വേർപിരിഞ്ഞിട്ട് ഒരു വർഷം! ഗുരുവായി കരുതുന്ന സധ്ഗുരു ജഗ്ദീഷ് വാസുദേവിന്റെ നിർദേശപ്രകാരം സമാന്ത രണ്ടാം വിവാഹത്തിനൊരുങ്ങുന്നു... പുറത്ത് വരുന്ന റിപ്പോർട്ടുകൾ ഇങ്ങനെ..

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായികയാണ് സാമന്ത ഇന്ന്. കരിയറിലെ ഏറ്റവും മികച്ച കാലഘത്തിലൂടെയാണ് താരം കടന്നുപോകുന്നത്. ഇന്ത്യയിലുടനീളം ശ്രദ്ധിക്കപ്പെട്ട സാമന്ത ബോളിവുഡിലും ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ്. നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തുന്നത്. അതേസമയം നടൻ നാഗചൈതന്യയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയതിന് പിന്നാലെ നടി സമാന്ത വീണ്ടും വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ 'കോഫി വിത്ത് കരൺ' എന്ന ഷോയിലൂടെ ഇത്തരം റിപ്പോർട്ടുകൾ നടി നിഷേധിച്ചിരുന്നു. മറ്റൊരു പ്രണയത്തിനായി തന്റെ മനസ് പാകപ്പെട്ടിട്ടില്ലെന്നായിരുന്നു നടി അന്ന് പറഞ്ഞത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2017 ഒക്ടോബറിലായിരുന്നു സമാന്തയും നാഗചൈതന്യയും വിവാഹിതരായത്. വേർപിരിയുകയാണെന്ന വിവരം കഴിഞ്ഞ വർഷമാണ് ഇരുവരും ആരാധകരെ അറിയിച്ചത്. ഇപ്പോൾ വീണ്ടും സമാന്തയുടെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രചരിക്കുകയാണ്. തെലുങ്ക് മാദ്ധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സമാന്ത ഗുരുവായി കരുതുന്ന സധ്ഗുരു ജഗ്ദീഷ് വാസുദേവിന്റെ നിർദേശപ്രകാരമാണ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം, റിപ്പോർട്ടുകളോട് സമാന്ത ഇതുവരെ പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha