മോഹന്‍ലാലിന്റെ മീശ പിരിഞ്ഞതെങ്ങനെ

നരസിംഹം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മീശ പിരിച്ചത് വളരെ രസകരമായ ഒരു സംഭവത്തില്‍ നിന്നാണ്. അത് സൂപ്പര്‍ഹിറ്റാവുകയും ചെയ്തു. ലാലിന്റെ ഓരോ സൂക്ഷ്മചലനങ്ങളും സംവിധായകന്‍ ഷാജികൈലാസ് നിരീക്ഷിക്കാറുണ്ട്. ലാലിന്റെ സിനിമകളില്‍, ലൊക്കേഷനുകളില്‍, വിശ്രമവേളകളില്‍ ഒക്കെ. അതൊക്കെയാണ് ഓരോ മാനറിസങ്ങളായി ഷാജികൈലാസ് അവതരിപ്പിച്ചിട്ടുള്ളതും. നോട്ടവും നടത്തവും എല്ലാം.
ലാലിന്റെ മീശപിരി പ്രസിദ്ധമാണല്ലോ. നരസിംഹത്തിന്റെ ഷൂട്ടിംഗ് സമയത്താണ് ഷാജികൈലാസ് ശ്രദ്ധിച്ചത്. ലാല്‍ രണ്ട് വിരല്‍കൊണ്ടുമാത്രം മീശയിങ്ങനെ ചലിപ്പിക്കുന്നത്. അത് കണ്ടപ്പോള്‍ അതൊരു ഷോട്ടില്‍ ഉള്‍പ്പെടുത്തണമെന്ന് മോഹന്‍ലാലിനോട് പറഞ്ഞു. അപ്പോള്‍ ചിരിച്ചുകൊണ്ടുള്ള ലാലിന്റെ മറുപടി ഇങ്ങനെ.'അണ്ണാ, മീശയില്‍ വെള്ളം നിറഞ്ഞിട്ട് അത് തുടച്ചുകളയാന്‍ വേണ്ടി ചെയ്തതാണ്.'
ശരിയായിരുന്നു. ലാല്‍ ഈറനണിഞ്ഞ് നില്‍ക്കുകയാണ്. വെള്ളം മീശയില്‍ തങ്ങിനിറഞ്ഞപ്പോള്‍ അത് തുടച്ചുകളയാന്‍ വേണ്ടിയാണ് മോഹന്‍ലാല്‍ അങ്ങനെ ചെയ്തതാണ്. പക്ഷേ ഷോട്ടില്‍ അതുണ്ടാക്കിയ ഇംപാക്ട് സിനിമയിലുടനീളം നാം കണ്ടതാണല്ലോ. ഒരു ചെറിയ സംഭവത്തില്‍ നിന്നു പോലും സിനിമയില്‍ വലിയ ഇംപാക്ട് ഉണ്ടാക്കാന്‍ മോഹന്‍ലാലിന് കഴിയും എന്നതിന് ചെറിയ ഉദാഹരണമാണത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha