മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം തേടി തമിഴ്, തെലുങ്ക് താരങ്ങള്‍

മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം പ്രേക്ഷകരുടെയും ആരാധകരുടെയും മാത്രമല്ല താരങ്ങളുടെയും ചര്‍ച്ചാ വിഷയമാണ്. അറുപത്തഞ്ച് വയസ് ആയ താരം ഇപ്പോഴും നാല്‍പ്പത് കാരനെ പോലിരിക്കുന്നു. മലയാളത്തില്‍ നിന്ന് തമിഴില്‍ അഭിനയിക്കാന്‍ എത്തുന്നവരോടും മമ്മൂട്ടിയുമായി അടുത്ത് ബന്ധം ഉള്ളവരോടും തമിഴ് , തെലുങ്ക് താരങ്ങള്‍ അന്വേഷിക്കും മമ്മൂട്ടി എന്തൊക്കെയാണ് കഴിക്കുന്നത്, അദ്ദേഹത്തിന്റെ വ്യായാമ ശീലങ്ങള്‍ എന്തൊക്കെയാണ്. എന്നാല്‍ പലര്‍ക്കും ഇതിന് വ്യക്തമായി ഉത്തരം നല്‍കാന്‍ കഴിയില്ല.
നടി ലിസിക്ക് മമ്മൂട്ടിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായും അടുത്ത ബന്ധം ഉണ്ടെന്ന് മനസിലാക്കിയ പല താരങ്ങളും ലിസി വഴിയും ഇക്കാര്യങ്ങള്‍ തിരക്കിയിട്ടുണ്ട്. ലിസിക്കും എല്ലാ കാര്യങ്ങള്‍ അറിയില്ല. മമ്മൂട്ടി ആഴ്ചയില്‍ ഒരിക്കല്‍ മാത്രമേ വയര്‍ നിറച്ച് ആഹാരം കഴിക്കൂ എന്ന് ലിസിക്കറിയാം. പിന്നെ പാല് പിഴിഞ്ഞ് കളഞ്ഞ ശേഷമുള്ള തേങ്ങാ പീരകൊണ്ടാണ് മമ്മൂട്ടി കഴിക്കുന്ന കറികള്‍, പ്രത്യേകിച്ച് മീന്‍ വിഭവങ്ങള്‍ വയ്ക്കുന്നത്. മമ്മൂട്ടി എറണാകുളത്തും ചെന്നൈയിലും ഉള്ളപ്പോള്‍ ഭാര്യ സുല്‍ഫിത്ത് വിഭവങ്ങള്‍ ഉണ്ടാക്കി ലൊക്കേഷനില്‍ എത്തിച്ചു കൊടുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha