രജനീകാന്തിനെ വിമാനത്താവളത്തില്‍ തടഞ്ഞു

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ ചെന്നൈ വിമാനത്താവളത്തില്‍ തടഞ്ഞതായി റിപ്പോര്‍ട്ട്. പുതിയ ചിത്രമായ കബാലിയുടെ ചിത്രീകരണത്തിനായി മലേഷ്യയിലേക്ക് പോകുന്നതിനായി ചെന്നൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു നിര്‍ത്തിയത്.
പാസ്‌പോര്‍ട്ട് കൈയ്യിലില്ലാതിരുന്നതാണ് സുരക്ഷാ വിഭാഗം താരത്തെ തടഞ്ഞു നിര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ ഇദ്ദേഹത്തിന്റെ സഹായി വസതിയില്‍ പോയി പാസ്‌പോര്‍ട്ടുമായി തിരിച്ചെത്തി. എന്നാല്‍ കൃത്യസമയത്തിന് തന്നെ അദ്ദേഹത്തിന് മലേഷ്യന്‍ വിമാനത്തില്‍ കയറാന്‍ സാധിച്ചു.
രജനീകാന്ത് നായകനാകുന്ന രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കബാലി. ചിത്രം മെയിലാണ് തിയേറ്ററുകളില്‍ എത്തുക. രാധിക ആപ്‌തേ, കിഷോറി, കലയ് അരസന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha