താരങ്ങളുടെ വിവാഹ വസ്ത്രം തെരഞ്ഞ് നമിത

താരവിവാഹങ്ങളില്‍ ഇതുവരെ പങ്കെടുത്തിട്ടില്ലെങ്കിലും അത്തരം വിവാഹങ്ങള്‍ കാണാന്‍ ഇഷ്ടമാണെന്ന് നമിതാ പ്രമോദ്. പല താരങ്ങളുടെയും വിവാഹ വീഡിയോ താരം യു ട്യൂബില്‍ കാണാറുണ്ട്. മറ്റൊന്നിനുമല്ല, കല്യാണ സാരി, പങ്കെടുത്തവരുടെ ഉള്‍പ്പെടെ വസ്ത്രങ്ങള്‍ എന്നിവ സൂഷ്മമായി നോക്കി കാണും. ഫഹദ്-നസ്‌റിയ, അമലാപോള്‍, സംവൃത ഇവരുടെയെല്ലാം വിവാഹ വീഡിയോ പല തവണ ആവര്‍ത്തിച്ച് കണ്ട് മനസിലാക്കി.
സംവൃത കല്യാണത്തിന് വൈറ്റ് സാരിയാണ് അണിഞ്ഞത്. അതിന്റെ എലഗന്റ് നന്നായി. റിമ കല്ലിങ്കല്‍ ഓഫൈ്വറ്റ് സാരിയാണ് ഉടുത്തത്. നിറയെ ഹാന്റ് വര്‍ക്കുള്ള ബ്ലൗസും ഇഷ്ടമായി. പളപളപ്പുള്ള മഞ്ഞയും ചുവപ്പും പട്ടുസാരികളേക്കാള്‍ ഞാന്‍ വെള്ളയോ കുറുപ്പോ ഡിസൈനര്‍ വെയര്‍ ധരിക്കാനാണ് താരത്തിന് ഇഷ്ടം. നമിത ഉടുപ്പുകളെല്ലാം സ്വന്തമായി ഡിസൈന്‍ ചെയ്ത് വ്യത്യസ്തമാക്കാറുണ്ട്. നോര്‍ത്തിന്ത്യക്കാര്‍ തഴഞ്ഞ ലോങ് അനാര്‍ക്കലി പോലുള്ള വേഷങ്ങള്‍ കേരളത്തില്‍ പലരും ഇടുന്നത് കാണുമ്പോള്‍ വെഷമം തോന്നും.
കേരളത്തിന്റെ തനത് രീതിയില്‍ കല്യാണം വേണമെന്നാണ് ആഗ്രഹം. വീട്ടുകാരും അടുത്ത ബന്ധുക്കളും നാട്ടുകാരും കൂട്ടുകാരുമൊക്കെയായി ചെറിയ ഗ്രൂപ്പ് മതി. വലിയ ആര്‍ഭാടത്തോടെയുള്ള വിവാഹം താരത്തിന് ആഗ്രഹമില്ല. ആര്‍ഭാടവും സ്വര്‍ണവും ഒന്നും തനിക്ക് ചിന്തിക്കാന്‍ കഴിയില്ലെന്ന് നമിത പറഞ്ഞു. വിവാഹം കഴിഞ്ഞും അഭിനയിക്കാനാണ് നമിതയ്ക്ക് ഇഷ്ടം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha