യുവതാരങ്ങളുടെ തള്ളിക്കയറ്റം: ജയസൂര്യക്ക് ആശ്രയം രഞ്ജിത് ശങ്കര്‍ മാത്രം

യുവതാരങ്ങളുടെ തള്ളിക്കയറ്റം കാരണം ജയസൂര്യയ്ക്ക് ചാന്‍സ് കുറയുന്നു. പക്ഷെ, താരത്തിന് ആശ്രയമായി രഞ്ജിത് ശങ്കറുണ്ട്. ജയസൂര്യയും രഞ്ജിത് ശങ്കറും ഒരുമിച്ചപ്പോഴെല്ലാം ഹിറ്റുകള്‍ പിറന്നിട്ടുണ്ട്. 60 ലക്ഷം നല്‍കി ജയസൂര്യയെ അഭിനയിപ്പിക്കുന്നതിലും ഭേദം പുതിയ പിള്ളേരെ വയ്ക്കുന്നതാണ് നല്ലതെന്ന് നിര്‍മാതാക്കളും സംവിധായകരും പറയുന്നു. വളര്‍ന്ന് വരുന്നവര്‍ക്ക് വലിയ പ്രതിഫലവും കൊടുക്കണ്ട. മാത്രമല്ല കൃത്യസമയത്ത് സെറ്റില്‍ വരുകയും ചെയ്യും.
സു സു ഒഴികെ ജയസൂര്യ നായകനായ ഒരു സിനിമയും വിജയമായിരുന്നില്ല. അമര്‍ അക്ബര്‍ മൂന്ന് നായകന്‍മാരുടെ സിനിമയായിരുന്നു. സീനിയര്‍ താരങ്ങളുടെ സിനിമകളില്‍ അഭിനയിക്കാന്‍ ജയസൂര്യ വലിയ താല്‍പര്യം കാട്ടാറില്ല. ജയസൂര്യക്ക് താല്‍പര്യമുള്ളവരൊക്കെ മറ്റ് നടന്‍മാരുടെ പിന്നാലെയാണ്. ഒറ്റയ്ക്ക് സിനിമ വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ് താരം. അതിന്റെ ഭാഗമായാണ്. രഞ്ജിത് ശങ്കറിന്റെ സിനിമയില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണവും താരം ഏറ്റെടുത്തിട്ടുണ്ട്.
മറ്റ് യുവതാരങ്ങളോടൊപ്പം പ്രാധാന്യമില്ലാത്ത വേഷം ചെയ്യാനും ജയസൂര്യയ്ക്ക് താല്‍പര്യമില്ല. അതുകൊണ്ട് , സമയമെടുത്ത് വളരെ സെലക്ടീവായി അഭിനയിക്കാനാണ് തീരുമാനം എന്നാണ് താരം പറയുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം ഇതല്ലെന്ന് സിനിമയിലുള്ളവര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha