മോഹന്‍ലാലിന്റെ വഴിതടയല്‍ ലേഖനത്തിനെതിരെ നിരൂപകനും സി.പി.എമ്മും

മോഹന്‍ലാല്‍ ബ്‌ളോഗിലെഴുതിയ വഴി തടയില്‍ ലേഖനത്തിനെതിരെ പ്രശസ്ത നിരൂപകന്‍ ജി.പി രാമചന്ദ്രന്‍ രംഗത്ത്. മോഹന്‍ലാലിന്റെ ദൃശ്യം എന്ന സിനിമ കാരണം നിരവധി തവണ ബ്‌ളോക്കില്‍ പെട്ട് പോയ അനുഭവമാണ് രാമചന്ദ്രന്‍ പറയുന്നത്. പാലക്കാട് അരോമയിലാണ് ദൃശ്യം കളിച്ചത് ആ ദിവസങ്ങളിലെല്ലാം തിയറ്ററിന് അടുത്ത് അരമണിക്കൂറോളം ബസില്‍ ഇരിക്കേണ്ടി വന്നിരുന്നു. ഫസ്റ്റ്‌ഷോ കാണാന്‍ വരുന്നവര്‍ വണ്ടി പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ റോഡില്‍ കാത്ത് നില്‍ക്കുന്നത് മൂലമാണ് ദിവസവും തിരക്കുണ്ടായിരുന്നത്. അതും 150തോളം ദിവസം.
മാറ്റിനിക്ക് കണ്ടിറങ്ങുന്നവര്‍ വണ്ടി എടുത്ത് പുറത്തിറങ്ങിയാലേ ഫസ്റ്റ് ഷോ കാണാനെത്തുന്നവര്‍ക്ക് വണ്ടിയുമായി തിയറ്ററിനകത്ത് കയറാന്‍ പറ്റൂ. ദൂരെ പലയിടങ്ങളിലും പോകാനുള്ള ഉദ്യോഗസ്ഥരും തൊഴിലാളികളും വിദ്യാര്‍ത്ഥികളും അടക്കമാണ് ബസില്‍ ഉണ്ടായിരുന്നത്. പലപ്പോഴും ഇവിടങ്ങളില്‍ ഗതാഗതനിയന്ത്രണത്തിന് ആരും ഇല്ലായിരുന്നു. അതിനാല്‍ ഇക്കാര്യങ്ങളും താരം മനസിലാക്കണമെന്ന് രാമചന്ദ്രന്‍ പറയുന്നു. അതേസമയം സി.പി.എമ്മും സംഘപരിവാറും ബ്‌ളോഗിലെ കുറിപ്പിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
പള്ളിപ്പെരുനാളും ഉല്‍സവവും രാഷ്ട്രീയ ജാഥകളും സമരങ്ങളും വര്‍ഷങ്ങളായി കേരളത്തില്‍ നടക്കുന്നതാണെന്നും അത് കൊണ്ട് പ്രത്യേകിച്ച് നഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സി.പി.എം പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഒരു പാട് സമരങ്ങള്‍ നടത്തിയതിന്റെ ഭാഗമായാണ് കേരളം ഇന്ന് കാണുന്ന രൂപത്തിലെത്തിയതെന്നും അവര്‍ വാദിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha