നമിത തെലുങ്കിലേക്ക്

ടൈപ്പ് കഥാപാത്രങ്ങള്‍ ചെയ്ത് മടുത്തെന്നു നമിത. പ്രമുഖ നടന്‍ ഇടപെട്ട് ചില ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കിയതും താരത്തിന് തിരിച്ചടിയായി. ഒന്നിലേറെ ചിത്രങ്ങളില്‍ ഒന്നിക്കുമ്പോള്‍ നായകന്‍ മറ്റു നായികമാരെ നിര്‍ദ്ദേശിക്കുന്നത് മലയാളത്തില്‍ കൂടിവരികയാണ് എന്നും ആക്ഷേപം സിനിമാ ലോകത്തു നിന്നും ഉണ്ട്.
മലയാളത്തിന്റെ യുവനായിക നമിത പ്രമോദ് തെലുങ്കിലേക്ക്. രണ്ടു ചിത്രങ്ങളിലാണ് നമിത കരാര്‍ ഒപ്പിട്ടിരിക്കുന്നത്. താരം നായികയാകുന്ന തെലുങ്ക് ചിത്രങ്ങളുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.
ആദി നായനാകുന്ന ചുട്ടാലഭായി, റാണ പുരോഹിത നായകവേഷത്തില്‍ എത്തുന്ന കാതലോ രാജകുമാരി എന്നീ ചിത്രങ്ങളിലാണ് നമിത നായികയാകുന്നത്. ഇതില്‍ ചുട്ടാല ഭായി എന്ന ചിത്രത്തിന്റെ അണിയറ ചിത്രങ്ങള്‍ നമിത ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.
നമിത പ്രമോദ് നായികയായെത്തിയ അടി കപ്യാരേ കൂട്ടമണിയും അമര്‍ അക്ബര്‍ അന്തോണിയും സൂപ്പര്‍ ഹിറ്റായിരുന്നു. മലയാളത്തിലെ ഭാഗ്യനായിക കൂടിയാണ് നമിത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha