അന്‍പത്തിനാലാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന തിരശ്ശീല വീഴും... അന്താരാഷ്ട്ര മത്സരത്തില്‍ സുവര്‍ണമയൂരത്തിന് മാറ്റുരയ്ക്കുന്നത് 15 സിനിമകള്‍

അന്‍പത്തിനാലാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന തിരശ്ശീല വീഴും... അന്താരാഷ്ട്ര മത്സരത്തില്‍ സുവര്‍ണമയൂരത്തിന് മാറ്റുരയ്ക്കുന്നത് 15 സിനിമകള്‍
റിഷഭ് ഷെട്ടി സംവിധാനംചെയ്ത 'കാന്താര', സുധാന്‍ശു സരിയയുടെ 'സനാ', മൃഗുല്‍ ഗുപ്തയുടെ 'മിര്‍ബീന്‍' തുടങ്ങിയ മൂന്ന് ഇന്ത്യന്‍ സിനിമകള്‍ ഈ വിഭാഗത്തില്‍ ഇടംനേടി്. സംവിധായകന്‍ ശേഖര്‍ കപൂറാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍.
ശ്യാമപ്രസാദ് മുഖര്‍ജി ഓഡിറ്റോറിയത്തില്‍ വൈകീട്ട് നാലുമുതല്‍ സമാപനച്ചടങ്ങുകള്‍ക്ക് തുടക്കമാകും. കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍, സഹമന്ത്രി എല്‍. മുരുകന്‍, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടങ്ങിയവര്‍ പങ്കെടുക്കും. അമേരിക്കന്‍ ചിത്രം 'ദ ഫെതര്‍ വെയ്റ്റാണ്' മേളയുടെ സമാപനചിത്രം.
നടന്‍ ആയുഷ്മാന്‍ ഖുറാന, ഗായകനും സംവിധായകനുമായ അമിത് ത്രിവേദി എന്നിവരുടെ കലാപ്രകടനങ്ങളും അരങ്ങേറും. ഇന്ത്യന്‍ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ പുരസ്‌കാരവും വേദിയില്‍ പ്രഖ്യാപിക്കും. മത്സരവിഭാഗത്തിലെ മികച്ച ചിത്രത്തിന് സുവര്‍ണമയൂരവും 40 ലക്ഷം രൂപയും ലഭിക്കും. മികച്ച സംവിധായിക/സംവിധായകന്‍, മികച്ച നടി, നടന്‍, മികച്ച നവാഗത സംവിധായിക/ സംവിധായകന്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ പുരസ്‌കാരമുണ്ട്. മികച്ച നവാഗതര്‍ക്കുള്ള പുരസ്‌കാരത്തിന് മലയാളത്തില്‍ (ഇരട്ട) എന്ന ചിത്രത്തിന്റെ സംവിധായകന്‍ രോഹിത് എം.ജി. കൃഷ്ണന്‍ മത്സരിക്കുന്നുണ്ട്.
ഐ.സി.എഫ്.ടി. യുനെസ്‌കോ ഗാന്ധി പുരസ്‌കാരത്തിനായി മലയാളത്തില്‍നിന്ന് വിഷ്ണു ശശി ശങ്കര്‍ സംവിധാനംചെയ്ത മാളികപ്പുറം മത്സരിക്കുന്നുണ്ട്. രജതമയൂരവും 10 ലക്ഷം രൂപയുമാണ് ഈ വിഭാഗങ്ങളില്‍ പുരസ്‌കാരമായി നല്‍കുന്നത്. ഒ.ടി.ടി.യിലെ മികച്ചപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏറ്റവുംമികച്ച വെബ് സീരീസിനും ഇത്തവണ പുരസ്‌കാരമുണ്ട്.
https://www.facebook.com/Malayalivartha