സംസ്ഥാനത്തിന് സാമ്പത്തിക ഞെരുക്കം; ഷാജി കൈലാസിന്റെ സരിത ചിത്രം മുടങ്ങി

കേരള രാഷ്ട്രീയത്തില്‍ സരിത കത്തിക്കയറുമ്പോള്‍ സരിത അഭിനയിക്കുന്ന ചിത്രത്തിന് സാമ്പത്തിക ഞെരുക്കം. കുറച്ച് ദിവസത്തെ ഷൂട്ടിന് ശേഷമാണ് ചിത്രം പാതി വഴിയില്‍ ഉപേക്ഷിച്ചത്.
സോളാര്‍ തട്ടിപ്പ് കഥയാക്കി ഷാജി കൈലാസ് ഒരുക്കുന്ന സംസ്ഥാനം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗാണ് മുടങ്ങിയത്. സാമ്പത്തിക പരമായി ഉണ്ടായ ചില പ്രശ്‌നങ്ങളാണ് ചിത്രം മുടങ്ങാന്‍ കാരണമെന്നാണ് വിവരം. നിര്‍മാതാവിന് ഉണ്ടായ ചില സ്വകാര്യ പ്രശ്‌നങ്ങളാണ് സിനിമ നിര്‍ത്തിവയ്ക്കാന്‍ കാരണമെന്ന് ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
പാലക്കാട് നെന്മാറയിലെ ചിത്രത്തിന്റെ ലൊക്കേഷനില്‍ സരിത ഒരാഴ്ച ഉണ്ടായിരുന്നതായി അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ഒരു റിയല്‍ ലൈഫ് കഥാപാത്രമാണ് അവര്‍ക്കുള്ളത്. സോളാര്‍ തട്ടിപ്പില്‍ ചുറ്റിത്തിരിയുന്ന ഒരു കഥയാണ് ഇതെന്നും നിര്‍മാതാവ് ജഗദീഷ് ചന്ദ്രന്‍ പറഞ്ഞു.
അണിയറപ്രവര്‍ത്തകരില്‍ ചിലര്‍ക്ക് പണം നല്‍കാന്‍ കഴിയാതെ വന്നതോടെ നിര്‍മാതാവിനെതിരെ ഇവര്‍ ഫെഫ്കയില്‍ പരാതി നല്‍കി. തങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയോളം ലഭിക്കാനുണ്ടെന്ന് ലൈറ്റ് ബോയ് പറഞ്ഞു. എന്നാല്‍ തന്റെ ഭാര്യ മരിച്ചതിനെ തുടര്‍ന്നാണ് ഷൂട്ട് നിര്‍ത്തിവച്ചത്. ഈ സമയം ചില ക്രൂമെമ്പേഴ്‌സിന് പണം നല്‍കാനായില്ലെന്ന് നിര്‍മാതാവ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha