ചിരിച്ച് കളിച്ചു നടന്നയാള്‍ പെട്ടെന്നൊരുനാള്‍....

നടി കല്‍പനയുടെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാനാകാതെ സിനിമാ സുഹൃത്തുക്കള്‍, കല്‍പനയുടെ വിയോഗം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് നടനും എം.പിയുമായ ഇന്നസെന്റ് പ്രതികരിച്ചു. എന്തെങ്കിലും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ അവര്‍ നേരിട്ടിരുന്നതായി അറിയില്ലെന്നും ഇന്നസെന്റ് പ്രതികരിച്ചു.
കല്‍പനയ്ക്ക് 51 വയസ് എന്നത് ഇപ്പോഴാണ് അറിയുന്നതെന്നും കൊച്ചു പെണ്‍കുട്ടിയുടെ ചുറുചുറുക്കോടെ ഒരു സുഹൃത്തിനോടെന്നപോലെയാണ് പെരുമാറിയിരുന്നതെന്നും തനിക്ക് തീരാനഷ്ടമാണെന്നും നടി കവിയൂര്‍ പൊന്നമ്മ പ്രതികരിച്ചു. ഈ വിയോഗം സഹിക്കുന്നതിലും അപ്പുറത്താണെന്നും എപ്പോഴും നിറഞ്ഞ ചിരിയോടെ സ്‌നേഹത്തോടെ പെരുമാറാനേ കല്‍പനയ്ക്ക് അറിയുമായിരുന്നുള്ളൂ എനിക്ക് ഒരു സഹോദരിയെയാണ് നഷ്ടമായിരിക്കുന്നിതെന്നും നടി കെ.പി.എസ്.സി ലളിത പ്രതികരിച്ചു.
ഹാസ്യവും ഗൗരവും ഒരേപോലെ വഴങ്ങിയിരുന്ന നടിയായിരുന്നു കല്‍പനയെന്ന് സംവിധായകന്‍ സിബി മലയില്‍ പറഞ്ഞു. കല്‍പനയ്ക്ക് പകരക്കാരി ഉണ്ടാകില്ലെന്നും മലയാള സിനിമയ്ക്ക് കനത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
അതുല്യ പ്രതിഭയെയാണ് സിനിമാ ലോകത്തിന് നഷ്ടമായിരിക്കുന്നതെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു.
വിയോഗ വാര്‍ത്ത ഞെട്ടിച്ചുവെന്ന് ഞങ്ങള്‍ തമ്മില്‍ സഹോദര ബന്ധമായിരുന്നുവെന്നും നടന്‍ മണിയന്‍പിള്ള രാജു പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha