ഇരുണ്ട നിറത്തെയോര്‍ത്ത് വിഷമിച്ചിരുന്നു: നടന്‍ മാധവന്‍

ഇരുണ്ട നിറമായിരുന്നതിനാല്‍ താന്നെ വിഷമിപ്പിച്ചിരുന്നെന്നും തനിക്ക് മുമ്പ് അതില്‍ കടുത്ത അപകര്‍ഷതാബോധം ഉണ്ടായിരുന്നുവെന്ന് തെന്നിന്ത്യന്‍ താരം മാധവന്‍. ഇരുണ്ട നിറം മൂലം തനിക്ക് വിവാഹം കഴിക്കുന്നതിന് പോലും സാധിക്കില്ലെന്ന് വിശ്വസിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. തമിഴിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടനാണ് മാധവന്‍.
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ ചോക്കലേറ്റ് സുന്ദരനായിരുന്നു മാധവനാണ് തന്റെ ഇരുണ്ട നിറത്തെയോര്‍ത്ത് വിഷമിച്ചിരുന്നുവെന്ന് തുറന്നു പറയുന്നത്.
കറുപ്പു നിറമോര്‍ത്ത് അപകര്‍ഷതാബോധം ഉണ്ടായിരുന്ന കാലത്താണ് ഭാര്യ സരിത തന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതെന്ന് മാധവന്‍ പറയുന്നു. സരിത മാധവന്റെ ശിഷ്യയായിരുന്നു. അപകര്‍ഷതയുള്ള താന്‍ ഇങ്ങോട്ട് തേടി വന്ന ആ അവസരം മുതലെടുക്കുകയായിരുന്നെന്നും മാധവന്‍ പറഞ്ഞു.
യാര്‍ മേരാ സൂപ്പര്‍ സ്റ്റാര്‍ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് മാധവന്‍ ഈ അനുഭവങ്ങള്‍ പങ്കുവെച്ചത്. കഴിഞ്ഞ വര്‍ഷം തനു വെഡ്‌സ് മനു എന്ന ചിത്രത്തില്‍ ജെന്റില്‍മാനായി എത്തിയ മാധവന്‍ ഈ വര്‍ഷം പുറത്തിറങ്ങിയ സാല ഖഡൂസ് എന്ന ചിത്രത്തില്‍ ബോക്‌സിങ് പരിശീലകന്റെ വേഷമാണ് ചെയ്തിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha