വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നു പറഞ്ഞട്ടില്ല: അനുമോള്‍

ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന രീതിയില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് നടി അനുമോള്‍. ഒരു അഭിമുഖത്തില്‍ വിവാഹജീവിതത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം അനുമോള്‍ തുറന്നുപറഞ്ഞിരുന്നു. പക്ഷെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ താന്‍ ഒരിക്കലും വിവാഹം കഴിക്കില്ലെന്നു പറഞ്ഞതായി വാക്കുകളെ വളച്ചൊടിച്ചുവെന്ന് അനുമോള്‍ ആരോപിച്ചു.
അതേസമയം വിവാഹത്തെക്കുറിച്ചുള്ള തന്റെ ഭയത്തെപ്പറ്റി ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനെ ഉയര്‍ത്തിക്കാട്ടിയാണ് താന്‍ വിവാഹം കഴിക്കില്ലെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. അടുത്തിടെ ഒരു പ്രണയം തനിക്ക് തോന്നിയിരുന്നുവെന്നും എന്നാല്‍ എന്റെ ഭയം അതില്‍ നിന്നും എന്നെ പിന്തിരിപ്പിക്കുകയായിരുന്നു എന്നും അനുമോള്‍ വെളിപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha