ധ്യാന്‍ ശ്രീനിവാസന്‍ ബെസ്റ്റ് ഫ്രണ്ട് നമിത പ്രമോദ്

ദൂല്‍ഖര്‍ സല്‍മാന്‍ ഫ്രണ്ടും ധ്യാന്‍ ശ്രീനിവാസന്‍ ബെസ്റ്റ് ഫ്രണ്ടുമാണെന്ന് സിനിമാ താരം നമിത പ്രമോദ്. വിക്രമാദിത്യനില്‍ വരുമ്പോള്‍ ദുല്‍ഖറിനെക്കുറിച്ചുളള ചിത്രം മമ്മൂക്കയെ പോലൊരു വലിയ നടന്റെ മകന്‍ എന്നതായിരുന്നു.പക്ഷേ തികച്ചും സാധാരണക്കാരനെപ്പോലെ നിന്ന് എന്നെ അത്ഭുതപ്പെടുക്കിക്കളഞ്ഞു. പിന്നെ നല്ല ചങ്ങാതിയായി. അതേസമയം ധ്യാന്‍ ആകട്ടെ എന്റെ സ്വഭാവത്തിന്റെ മെയില്‍വേര്‍ഷന്‍ ആണ്. എനിക്ക് ഇഷ്ടമുളളത് ചെയ്യാനെ എനിക്ക് പറ്റു. ധ്യാനും അതുപോലെ തന്നെയാണെന്നും നമിത ഒരു സ്വകാര്യ മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.
ചിലരുടെ കൂടെ അഭിനയിക്കുമ്പോള്‍ ഒരു റാപ്പോ ഫീല്‍ ചെയ്യും.കുറച്ചുകൂടി കംഫര്‍ട്ടബിള്‍ ആയി തോന്നും.ദുല്‍ഖറിന്റെയും,ധ്യാനിന്റെയും കൂടെ അഭിനയിക്കുമ്പോള്‍ അങ്ങനെ തോന്നാറുണ്ട്. ദുല്‍ഖര്‍ എന്റെ ഫ്രണ്ടും, ധ്യാന്‍ എന്റെ ബെസ്റ്റ് ഫ്രണ്ടുമാണ്. അതുകൊണ്ടു തന്നെ ഇവര്‍ക്കൊപ്പം പ്രണയജോഡിയായി നില്‍ക്കാന്‍ എളുപ്പമാണ്. ധ്യാന്‍ ശ്രീനിവാസനും നമിത പ്രമോദും നായിക നായകന്‍മാരായി അഭിനയിച്ച അടി കപ്പിയാരെ കൂട്ടമണിയെന്ന ചിത്രം ഇപ്പോഴും വിജയകരമായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha