കമലാഹാസുമായി സുഹാസിനി പിണങ്ങിയിരുന്നത് 25 വര്‍ഷം

നടി സുഹാസിനിയുടെ ചിറ്റപ്പനാണ് കമലാഹാസന്‍. പക്ഷെ, കമലുമായി സുഹാസിനി പിണങ്ങിയിരുന്നത് കാല്‍ നൂറ്റാണ്ട്. കമലിന്റെ ആദ്യഭാര്യ വാണി ഗണപതിയും സുഹാസിനിയും നല്ല അടുപ്പത്തിലായിരുന്നു. ചിറ്റപ്പന്‍ അവരുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയത് സുഹാസിനിക്ക് ഇഷ്ടമായില്ല. അന്ന് മുതല്‍ കമലുമായി അകന്നു. മിണ്ടായതായി. സുഹാസിനി സിനിമയില്‍ വന്ന് എത്രയോ വര്‍ഷം കഴിഞ്ഞിട്ടും മിണ്ടിയില്ല. പക്ഷെ, കമലാഹാസന് ജേഷ്ഠന്റെ മകളോട് പിണക്കം ഇല്ലായിരുന്നു.
ചെന്നൈയില്‍ 80കളിലെ നായികാ നായകന്‍മാരുടെ ഒത്ത് കൂടല്‍ സംഘടിപ്പിച്ചപ്പോള്‍ കമലാഹാസനെ വിളിക്കാന്‍ സുഹാസിനി തയ്യാറായില്ല. വിളിച്ചാല്‍ വന്നില്ലങ്കിലോ എന്ന ആശങ്ക ഉണ്ടായിരുന്നു. സുഹാസിനിയുടെ പിണക്കം നടി ലിസി അറിഞ്ഞു. ലിസി കമലാഹാസനുമായി നല്ല ബന്ധത്തിലാണ്. അടുത്ത എഡിഷന് കമലിനെ വിളിക്കണമെന്ന് ലിസി പറഞ്ഞു. കമലുമായുള്ള അഭിപ്രായ വ്യത്യാസം പറഞ്ഞ് തീര്‍ക്കണം. അദ്ദേഹത്തിന് മെസേജ് അയക്കാന്‍ ലിസി നിര്‍ദ്ദേശിച്ചു.
സുഹാസിനി ചിറ്റപ്പന് മെസേജ് അയച്ചു. ഉടന്‍ തന്നെ കമലാഹാസന്‍ തിരിച്ച് വിളിച്ചു. കാല്‍നൂറ്റാണ്ടത്തെ പിണക്കം അതോടെ അലിഞ്ഞില്ലാതായി. സുഹാസിനി ലിസിക്ക് നന്ദിയും പറഞ്ഞു. ഇരുവരും നല്ല സുഹൃത്തുക്കളാണ്. ലിസിയുടെ വിവാഹമോചന പ്രശ്‌നം വന്നപ്പോള്‍ സുഹാസിനി ഒപ്പമുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha