പ്രേമം മേരിക്ക് നല്ല തിരക്കഥ കിട്ടുന്നില്ലെന്ന്

നല്ല തിരക്കഥ ലഭിക്കാത്തത് കൊണ്ടാണ് മലയാളത്തില്‍ അഭിനയിക്കാത്തതെന്ന് പ്രേമം നായിക മേരി. പല കഥകളും കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്നുണ്ട്. തെലുങ്ക് പ്രേമത്തിന്റേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ ഫോട്ടോയാണെന്നും താരം. പ്രേമം തെലുങ്ക് പതിപ്പ് തുടങ്ങിയെങ്കിലും മേരിയുടെ പോര്‍ഷന്‍ മാര്‍ച്ചിലേ തുടങ്ങൂ. മലയാളത്തേക്കാള്‍ വലിയ ഇന്‍ഡസ്ട്രിയാണ് തെലുങ്ക്. മൂന്നാല് സിനിമ താരം അവിടെ ചെയ്യുന്നുണ്ട്.
തെലുങ്ക് അറിയാത്ത മേരി എന്ന അനുപമ പക്ഷെ, പ്രോംന്റ് ചെയ്യാന്‍ ആളെ നിര്‍ത്തിയിട്ടില്ല. സ്വന്തമായി പഠിക്കുകയാണ്. എങ്കിലേ അതിനൊരു സുഖമുള്ളൂ എന്ന് താരം പറഞ്ഞു. തന്റെ പഠനം ക്രൂവിലുള്ളവര്‍ക്ക് നേരംപോക്കാണെന്നും മേരി പറഞ്ഞു. തുടര്‍ച്ചയായി ടി.വി പരിപാടികളില്‍ പ്രത്യക്ഷപ്പെടുന്ന മേരിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ തുടക്കക്കാരിയായ തനിക്ക് ചില അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ടെന്ന് താരം പറഞ്ഞു.
തെലുങ്കിലെ തിരക്ക് കാരണം താരം തല്‍ക്കാലം പഠനം നിര്‍ത്തിവച്ചിരിക്കുകയാണ്. കോട്ടയം സി.എം.എസ് കോളജിലെ വിദ്യാര്‍ത്ഥിയാണ് മേരി. ക്ലാസില്‍ പോകുന്നില്ലെങ്കിലും പരീക്ഷ എഴുതുമെന്ന് താരം പറഞ്ഞു. അതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അതിനായി പ്രൈവറ്റായി പഠിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ എവിടെയും ജോയിന്‍ ചെയ്തിട്ടില്ലെന്നും താരം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha