ദുല്‍ഖര്‍ സല്‍മാന്‍ ആരാധകനായെന്ന് ബോളിവുഡ് നടന്‍ ആദിത്യ റോയി കപൂര്‍

ദുല്‍ഖര്‍ സല്‍മാന്‍ ആരാധകര്‍ ബോളിവുഡിലും. നടന്‍ ആദിത്യ റോയി കപൂര്‍ ആണ് ദുല്‍ഖറിനോടുള്ള ആരാധന വെളിപ്പെടുത്തിയത്. ഒകെ കണ്‍മണി കണ്ടതോടെ താന്‍ കടുത്ത ദുല്‍ഖര്‍ സല്‍മാന്‍ ആരാധകനായെന്ന് ബോളിവുഡ് നടന്‍ ആദിത്യ റോയി കപൂറിന്റെ വെളിപ്പെടുത്തല്‍. മണിരത്‌നം സംവിധാനം ചെയ്ത തമിഴ്ചിത്രം ഒകെ കണ്‍മണിയുടെ ഹിന്ദി പതിപ്പില്‍ ആദിത്യയാണ് നായകനാകുന്നത്. ഇതിന് മുന്നോടിയായാണ് ആദിത്യ ചിത്രം കണ്ടത്.
ചിത്രത്തില്‍ ദുല്‍ഖറും നിത്യാ മേനോനും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നതെന്ന് പറഞ്ഞ ആദിത്യ ദുല്‍ഖറിനെ നേരില്‍ കാണണമെന്ന ആഗ്രഹവും പങ്കുവെച്ചു. താന്‍ ഇതുവരെ ചെയ്തതില്‍ നിന്നുള്ളതില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രമായിരിക്കും ഇതെന്ന് ആദിത്യ പറഞ്ഞു.
ബോളിവുഡില്‍ തരംഗമായ ആഷിഖി 2വിന് ശേഷം ആദിത്യ റോയിയും ശ്രദ്ധ കപൂറും ഒന്നിക്കുന്ന ചിത്രമാണ് ഒകെ കണ്‍മണിയുടെ ഹിന്ദി പതിപ്പ്. കഴിഞ്ഞ ചിത്രത്തില്‍ നിന്നും ഏറെ വ്യത്യസ്തമായ ഒരു കഥയാണ് ഒകെ കണ്മണിയുടേതെന്നും ബോളിവുഡിലും ചിത്രം തരംഗമാകുമെന്നും ആദിത്യ ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha