നിങ്ങളുടെ സ്‌നേഹമാണ് എന്റെ ജീവിതം മാറ്റി മറിച്ചത്: നടന്‍ ദുല്‍ഖര്‍ സല്‍മാന്‍

സിനിമയിലെത്തി നാലാം വര്‍ഷത്തില്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. അവസാനം റിലീസ് ചെയ്ത ചിത്രമായ ചാര്‍ലി ഇപ്പോഴും വിജയകരമായ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുയാണ്.
'മലയാള സിനിമാ ലോകത്തേക്ക് ഞാനെത്തിയിട്ട് നാല് വര്‍ഷമാകുന്നു. സിനിമാ ലോകത്ത് നിന്നും അതിന് പുറത്തുനിന്നും, പ്രേക്ഷകരില്‍ നിന്നും വലിയ സ്‌നേഹമാണ് എനിക്ക് കിട്ടിയത്. എനിക്കിപ്പോള്‍ പറയാനാകുന്ന ഒരേയൊരു കാര്യം നന്ദിയാണ്. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഒരുപാടൊരുപാട് നന്ദി. നിങ്ങളാണ് എന്റെ ജീവിതം മാറ്റി മറിച്ചത്, നിങ്ങള്‍ ചിന്തിക്കുന്നതിലും കൂടുതല്‍. സെക്കന്റ് ഷോ മുതല്‍ ചാര്‍ലി വരെ, അതെന്തൊരു യാത്രയായിരുന്നു!!!'
ദുല്‍ഖറിന്റെ ഫേസ്ബുക്ക് കുറിപ്പാണിത്. സിനിമയിലെത്തിയതിന്റെ നാലാം വാര്‍ഷികത്തിന് എല്ലാവര്‍ക്കും നന്ദി അറിയിച്ചുകണ്ട് അദ്ദേഹം ഫേസ്ബുക്കിലിട്ട കുറിപ്പ്.
ആദ്യമായി ദുല്‍ഖര്‍ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ട ശ്രീനാഥ് രാജേന്ദ്രന്റെ സെക്കന്റ് ഷോ 2012 ഫെബ്രുവരി 3നാണ് റിലീസായത്. വിനി വിശ്വലാല്‍ രചന നിര്‍വഹിച്ച ചിത്രത്തില്‍ സണ്ണി വെയ്ന്‍, ഗൗതമി നായര്‍, രോഹിണി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബോക്‌സ് ഓഫീസിലും ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha