കുഞ്ഞിനു ജന്മം നല്‍കാനല്ലാതെ മറ്റൊരു കാര്യത്തിനും തനിക്ക് പുരുഷന്റെ ആവശ്യമില്ല : പ്രിയങ്ക ചോപ്ര

കുഞ്ഞിനു ജന്മം നല്‍കാനല്ലാതെ മറ്റൊരു കാര്യത്തിനും തനിക്ക് പുരുഷന്റെ ആവശ്യമില്ലെന്ന് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്. വ്യക്തി ജീവിതത്തെക്കുറിച്ചും പ്രണയബന്ധങ്ങളെക്കുറിച്ചും സംസാരിക്കുന്നതിനിടെയാണ് പ്രിയങ്കയുടെ ഈ അഭിപ്രായപ്രകടനം. തനിക്ക് വജ്രം വേണമെന്നുണ്ടെങ്കില്‍ സ്വന്തമായി വാങ്ങുമെന്ന് അതിന് ഒരു പുരുഷന്റെ ആവശ്യമില്ലെന്നും അവര്‍ വ്യക്തമാക്കി. പ്രണയബന്ധങ്ങള്‍ തകരുമ്പോഴുള്ള ഹൃദയവേദനയെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രിയങ്കയുട അഭിപ്രായം ഇതായിരുന്നു: മറ്റെയാള്‍ നിങ്ങളോട് മോശമായി പെരുമാറുമ്പോള്‍ നിങ്ങള്‍ക്ക് അയാളില്‍ നിന്നും അകലേണ്ടിവരും. നിങ്ങള്‍ക്കും അയാളോട് മോശമായി പെരുമാറേണ്ടിവരും. അപ്പോള്‍ മറ്റൊരു ചെറിയ കാര്യങ്ങളില്‍ ശ്രദ്ധനല്‍കാം, ഞാനാണെങ്കില്‍ ഉറങ്ങും, നല്ല പുസ്തകങ്ങള്‍ വായിക്കും, സുഹൃത്തുക്കളുമായി സമയം ചിലവഴിക്കും.
ഇതൊക്കെയാണെങ്കിലും ഒരു കുഞ്ഞുവേണമെന്ന ആഗ്രഹവും അതിന് ഇതേ ആഗ്രഹത്തോടെ തന്നെ സമീപിക്കുന്ന ഒരു പുരുഷനെ വേണ്ടതുണ്ടെന്നും പ്രിയങ്ക പറയുന്നു. എന്നാല്‍ അത്തരമൊരു ഘട്ടത്തിലും അനിശ്ചിതകാലത്തേക്ക് തനിക്ക് അയാളെ സഹിക്കാനാവില്ലെന്നും പ്രിയങ്ക തുറന്നു പറയുന്നു. അയാള്‍ ദേഷ്യപ്പെടുകയാണെങ്കില്‍ ഞാനും ദേഷ്യപ്പെടും പ്രിയങ്ക പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha