കര്‍ണന്‍ അനിശ്ചിതത്വത്തില്‍ നടക്കാന്‍ സാധ്യതക്കുറവ്

പൃഥ്വിരാജ് നായകനായി 100 കോടി മുടക്കി നിര്‍മ്മിക്കുന്ന കര്‍ണന്‍ അനിശ്ചിതത്തില്‍. 100 കോടി മുടക്കി ഒരു ചിത്രം നിര്‍മ്മിച്ചാല്‍ മലയാളത്തിന്റെ പരിമിതമായ ചുറ്റുപാടില്‍ 50 കോടി പോലും തിരികെ കിട്ടാനിടയില്ലെന്ന ചിന്താഗതിയാണ് സിനിമയെ പ്രതിസന്ധിയിലാക്കിയത്. എന്നു സ്വന്തം മൊയ്തീനിന്റെ വിജയമാണ് പൃഥ്വിരാജിനെ കൊണ്ട് ഇത്തരമൊരു സാഹസത്തിന് വഴി തെളിയിച്ചത്. എന്നാല്‍ 13 കോടി മുടക്കി നിര്‍മ്മിച്ച മൊയ്തീന്‍ രണ്ടു കൊല്ലത്തോളം വഴിയില്‍ കിടന്നു. 13 കോടിയുടെ രണ്ടു കൊല്ലത്തെ പലിശ മാത്രമാണ് ചിത്രത്തിന് തിരികെ ലഭിച്ചത്. അതല്ലാതെ പറയത്തക്ക വിജയമൊന്നുമല്ല ചിത്രം.
അഥവാ കര്‍ണന്‍ നിര്‍മ്മിക്കുകയാണെങ്കില്‍ സംവിധാന ചുമതല മാറ്റിയാലോ എന്ന ആലോചനയും പൃഥ്വിരാജിനുണ്ട്. ഒരാളിന് 100 കോടി നല്‍കിയാല്‍ പോരേ എന്നാണ് സഹ പ്രവര്‍ത്തകര്‍ പൃഥ്വിരാജിനോട് ചോദിക്കുന്നത്. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ടവരാരും ഇക്കാര്യം സമ്മതിക്കുന്നുമില്ല, നിഷേധിക്കുന്നുമില്ല.
എന്നു സ്വന്തം മൊയ്തീന്‍ യഥാര്‍ത്ഥത്തില്‍ സംവിധാനം ചെയ്തത് പൃഥ്വിരാജാണ്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം ചിത്രം അണിയിച്ചൊരുക്കിയത് അസോസിയേറ്റ് ഡയറക്ടറാണ്.
100 കോടി മുടക്കി ഒരു നവാഗതന് സിനിമ നല്‍കുമ്പോഴുണ്ടാകുന്ന റിസ്‌കാണ് പൃഥ്വിരാജിനു മുമ്പിലുള്ളത്. സംവിധാനയകനെ മാറ്റി വിവാദമാക്കാതെ ചിത്രം മാറ്റി വച്ചാലോ എന്നും പൃഥ്വിരാജ് ആലോചിക്കുന്നുണ്ട്. മലയാളത്തിനു പുറമേ ഇതരഭാഷകളില്‍ ചിത്രം റിലീസ് ചെയ്താലും നേട്ടമുണ്ടാകുമോ എന്ന് പൃഥ്വിക്ക് സംശയമുണ്ട്. ഇതരഭാഷകളില്‍ പൃഥ്വിക്ക് പറയത്തക്ക മാര്‍ക്കറ്റൊന്നുമില്ല. രാജസ്ഥാനിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ഫിക്‌സ് ചെയ്തിരുന്നുത്.
എന്നു സ്വന്തം മൊയ്തീനിന്റെ വിജയാഘോഷം കൊച്ചിയില്‍ നടക്കാന്‍ പോകുകയാണ്, മൊയ്തീന്‍ വിജയിച്ചില്ലായിരുന്നെങ്കില്‍ താന്‍ കുടുംബസമേതം ആത്മഹത്യചെയ്യുമായിരുന്നെന്ന് സംവിധായകന്‍ ഒരു ഓണ്‍ലൈന്‍ മാഗസിനില്‍ പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha