സെക്യുരിറ്റി ഇനത്തില്‍ രണ്‍ബീറിന് പേയത് 21 കോടി

ബി-ടൗണില്‍ രണ്‍ബീര്‍ കപൂറിന്റെയും കത്രീന കൈഫിന്റെയും പ്രണയവും വേര്‍പിരിയലുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. ഇതിനു ശേഷം ഇരുവരും പല പൊതുപരിപാടികളിലും പങ്കെടുക്കുകയും ചെയ്തു. എന്നാല്‍, ഈ വേര്‍പിരിയല്‍ രണ്‍ബീറിന് വരുത്തിവച്ച നഷ്ടം ചില്ലറയല്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഒന്നും രണ്ടുമല്ല 21 കോടിയാണ് രണ്‍ബീറിനു പോയത്.
രണ്‍ബീര്‍-കത്രീന ജോഡി ഒരുമിച്ചായിരുന്നപ്പോള്‍ നേരത്തെ മുംബൈയിലെ സില്‍വര്‍ സാന്‍ഡ് അപ്പാര്‍ട്ട്‌മെന്റില്‍ ഒരു പെന്റ്ഹൗസ് വാടകയ്‌ക്കെടുത്തിരുന്നു. ഇരുവരും 15 ലക്ഷം രൂപ വാടകയിനത്തില്‍ ചെലവാക്കി. സെക്യുരിറ്റി ഇനത്തില്‍ രണ്‍ബീര്‍ 21 കോടി രൂപ മുടക്കുകയും ചെയ്തു. ഒരു വര്‍ഷത്തോളം ഇവര്‍ ഈ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസിച്ചിരുന്നത്. ആവുംവിധം തങ്ങളുടെ മുറികള്‍ ഇവര്‍ മോടിപിടിപ്പിക്കുകയും ചെയ്തു.
എന്നാല്‍, വേര്‍പിരിഞ്ഞ ശേഷം രണ്‍ബീര്‍ സില്‍വര്‍ സാന്‍ഡില്‍ നിന്നും ഹില്‍ റോഡിലെ വില്‍സണ്‍ അപ്പാര്‍ട്ട്‌മെന്റിലേക്കു താമസം മാറ്റി. കത്രീന ഇപ്പോഴും പഴയ അപ്പാര്‍ട്ട്‌മെന്റില്‍ തന്നെ. അതേസമയം, സെക്യുരിറ്റി ഇനത്തില്‍ ചെലവായ തുക രണ്‍ബീറിനു കിട്ടുമോ എന്നു പോലും ഇതുവരെ ഉറപ്പില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha