അമിതാഭ്ബച്ചനൊപ്പം അഭിനയിക്കണം എന്നാണ് എന്റെ ആഗ്രഹം : സനൂപ്

ഫിലിപ്പ് ആന്റ് മങ്കിപെന്നിലൂടെ പ്രേക്ഷകര്‍ ഒന്നടങ്കം സ്‌നേഹവാത്സല്യങ്ങള്‍ നല്‍കി വിജയിപ്പിക്കുകയും പിന്നീട് മലയാള സിനിമയിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ ഭാഗ്യം ലഭിക്കുകയും ചെയ്ത ബാലതാരമാണ് മാസ്റ്റര്‍ സനൂപ്.
കുസൃതിയൊളിപ്പിച്ച കണ്ണുകളും വാത്സല്യം തൂകുന്ന ചിരിയുമായി വെള്ളിത്തിരയിലേക്ക് ചേച്ചിയും നടിയുമായ സനൂഷയുടെ കൈയും പിടിച്ചുവന്ന സനൂപ് സന്തോഷ്, ബിഗ്‌സ്‌ക്രീനിലെ മിന്നും താരമായി നില്‍ക്കുന്നു. ജോ ആന്റ് ദി ബോയി സിനിമയില്‍ മഞ്ജുവിനൊപ്പം തകര്‍ത്തഭിനയിച്ച വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് സനൂപ്.
ജോ ആന്റ് ദി ബോയ് പ്രതീക്ഷിച്ചതിലും വിജയം കൈവരിച്ചപ്പോള്‍ സനൂപിന് എന്തുതോന്നുന്നു?
സന്തോഷമുണ്ട്. സിനിമ കാണാന്‍ വന്നതില്‍ കൂടുതലും കുട്ടികളാണ്. റിലീസിന്റെ മൂന്നാം ദിവസമാണ് ഞാന്‍ തിയറ്ററില്‍ പോയത്. സിനിമ കണ്ടിറങ്ങി വന്നപ്പോള്‍ ഒരു കുട്ടി ഓടിവന്ന് അടിപൊളി, കലക്കി ചേട്ടാ എന്നു പറഞ്ഞപ്പോള്‍ ഒരുപാട് സന്തോഷമായി.
വര്‍ഷങ്ങളുടെ അഭിനയപാരമ്പര്യമുള്ള പ്രതിഭയാണ് മഞ്ജുവാര്യര്‍. അവരോടൊപ്പം അഭിനയിച്ച എക്‌സ്പീരിയന്‍സ്?
മഞ്ജുച്ചേച്ചിക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമാണ്. ഞാനൊരുപാടിഷ്ടപ്പെടുന്ന നടിയാണ് ചേച്ചി. ചേച്ചി അഭിനയിച്ച എല്ലാ സിനിമകളും കണ്ടിട്ടുണ്ടെങ്കിലും ആറാം തമ്പുരാന്‍, സമ്മര്‍ ഇന്‍ ബത്‌ലഹേം തുടങ്ങിയ സിനിമകളോടാണ് കൂടുതലിഷ്ടം.
ഫോട്ടോ ഷൂട്ടിനൊക്കെ ചേച്ചിയെ കണ്ടിട്ടുണ്ടെങ്കിലും ലൊക്കേഷനില്‍ ആദ്യദിവസം ചെന്നു കണ്ടപ്പോള്‍ പേടിയുണ്ടായിരുന്നു. എന്നാല്‍ ചേച്ചി എന്നെ നോക്കി ചിരിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്തപ്പോള്‍ പേടിയൊക്കെ മാറി പിന്നെ ഞങ്ങള്‍ ഫ്രണ്ട്‌സായി.
ഒരു മോനെപ്പോലെ ചേച്ചിയെന്നെ കെയറു ചെയ്തു. മഞ്ജുചേച്ചിയുടെ ഓണ്‍ ദ സ്‌പോട്ടിലുള്ള അഭിനയം കണ്ട് ശരിക്കും ഞാന്‍ അത്ഭുതപ്പെട്ടു. പിന്നെ ചെറിയൊരുസൂയയും.
ഷൂട്ടിംഗ് ദിനങ്ങള്‍?
ഒരു ദിവസം രാത്രി 12 മണിവരെയായിരുന്നു ഷൂട്ട്. വൈകിട്ട് 7 മണി മുതല്‍ 12 മണിവരെയുള്ള ഷൂട്ടിംഗില്‍ ഡയറക്ടര്‍ ബ്രേക്ക് പറഞ്ഞില്ല. ഇതിനിടയില്‍ പെട്ടെന്ന് ലൈറ്റ്‌സ് ഓഫായി.
ആ സമയം ഭഒമുു്യ യശൃവേറമ്യ ങമിഷൗരവലരവശ ' എന്നെഴുതിയ ബെര്‍ത്ത്‌ഡേ കേക്കും സ്വീറ്റ്‌സും ലൊക്കേഷനില്‍ എത്തി.
കുറച്ചുനേരത്തേയ്ക്ക് എല്ലാവരും നിശബ്ദരായി. ഓഫായ ലൈറ്റ്‌സ് ഓണായി. മഞ്ജുച്ചേച്ചി ആകെ കണ്‍ഫ്യൂഷനിലായി. പെട്ടെന്ന് ബെര്‍ത്ത്‌ഡേ സോംഗ് പാടി വിഷ് ചെയ്തപ്പോള്‍ മഞ്ജുച്ചേിച്ചി ശരിക്കും ഞെട്ടി.
ആ ദിവസം നന്നായി അടിച്ചുപൊളിച്ചു. ചേച്ചിയുടെ ബെര്‍ത്ത്‌ഡേയ്ക്ക് കുറച്ചുദിവസങ്ങള്‍ക്കുമുമ്പ് ഡയറക്ടറുടെ ബെര്‍ത്ത്‌ഡേയും ഇതുപോലെ ആഘോഷിച്ചിരുന്നു. എന്നിട്ടും പാവം ചേച്ചിക്ക് സംഭവം മനസ്സിലായില്ല.
കൊടൈക്കനാലിലും കൊച്ചിയിലുമായിരുന്നു ഷൂട്ടിംഗ്. കൊടൈക്കനാലിലാണെങ്കില്‍ ഭയങ്കര തണുപ്പ്. ഞാനും മഞ്ജുച്ചേച്ചിയും സൈക്കിളുമെടുത്ത് മല കയറുന്ന സീനുണ്ടായിരുന്നു. എനിക്ക് മല കണ്ടാല്‍ തന്നെ തല കറങ്ങും. രാവിലെ 7 മണിക്കായിരുന്നു ഷൂട്ടിംഗ്.
മൂന്നു ടേയ്ക്ക് എടുത്തിട്ടും ഓ കെയായില്ല. നാലാംതവണ ഓ കെ. ഭയങ്കര കാലുവേദനയും ക്ഷീണവുംകൊണ്ട് അന്നു രാത്രി പെട്ടെന്നുറങ്ങി.
സിനിമയുടെ ഓഡിയോ റിലീസ് നടത്തിയത് മമ്മൂക്ക ആയിരുന്നല്ലോ?
അതെയതെ! ഭാസ്‌കര്‍ ദി റാസ്‌കലില്‍ മമ്മൂക്കയുടെ മകനായാണ് ഞാന്‍ അഭിനയിച്ചത്. അതിനുശേഷം അന്നാണ് മമ്മൂക്കയെ കാണുന്നത്. അറിയാത്ത ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതന്നു. എപ്പോഴും ഒരു പോസിറ്റീവ് എനര്‍ജിയുണ്ട് അദ്ദേഹത്തിന്.
നയന്‍താര ആന്റിയും നല്ല സപ്പോര്‍ട്ടാണ്. രണ്ടുപേരും നന്നായി കെയറു ചെയ്യും. ഓഡിയോ റിലീസ് കഴിഞ്ഞ് മമ്മൂക്കയുടെ അടുത്തു ചെന്നപ്പോള്‍ എന്നോട് വിശേഷങ്ങള്‍ ചോദിച്ചു. നന്നായി അഭിനയിക്കണമെന്നും എല്ലാ നന്മകളും ഉണ്ടാകട്ടെയെന്നും അനുഗ്രഹിച്ചു.
സിനിമയിലെ റോള്‍ മോഡല്‍?
അമിതാഭ്ബച്ചനാണ് എന്റെ റോള്‍ മോഡല്‍. അദ്ദേഹത്തിന്റെ കൂടെ ഒരു സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. വലിയ കഥാപാത്രമൊന്നും വേണ്ട, ഒരു ചെറിയ റോളില്‍ അഭിനയിച്ചാല്‍ മതി.
അമിതാഭ് സാറിന്റെ കൂടെ അഭിനയിക്കുന്നത് പലപ്പോഴും സ്വപ്‌നം കാണാറുണ്ട്. മലയാള സിനിമയില്‍ ഒരുപാട് സൂപ്പര്‍സ്റ്റാര്‍സ് ഉണ്ടായിട്ടും ഇന്ത്യന്‍ സിനിമയുടെ ബിഗ്ബിക്കൊപ്പമുള്ള എന്റെ അഭിനയമോഹം അഹങ്കാരമായി തോന്നരുത്. ഇതൊരു പാവം പയ്യന്റെ കുറെക്കാലത്തെ ആഗ്രഹമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha