Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

പൊട്ടിപ്പെണ്ണല്ല ഞാന്‍... തുറന്നു പറയേണ്ട കാര്യങ്ങള്‍ ആരുടെ മുഖത്തുനോക്കിയും തുറന്നുപറയാന്‍ എനിക്കൊരു മടിയും ഇല്ല

19 DECEMBER 2015 09:38 AM IST
മലയാളി വാര്‍ത്ത.

പൊട്ടി പെണ്ണല്ല താനെന്ന് സീരിയല്‍ താരം മേഘ്‌ന വിന്‍സന്റ്. ഒരു ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് മേഘ്‌ന മനസ് തുറന്നത്. ശരിക്കും പാവമാണെങ്കിലും അമൃതയെപ്പോലെ പൊട്ടിപെണ്ണല്ല ഞാന്‍. ബോള്‍ഡാണ്. തുറന്നു പറയേണ്ട കാര്യങ്ങള്‍ ആരുടെ മുഖത്തുനോക്കിയും തുറന്നുപറയാന്‍ എനിക്കൊരു മടിയും ഇല്ല.
സീരിയലുകളിലാണ് കൂടുതലും ഞാന്‍ അഭിനയിച്ചിരുന്നത്. സ്വര്‍ഗവാതില്‍, മോഹക്കടല്‍, ഇന്ദിര, ചക്രവാകം തുടങ്ങിയ സീരിയലുകളിലെല്ലാം വ്യത്യസ്ത വേഷങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. പക്ഷേ എനിക്ക് വലിയ ബ്രേക്ക് തന്നത് ചന്ദനമഴ തന്നെയാണ്.
ചന്ദനമഴയുടെ തമിഴ് പതിപ്പിലും അഭിനയിക്കുന്നുണ്ട്. തമിഴ്‌നാട്ടിലും സീരിയല്‍ ഹിറ്റാണ്. കുങ്കുമപ്പൂവ് എന്ന ബിഗ് ഹിറ്റ് പരമ്പര കഴിഞ്ഞ് ഉടനെ വന്ന സീരിയലായിരുന്നു ചന്ദനമഴ. അതുകൊണ്ട് വളരെ ടെന്‍ഷനായിരുന്നു എല്ലാവര്‍ക്കും.
ഇത്രയും വലിയ ഹിറ്റാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. എല്ലാവരുടേയും വിചാരം ഇതിലെ അമൃത എന്ന കഥാപാത്രത്തെപോലെ ഞാന്‍ ശരിക്കും പാവമാണെന്നാണ്. പുറത്തൊക്കെ പോകുമ്പോള്‍ ചില അമ്മമാരും ചേട്ടന്‍മാരും ഒക്കെ വന്ന്് \'അയ്യോ പാവം\' എന്ന രീതിയിലൊക്കെ സംസാരിക്കും.
സീരിയലില്‍ അമൃതയുടെ വേഷം ഒത്തിരി ഓവറാകാത്തതും എന്നാല്‍ അത്ര മോശമല്ലാത്ത രീതിയില്‍ ഉളളതുമായ സാരികളാണ്. കോട്ടണില്‍ സ്വര്‍ണക്കരയുള്ള സാരികളാണധികവുമെടുക്കാറ്.
എന്നാല്‍ കുറച്ച് കളര്‍ഫുളളായ കോസ്റ്റിയൂം സെലക്ട് ചെയ്‌തെടുക്കാന്‍ കുറച്ച് സമയമെടുക്കും. ചെന്നെ, ട്രിവാന്‍ഡ്രം, എറണാകുളം ഇവിടങ്ങളില്‍നിന്നാണ് കൂടുതലും സാരികള്‍ എടുക്കാറ്. പക്ഷേ എന്റെ ഇഷ്ട വേഷം സല്‍വാറാണ്.
ചന്ദനമഴയുടെ തമിഴ് പതിപ്പിലും ഞാന്‍ അഭിനയിക്കുന്നുണ്ട്്. ഷൂട്ടിംഗിനുവേണ്ടി മാസത്തില്‍ 15 ദിവസം കേരളത്തിലും ബാക്കി 15 ദിവസം ചെന്നൈയിലുമായിട്ടാണി്് പ്പോള്‍ ജീവിതം. നമ്മുടെ നാട്ടിലുള്ളപോലല്ല അവിടുത്തെ പ്രേക്ഷകര്‍.
ഇവിടെ വീട്ടിലെ ഒരു കുട്ടിയെപ്പോലെയാണ് എന്നെ കാണുന്നത്. ആര്‍ക്കും അപരിചിതത്വം ഇല്ല. ചിലര്‍ ഓടിവന്ന് കെട്ടിപ്പിടിക്കും ഉമ്മവയ്ക്കും. പക്ഷേ തമിഴ്‌നാട്ടില്‍ ഇഷ്ടത്തേക്കാള്‍ കൂടുതല്‍ ആരാധനയാണ്.
ഒരിക്കല്‍ ഷോപ്പിംഗിന് പോയപ്പോള്‍ അപ്പാപ്പന്റെ പ്രായമുള്ള ഒരാള്‍ അമ്മാാ എന്ന് പറഞ്ഞു കാലില്‍ വീണു. എനിക്ക് വല്ലാതെ തോന്നി. ഞാന്‍ ആ അപ്പാപ്പനെ പിടിച്ച് എഴുന്നേല്‍പ്പിച്ചു. ഇങ്ങനെയൊക്കെ കാണുമ്പോള്‍ സങ്കടമാണ് തോന്നുന്നത്.
എപ്പോഴത്തേയും എന്റെ കൂട്ടുകാര്‍ എന്റെ കോളജ് മേറ്റ്‌സ് ആയ അഞ്ച് പേരാണ്. പഠിച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്ക് എല്ലാ സഹായങ്ങളും ചെയ്തു തന്നിരുന്നത് അവരാണ് .സീരിയല്‍ ഷൂട്ടിംഗിന് പോകുമ്പോള്‍ കോളജില്‍ എന്നും പോകാന്‍ പറ്റില്ല .അപ്പോള്‍ അസൈന്‍മെന്റും പ്രോജക്ട്ും ഒക്കെ എഴുതി തന്നിരുന്നത് അവരായിരുന്നു.
എന്തിന് എന്നെ പഠിപ്പിക്കുക കൂടി ചെയ്യും. എനിക്ക് പരീക്ഷ മാത്രം എഴുതിയാല്‍ മതി. ചന്ദനമഴയിലെ ലൊക്കേഷനില്‍ എന്റെ കൂടെ അഭിനയിക്കുന്ന ശാലു(വര്‍ഷ),ചാരുത(അഞ്ജലി) ഞങ്ങള്‍ മൂന്നും ഭയങ്കര കമ്പനിയാണ്.
ഒരാള്‍ ലൊക്കേഷനില്‍ ഇല്ലാത്ത ദിവസം ഒരു രസവും ഉണ്ടാവില്ല. മറ്റുരണ്ടുപേരുടെ ശബ്ദം പോലും പുറത്തുകേള്‍ക്കില്ല. അല്ലെങ്കില്‍ ഭയങ്കര ബഹളംവച്ചും തല്ലുകൂടിയുമൊക്കെ ഞങ്ങള്‍ ദിവസവും ആഘോഷിക്കും.
അമ്മയും ഞാനും ഫ്രണ്ടസിനേപ്പോലെയാണ്.എന്നാല്‍ അതിനേക്കാള്‍ കൂടുതല്‍ കമ്പനി അപ്പാപ്പന്‍ ആന്റണിയും അമ്മാമ്മ മേരി ആന്റണിയും ആയിട്ടായിരുന്നു. അച്ഛന്‍ വിന്‍സന്റ് ഗള്‍ഫിലായിരന്നു. ആര്‍ട്ടിസ്റ്റായതുകൊണ്ട് അമ്മയും പ്രോഗ്രാമുകള്‍ക്ക് പോകും.
അതുകൊണ്ട് എന്നെ നോക്കിയതും വളര്‍ത്തിയതും ഒക്കെ അവര്‍ രണ്ടുപേരും ചേര്‍ന്നാണ്. അമ്മാമ്മയും പഴയകാല നടിയായിരുന്നു. ആദ്യമായി എന്നെ പാടാനും അഭിനയിപ്പിക്കാനും ഒക്കെ സ്‌റ്റേജില്‍ കയറ്റിയതും അവര്‍ രണ്ടാളുമാണ് ഇപ്പോള്‍ കാണുന്ന എന്നെ ഞാനാക്കിയതും അവര്‍ രണ്ടുമാണെന്നു പറയാം.
നിര്‍ഭാഗ്യവശാല്‍ അപ്പാപ്പന്‍ മരിച്ചുപോയി. അപ്പാപ്പന്റെ മരണം ജീവിതത്തിലെ വലിയൊരു നഷ്ടമായിത്തന്നെയാണ് ഞാന്‍ കാണുന്നത്.
ഇപ്പോള്‍ വിവാഹത്തെക്കുറിച്ചൊന്നും പറയാറായിട്ടില്ല. ഒന്നും നമുക്ക് മുന്‍കൂട്ടി പറയാന്‍ പറ്റില്ലല്ലോ. ആരും വിചാരിക്കുംപോലല്ല ജീവിതം മുന്നോട്ടുപോകുന്നത്. ദൈവം തീരുമാനിക്കുന്ന സമയത്ത് അതൊക്കെ അങ്ങ് നടന്നോളും.
പിന്നെ ഒരാഗ്രഹമുള്ളത് എന്നെ മനസിലാക്കുന്ന, സ്‌നേഹിക്കുന്ന ആളാവണം എന്നാണ്. അല്ലാതെ സൂപ്പര്‍മാന്‍ ആവണമെന്നൊന്നുമല്ല. ഞാന്‍ എങ്ങനെയാണോ അതുപോലെ എന്നെയും കുടുംബത്തേയും സ്വീകരിക്കുന്ന ആളായിരിക്കണം.
വിവാഹശേഷം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. ഇത് എല്ലാവര്‍ക്കും കിട്ടുന്ന ഒരു ഭാഗ്യമല്ലല്ലോ. അതുകൊണ്ട് ഇട്ടിട്ട് പോകാന്‍ താല്‍പര്യമില്ല. പിന്നെ ദൈവം നിശ്ചയിക്കുന്നത് എന്താണോ അതുപോലെയാവട്ടെ എല്ലാം....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (3 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (3 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (4 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (4 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (5 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (6 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (6 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (6 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (7 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (7 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (7 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (7 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (7 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (7 hours ago)

Malayali Vartha Recommends