ജനിച്ചത് ഇവിടെ, മരിക്കുന്നതും ഇവിടെത്തന്നെ.... ഞാന്‍ ഇന്ത്യ വിടില്ല

ഒരിക്കലും ഇന്ത്യ വിടുന്നതിനേക്കുറിച്ച് താന്‍ ആലോചിച്ചിട്ടില്ലെന്ന് ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍. ഇന്ത്യയില്‍ അസഹിഷ്ണുത വളരുന്നുവെന്ന ആരോപണത്തിന്റെ ചുവടുപിടിച്ച് ആമിര്‍ ഖാന്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ അടുത്തിടെ വിവാദം സൃഷ്ടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ബോളിവുഡ് സൂപ്പര്‍താരം രംഗത്തെത്തിയത്. തന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ രംഗ് ദേ ബസന്തി റിലീസ് ചെയ്തതിന്റെ 10ാം വാര്‍ഷികത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിലാണ് ആമിര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയേപ്പോലെ വൈവിധ്യമുള്ള രാജ്യം മറ്റൊന്നില്ലെന്നും ആമിര്‍ ചൂണ്ടിക്കാട്ടി. ഞാന്‍ ജനിച്ചത് ഇവിടെയാണ്. മരിക്കുന്നതും ഇവിടെത്തന്നെ ആമിര്‍ പറഞ്ഞു. എല്ലാ രാജ്യത്തും ഉയര്‍ച്ചയും താഴ്ചയുമുണ്ടാകാമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രം പ്രസ്താവനകള്‍ നടത്തുന്നത് അനുചിതമാണെന്നും മറ്റൊരു ബോളിവു!ഡ് താരം അക്ഷയ് കുമാര്‍ ഇന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആമിറിന്റെ പ്രസ്താവന.
ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്നോ ഞാന്‍ ഇന്ത്യ വിടുമെന്നോ ഒരിക്കലും പറഞ്ഞിട്ടില്ല. എന്റെ പ്രസ്താവന ചിലരെ വേദനിപ്പിച്ചതായി മനസിലാക്കുന്നു. സത്യത്തില്‍ എന്റെ പ്രസ്താവന വളച്ചൊടിക്കപ്പെടുകയായിരുന്നു. ഒരു പരിധിവരെ മാധ്യമങ്ങളും ഇതിന് ഉത്തരവാദികളാണ്. ഞാന്‍ ജനിച്ചതിവിടെയാണ്. മരിക്കുന്നതും ഇവിടെത്തന്നെ ആമിര്‍ വ്യക്തമാക്കി.
ഭാഷയുടെ കാര്യത്തിലായാലും സംസ്‌കാരത്തിന്റെ കാര്യത്തിലായാലും ഏറെ വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് നമ്മുടേത്. ഇത്രയും വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന മറ്റൊരു രാജ്യമില്ല. വിദേശ രാജ്യങ്ങളിലേക്ക് പോകുമ്പോള്‍ രണ്ട് ആഴ്ചയില്‍ കൂടുതല്‍ തനിക്ക് അവിടെ തങ്ങാനാവില്ലെന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതുവരെ താന്‍ 'ഹോംസിക്ക്' ആകാറുണ്ടെന്നും ആമിര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha