രഞ്ജിനി തങ്ങളെ വഞ്ചിച്ച് സുരേഷ് ഗോപിയോടൊപ്പം പോയെന്ന് യുവ സംവിധായകര്‍

പ്രമുഖ അവതാരകയും നടിയുമായ രഞ്ജിനെ ഹരിദാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവ സംവിധായകര്‍ രംഗത്ത്. ഒറ്റ ഒരുത്തിയും ശരിയല്ല എന്ന ചിതത്തിന്റെ സംവിധായകരായ ശ്യാമും പ്രവീണുമാണ് ആരോപണവുമായി രംഗത്തെത്തിയത്. 2013 ഫെബ്രുവരി 14ന് റിലീസ് ചെയ്യേണ്ട ചിത്രം രഞ്ജിനി കാരണം വൈകിപ്പോയെന്നാണ് ഇവരുടെ ആരോപണം. രണ്ട് ദിവസം ചിത്രീകരണം ഇല്ലാതിരുന്നപ്പോള്‍ രഞ്ജിനി സുരേഷ് ഗോപിയോടൊപ്പം അമേരിക്കയില്‍ ഒരു ഷോയില്‍ പങ്കെടുക്കാനായി പോയി. അതോടുകൂടി ചിത്രത്തിന്റെ ഷൂട്ടിങ്ങ് മുടങ്ങിയെന്നും സംവിധായകര്‍ പറഞ്ഞു.
ചിത്രം ഇത്രയും നാള്‍ നീണ്ട് പോയത് രഞ്ജിനി കാരണമാണെന്നും സംവിധായകര്‍ പറഞ്ഞു. രഞ്ജിനിയുടെ ഭാഗങ്ങള്‍ തീര്‍ക്കാന്‍ ആറ് ദിവസം മാത്രമുള്ളപ്പോഴാണ് ഇവര്‍ അമേരിക്കയിലേക്ക് പോയതെന്നും പിന്നീട് മൂന്ന് മാസം കഴിഞ്ഞ് മടങ്ങിവന്നപ്പോള്‍ ചിത്രത്തില്‍ അഭിനയിക്കണെമെങ്കില്‍ വീട്ടില്‍ പണമെത്തിക്കണമെന്നും രഞ്ജിനി ആവശ്യപ്പെട്ടതായാണ് സംവിധായകര്‍ പറയുന്നത്. പിന്നീട് നിര്‍മാതാവ് രഞ്ജിനിക്ക് വീട്ടില്‍ കൊമ്ട്‌പോയി പണം കൊടുക്കുകയായിരുന്നു. മാത്രമല്ല രഞ്ജിനി എല്ലാദിവസവും ഷൂട്ടിങ്ങിന് വൈകിമാത്രമേ സെറ്റില്‍ എത്താറുണ്ടായിരുന്നുള്ളു. ചിലപ്പോഴൊക്കെ രണ്ട്മണിക്കൂര്‍ രഞ്ജിനിക്ക് വേണ്ടി കാത്തിരിക്കേണ്ടി വന്നിട്ടുണ്ടെന്നും സംവിധാകര്‍ പറഞ്ഞു.പണത്തിന്റെ പേരില്‍ മിക്ക്പപോഴും രഞ്ജിനി സെറ്റില്‍ വഴക്കുണ്ടാക്കാറുണ്ടായുരുന്നു. രഞ്ജിനി ഇരിക്കുന്നിടത്ത് പണമെത്തിച്ചാല്‍ മാത്രമേ രഞ്ജിനി അഭിനയിക്കാന്‍ വരുകയുള്ളു.
വന്‍തുകയാണ് രഞ്ജിനി തങ്ങളില്‍ നിന്നും പ്രതിഫലം പറ്റിയതെന്നും ചിത്രത്തില്‍റെ സാറ്റ്‌ലൈറ്റ് റൈറ്റ് വാങ്ങിത്തരമാമെന്നും പറഞ്ഞാണ് കൂടുതല്‍ പണം വാങ്ങിയത്. എന്നാല്‍ ചിത്രം സമത്ത് പൂര്‍ത്തിയാതാത്തത് കാരണം വന്‍കിട ചാനലുകള്‍ ചിത്രത്തെ കൊയൊഴിഞ്ഞു. പീന്നീട് തനിക്ക് പരിചയമുള്ള ചാനലില്‍ നിന്നുംസാറ്റ്‌ലൈറ്റ് റൈറ്റ് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് അഞ്ച് ലക്ഷം വാങ്ങിയതായും സംവിധായകര്‍ പറഞ്ഞു.രഞ്ജിനിക്കെതിരെ അമ്മയില്‍ പരാതി നല്‍കാത്തത് രഞ്ജിനി അമ്മയില്‍ അംഗമല്ലാത്തതിനാലാണെന്നുമാണ് ഇവരുടെ അഭിപ്രായം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha