവിടെയാണെന്ന് അറിയാൻ സോഷ്യൽമീഡിയയിൽ നോക്കിയാൽ മതിയെന്ന സ്ഥിതിയാണ്.' 'എംബിബിഎസ് കൊണ്ട് സാറ്റിസ്ഫൈഡാണ്. അതുകൊണ്ട് എം.ഡി എടുക്കുന്നില്ല. മൂന്നാല് മൂവി കമ്മറ്റ് ചെയ്തിട്ടുണ്ട്. ആക്ടിങിന്റെ കാര്യം ആരതിയോട് ചോദിക്കാറുണ്ട്. ഞങ്ങൾ പരസ്പരം സപ്പോർട്ടീവാണ്. കലിപ്പന്റെ കാന്താരിയല്ല. അവൾ ഹാപ്പിയായി ഇരിക്കാൻ എന്തും ഞാൻ ചെയ്യും.''കലിപ്പന്റെ വാലിൽ തൂങ്ങി നടക്കുന്നയാളല്ല ഞാൻ. ഞാൻ ഒരു സംരംഭകയാണ്. എന്റേതായ ഒരുപാട് കാര്യങ്ങൾ ചെയ്യുന്ന ആളാണ് ഞാൻ. അത്തരം മെൻഷനുകൾ ഒരുപാട് സോഷ്യൽമീഡിയയിൽ കാണാറുണ്ട്. പിന്നെ നേരിട്ട് വന്ന് ആരും മോശമായി പെരുമാറിയിട്ടില്ല' ആരതി പറഞ്ഞു.
https://www.facebook.com/Malayalivartha