ദിലീപിന് കനത്ത തിരിച്ചടി! ഇന്ന് കോടതിയിൽ നടന്നത് നിർണായകം.. ദിലീപിന്റെ ഹർജി പരിഗണിക്കുന്നത് മെയ് 8 ലേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം വേണമെന്ന് ആവിശ്യപ്പെട്ട് വിചാരണ കോടതി. സമയം നീട്ടിവേണമെന്ന് സുപ്രീംകോടതിയിൽ അറിയിച്ചിരിക്കുകയാണ് വിചാരണകോടതി. അതുപോലെ തന്നെ ദിലീപിന്റെ ഹർജി പരിഗണിക്കുന്നത് മെയ് 8 ലേക്ക് മാറ്റിയിരിക്കുകയാണ്. കേസിന്റെ സമയ പരിധി നീട്ടുന്നത് സംബന്ധിച്ച് സുപ്രീംകോടതിയിൽ ഹർജി ഇന്ന് പരിഗണിയ്ക്കുകയായിരുന്നു. കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിച്ചിരിക്കുകയാണ്. നിർണ്ണായകമായ ചില കാര്യങ്ങളാണ് കോടതിയിൽ നടന്നത് . കേസിൽ മഞ്ജുവാര്യർ ഉൾപ്പെടെ വിസ്തരിക്കാൻ കോടതി അനുമതി നൽകിയിരുന്നു. കേസ് നീട്ടികൊണ്ട് പോകുന്നതിൽ കോടതി നേരത്തെ തന്നെ അതൃപ്‌തി പ്രകടിപ്പിച്ചതാണ്. അതിനിടയിലാണ് കേസിലെ വിചാരണനടപടികൾ പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം ചോദിച്ചിരിക്കുന്നത്.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ തുടർ വിസ്താരം ദിവസങ്ങൾക്ക് മുൻപ് തുടങ്ങിയിരുന്നു. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ക്രോസ് വിസ്താരം ആരംഭിച്ചത്. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിൽ ആയതിനാൽ ബാലചന്ദ്രകുമാറിന്റെ അപേക്ഷ പരിഗണിച്ചായിരുന്നു തുടർ വിസ്താരം വീഡിയോ കോൺഫറൻസ് വഴി നടത്താൻ വിചാരണ കോടതി തീരുമാനിച്ചത്. തിരുവനന്തപുരത്ത് വെച്ചാണ് ബാലചന്ദ്രകുനാർ വീഡിയോ കോൺഫറൻസിൽ ഹാജരായത്. നടി ആക്രമിക്കപ്പെട്ട കേസിലെ സുപ്രധാന സാക്ഷിയാണ് സംവിധായകൻ ബാലചന്ദ്രകുമാർ. കേസിൽ തുടർ വിചാരണ ആരംഭിച്ചപ്പോൾ തന്നെ ബാലചന്ദ്രകുമാറിനെ പ്രോസിക്യൂഷൻ വിസ്തരിച്ചിരുന്നു. എന്നാൽ പ്രതിഭാഗത്തിന്റെ വിസ്താരം ആരംഭിക്കാനിരിക്കെ ബാലചന്ദ്രകുമാറിന് വൃക്കാരോഗം മൂർച്ഛിക്കുകയായിരുന്നു. രണ്ട് വൃക്കകളും തകരാറിലായ ബാലചന്ദ്രകുമാർ ഡയാലിസിസിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഇതോടെയാണ് തുടർ വിസ്താരം വീഡിയോ കോൺഫറൻസ് വഴി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബാലചന്ദ്രകുമാർ കോടതിയെ സമീപിച്ചത്.
രോഗം ഗുരുതരമായ സാഹചര്യത്തിൽ എറണാകുളത്തേക്കുള്ള യാത്ര ഒഴിവാക്കാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചതെന്നും അതിനാൽ വീട്ടിൽ വെച്ച് തന്നെ വിചാരണ പൂർത്തിയാക്കാൻ അനുവദിക്കണമെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ ആവശ്യം. എന്നാൽ ഇതിനെതിരെ കടുത്ത എതിർപ്പായിരുന്നു കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപ് ഉയർത്തിയത്. ബാലചന്ദ്രകുമാർ കോടതിയെ തെറ്റിധരിപ്പിക്കുകയാണെന്നായിരുന്നു ദിലീപിന്റ വാദം. ബാലചന്ദ്രകുമാർ ചാനലുകളിൽ അഭിമുഖം നൽകുന്നുണ്ടെന്നും അതിനാൽ വിചാരണ നേരിട്ട് തന്നെ വേണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. അതേസമയം ബാലചന്ദ്രകുമാറിന്റെ ഹർജി പരിഗണിച്ച വിചാരണ കോടതി തിരുവനന്തപുരത്ത് വെച്ച് നേരിട്ട് വിസ്താരം നടത്താനായിരുന്നു തുടക്കത്തിൽ തീരുമാനിച്ചിരുന്നത്. എന്നാൽ നിയമ തടസം ചൂണ്ടിക്കാണിച്ച് ഹൈക്കോടതി ഇത് തടഞ്ഞതോടെയാണ് വീഡിയോ കോണ്‍ഫറന്‍സിലേക്ക് മാറ്റിയത്. ചികിത്സാ രേഖകള്‍ ഉള്‍പ്പെടെ വിശദമായി പരിശോധിച്ചതിനു ശേഷമായിരുന്നു ഹൈക്കോടതിയുടെ തീരുമാനം. നാല് ദിവസത്തിനുളളിൽ ബാലചന്ദ്രകുമാറിന്റെ വിസ്താരം പൂർത്തിയാക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. അതേസമയം വിചാരണ വീഡിയോ കോൺഫറൻസിംഗിലേക്ക് മാറ്റിയത് പ്രതിഭാഗത്തിന് എന്ന പോലെ തന്നെ പ്രോസിക്യൂഷനും ദോഷം ചെയ്തേക്കാമെന്നാണ് നിയമവിദഗ്ദർ അഭിപ്രായപ്പെടുന്നത്. സാക്ഷിയെ ഫിസിക്കൽ പ്രസൻസിൽ വിസ്തരിക്കുമ്പോൾ ലഭിക്കുന്ന പൂർണത വീഡിയോ കോൺഫറൻസിലൂടെ നടക്കുമെന്ന് തോന്നുന്നില്ലെന്നായിരുന്നു നേരത്തേ അഭിഭാഷകനായ പ്രിയദർശൻ തമ്പി അഭിപ്രായപ്പെട്ടത്.
https://www.facebook.com/Malayalivartha